ചർമ്മ സംരക്ഷണത്തിനായി ഒരു സൗന്ദര്യ ദിനചര്യ പിന്തുടരാൻ നമ്മളെല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ, കുറച്ച് ആളുകൾക്ക് മാത്രമേ അത് സാധിക്കാറുള്ളൂ. കാരണം, നമ്മളിൽ ഭൂരിഭാഗവും വ്യത്യസ്തമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വാങ്ങുന്നു, എന്നാൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് അറിയില്ല.
എപ്പോഴാണ് മോയ്സ്ച്യുറൈസർ പ്രയോഗിക്കേണ്ടത്? മോയ്സ്ച്യുറൈസറിന് മുമ്പോ അതിനു ശേഷമോ ആണോ ഒരു സെറം പ്രയോഗിക്കേണ്ടത്?. ഈ ചോദ്യങ്ങളിൽ ആശയക്കുഴപ്പമുണ്ടെങ്കിൽ, വിഷമിക്കേണ്ട. ഡോ.ജയശ്രീ ശരദ് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും. മോയ്സ്ച്യുറൈസർ, സൺസ്‌ക്രീൻ, സെറം തുടങ്ങിയ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വീഡിയോ അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ആദ്യം മോയ്‌സ്ചുറൈസറോ അല്ലെങ്കിൽ സെറമോ, സൺസ്‌ക്രീൻ ആദ്യം അല്ലെങ്കിൽ മോയ്‌സ്ചുറൈസർ ആദ്യം, സെറം ആദ്യം അല്ലെങ്കിൽ സൺസ്‌ക്രീൻ ആദ്യം. അത്രയൊന്നും ആശയക്കുഴപ്പം വേണ്ട. “ഏറ്റവും ലഘുവായ ഉൽപ്പന്നം ആദ്യം ചർമ്മത്തിൽ പ്രയോഗിക്കണം,” അവർ പറഞ്ഞു.
- ആദ്യം മുഖം വൃത്തിയാക്കുക
- മുഖം വൃത്തിയാക്കിയ ശേഷം, വേണമെങ്കിൽ ഒരു ടോണർ അല്ലെങ്കിൽ എസ്സെൻസ് ഉപയോഗിക്കാം.
- ഇവ രണ്ടും ഒഴിവാക്കി ഒരു സെറം പുരട്ടാം.
- മോയ്സ്ച്യുറൈസർ പ്രയോഗിക്കുക.
- അതിനുശേഷം സൺസ്‌ക്രീൻ പുരട്ടുക.
- അതിനുശേഷം മേക്കപ്പ് ചെയ്യാം.
ഉറങ്ങുന്നതിനു മുൻപ് ചെയ്യേണ്ടത്
- മേക്കപ്പ് നീക്കം ചെയ്യുക.
- മുഖം വൃത്തിയാക്കുക.
- അതിനുശേഷം സെറം പ്രയോഗിക്കുക.
- അതിന് മുകളിൽ ക്രീം പുരട്ടാം.
- അവസാനം മോയ്സ്ച്യുറൈസർ പ്രയോഗിക്കുക, നിങ്ങളുടെ കഴുത്തിലും പുരട്ടാൻ മറക്കരുത്.