Latest News

ഓയിലിയോ ഡ്രൈയോ? നിങ്ങളുടെ ചർമ്മം ഏതാണെന്നറിയാൻ ഇതാ എളുപ്പ വഴി

ചർമ്മം ഏതാണെന്ന് തിരിച്ചറിയാതെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകും

skin, beauty, ie malayalam

ചർമ്മ സംരക്ഷണത്തിന്റെ ആദ്യ പടിയായി ചെയ്യേണ്ടത്, ചർമ്മം ഏതാണെന്ന് തിരിച്ചറിയുകയാണ്. ചർമ്മത്തിന്റെ തരം അനുസരിച്ചായിരിക്കണം ചർമ്മ പരിപാലനം. ചർമ്മം ഏതാണെന്ന് തിരിച്ചറിയാതെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകും. ചർമ്മത്തിന്റെ തരം കണ്ടെത്തുന്നതിലൂടെ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും.

ഡെർമറ്റോളജിസ്റ്റ് ഡോ.ജയശ്രീ ശരദ് ചർമ്മ തരം കണ്ടെത്തുന്നതിനുള്ളൊരു എളുപ്പ വഴി പങ്കുവച്ചിരിക്കുകയാണ്. ഫിറ്റ്നസ് പരിശീലക യാസ്മിൻ കറാച്ചിവാല ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ചർമ്മ തരം ഏതൊക്കെ?

  1. നോര്‍മല്‍ സ്‌കിന്‍
  2. ഓയിലി സ്‌കിന്‍
  3. ഡ്രൈ സ്‌കിന്‍
  4. കോമ്പിനേഷന്‍ സ്‌കിന്‍
  5. മുഖക്കുരു സാധ്യതയുള്ള സ്‌കിന്‍
  6. സെന്‍സിറ്റീവ് സ്‌കിന്‍
  7. പിഗ്മെന്റ് സ്‌കിന്‍

ചർമ്മ തരം എങ്ങനെ കണ്ടെത്താം?

  • രാവിലെ ഉണരുമ്പോൾ മുഖം കഴുകിയശേഷം ഒരു മണിക്കൂർ കാത്തിരിക്കുക. ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് പതുക്കെ തുടക്കുക
  • ടിഷ്യൂ പേപ്പർ സ്മൂത്ത് ആയിട്ടാണെങ്കിൽ നിങ്ങളുടേത് നോർമൽ സ്കിൻ ആണ്
    ടിഷ്യൂ പേപ്പറില്‍ ഓയില്‍ അടയാളങ്ങള്‍ ഉണ്ടെങ്കിഷ ഓയിലി സ്കിൻ ആണ്
  • മുഖം തുടക്കുമ്പോള്‍ നെറ്റി, മൂക്ക്, കവിള്‍ എന്നിവിടങ്ങളില്‍ നിന്നായി ഓയില്‍ ശേഷിപ്പ് ടിഷ്യൂ പേപ്പറില്‍ പറ്റിയിട്ടുണ്ടെങ്കിൽ കോമ്പിനേഷൻ സ്കിൻ ആണ്
  • സ്കിൻ വളരെ ഡ്രൈ ആയി തോന്നുന്നെങ്കിൽ ഡ്രൈ സ്കിൻ ആണെന്ന് ഉറപ്പിക്കാം
  • സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം മുഖത്ത് ചെറിയ തടിപ്പ് പോലെ ഉണ്ടാകുന്നുണ്ടെങ്കില്‍ സെന്‍സിറ്റീവ് സ്കിൻ ആണ്.
  • സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം മുഖക്കുരു വരുന്നെങ്കിൽ നിങ്ങളുടെ സ്‌കിന്‍ ടൈപ്പ് മുഖക്കുരു സാധ്യതയുള്ളതാണ്.
  • മുഖത്ത് ഏതെങ്കിലും വിധേന ചെറുതായി തട്ടുകയോ, ഇടിക്കുകയോ ചെയ്യുമ്പോഴേക്ക് നിറം മാറുന്നുണ്ടെങ്കില്‍ പിഗ്മെന്റ് സ്‌കിന്‍ ആണ്.

ചർമ്മത്തിന്റെ തരം മാറുമോ?

പ്രായം, കാലാവസ്ഥ, ഹോർമോൺ വ്യതിയാനം എന്നിവ മൂലം ചർമ്മത്തിന്റെ തരം മാറാം. തണുത്ത കാലാവസ്ഥയിൽ സാധാരണ ചർമ്മം വരണ്ടതും എണ്ണമയമുള്ള ചർമ്മം സാധാരണവും ആയിത്തീരുന്നുവെന്ന് ഡോ.ശരദ് പറഞ്ഞു.

Read More: ചർമ്മത്തിൽ മഞ്ഞൾ ഉപയോഗിക്കുമ്പോൾ സാധാരണ ചെയ്യുന്ന അഞ്ച് തെറ്റുകൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Identify your skin type with this easy method

Next Story
മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾhair, hair loss, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com