സൗന്ദര്യപരിചരണ മാർഗങ്ങളിൽ ഏറെ പോപ്പുലറായ ഒന്നാണ് ഹൈഡ്ര ഡെർമാബ്രേഷൻ ഫേഷ്യൽ/അക്വ ഫേഷ്യൽ. വെള്ളവും ആക്ടിവ് സിറവും ഉപയോഗിച്ചുള്ള ചർമ പരിചരണ രീതിയാണിത്. ആദ്യം ചർമ്മം നല്ല രീതിയിൽ വൃത്തിയാക്കുന്നു. വെള്ളവും ഓക്സിജനും മെഷീനിലൂടെ ചര്‍മത്തിലേക്ക് കടത്തിവിടുമ്പോൾ മൃതചർമകോശങ്ങൾ നീക്കം ചെയ്യപ്പെടും. ഈ എക്‌സ്‌ഫോലിയേഷന്‍ പ്രക്രിയയ്ക്ക് ഒപ്പം ഹൈഡ്രേറ്റിംഗ് സെറം കൂടി ഉൾപ്പെടുത്തുന്നതുവഴി ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും മെച്ചപ്പെടും.
ക്ലെൻസിംഗ്, എക്‌സ്‌ഫോളിയേറ്റ്, ഹൈഡ്രേറ്റ് എന്നിങ്ങനെ മൂന്നുഘട്ടങ്ങളായാണ് ഹൈഡ്ര ഫേഷ്യൽ ചെയ്യുന്നത്. മുഖക്കുരു, പിഗ്‌മെന്റേഷൻ, മുഖത്തെ ചുളിവുകൾ തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാകാൻ ഹൈഡ്ര ഫേഷ്യലിനു കഴിയും. ആഴത്തിലുള്ള ക്ലെൻസിങ്, മൃതചർമകോശങ്ങൾ നീക്കൽ, ഹൈഡ്രേഷൻ, സ്കിൻ ടൈറ്റനിങ് എന്നിവയൊക്കെ ഹൈഡ്ര ഫേഷ്യലിന്റെ പ്ലസ് പോയിന്റാണ്.
വാക്വം പോലുള്ള ഒരുപകരണം ഉപയോഗിച്ചാണ് ഹൈഡ്ര ഫേഷ്യൽ ചെയ്യുന്നത്. യന്ത്രസഹായത്തോടെ ചെയ്യുന്നതിനാൽ ചര്‍മകോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍ ഇതു സഹായിക്കും. എത് തരം ചര്‍മക്കാര്‍ക്കും ഹൈഡ്ര ഫേഷ്യൽ അനുയോജ്യമാണ്.