ഹൈദരാബാദ്: വാലന്റൈന്‍സ് ഡേയില്‍ പ്രണയിതാക്കളെ സ്വീകരിക്കാനായി ഒരുങ്ങുകയാണ് കഫേകളും റെസ്റ്റോറന്റുകളും. അതേസമയം ഹൈദരാബാദിലെ ഒരു കഫേ പ്രണയം ഇല്ലാത്തവരേയും കാത്തിരിക്കുകയാണ്. പ്രഫുല്‍ ബില്ലോര്‍ എന്ന യുവ ബിസിനസുകാരനാണ് ‘എം.ബി.എ ചായ്‍വാല’ എന്ന കഫേയില്‍ പ്രണയം ഇല്ലാത്തവര്‍ക്ക് സ്വീകരണം ഒരുക്കുന്നത്. പ്രണയദിനത്തില്‍ രാത്രി 7നും 10നും ഇടയില്‍ സൗജന്യമായി ചായ വിതരണം ചെയ്യുമെന്നാണ് പ്രഫുല്‍ പ്രഖ്യാപിച്ചത്.

അഹമ്മദാബാദിലെ വസ്ത്രാപൂരിലാണ് ഈ കഫേ സ്ഥിതി ചെയ്യുന്നത്. എം.ബി.എ കിട്ടാതെ പഠനം അവസാനിപ്പിച്ചതിന് ശേഷമാണ് പ്രഫുല്‍ ഈ കഫേ ആരംഭിച്ചത്. 2017 ജൂണില്‍ വീട്ടുകാരുടേയും മറ്റും എതിര്‍പ്പിനെ മറികടന്നാണ് ഇദ്ദേഹം റോഡരികില്‍ 8000 രൂപ ചെലവില്‍ ഒരു ചായക്കട തുടങ്ങിയത്. കച്ചവടം കൂടിയതോടെ ചായയ്ക്കൊപ്പം പലഹാരങ്ങളും വിറ്റ് തുടങ്ങി. പിന്നീട് ചായക്കട എം.ബി.എ ചായ്‍വാല എന്ന കഫേയായി മാറി.

പ്രണയദനിത്തില്‍ എല്ലാ കഫേകളും കമിതാക്കള്‍ക്ക് വേണ്ടി ഒരുങ്ങുമ്പോള്‍ പ്രണയം ഇല്ലാത്തവരെ മറന്ന് പോകുന്നതായി പ്രഫുല്‍ പറഞ്ഞു. അത്കൊണ്ടാണ് ഇത്തരമൊരു ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. അവര്‍ക്ക് ആഘോഷിക്കാനുളള ഇടമാണ് താന്‍ ഒരുക്കുന്നതെന്നാണ് പ്രഫുല്‍ വ്യക്തമാക്കുന്നത്. വരുന്നവര്‍ പ്രണയം ഇല്ലാത്തവരാണെന്ന് പരിശോധിക്കാന്‍ സംവിധാനം ഇല്ലാത്തത് കൊണ്ട് തന്നെ സത്യസന്ധത കാണിക്കുന്നവരാണ് ചായ കുടിക്കാന്‍ എത്തുകയെന്നാണ് പ്രഫുലിന്റെ പ്രതീക്ഷ. 35 തരത്തിലുളള ചായയാണ് കഫേയില്‍ ലഭ്യമാകുന്നത്. സൗജന്യ ചായയുടെ വിവരം പ്രഫുല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മറ്റുളളവരെ അറിയിക്കുന്നത്. നിരവധി പേരാണ് ഇത് സംബന്ധിച്ച പോസ്റ്റുകളും മെമെകളും ഷെയറ് ചെയ്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ