/indian-express-malayalam/media/media_files/2025/12/15/smell-fresh-for-long-fi-2025-12-15-17-03-59.jpg)
ശരീരത്തിൽ സുഗന്ധം നിലനിർത്താനുള്ള പൊടിക്കൈ | ചിത്രം: ഫ്രീപിക്
നമ്മുടെ വ്യക്തിത്വത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതിൽ പെർഫ്യൂമുകൾക്ക് വലിയ പങ്കുണ്ട്. ഒരു തുള്ളി സുഗന്ധം മതി, ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ. എന്നാൽ, മിക്ക ആളുകളും പെർഫ്യൂം ഉപയോഗിക്കുമ്പോൾ ചില പൊതുവായ തെറ്റുകൾ വരുത്താറുണ്ട്. ഈ തെറ്റുകൾ നിങ്ങളുടെ സുഗന്ധത്തിന്റെ ആയുസ്സും ഗുണമേന്മയും കുറയ്ക്കും. അത്തരത്തിൽ നാം വരുത്തുന്ന 5 സാധാരണ തെറ്റുകളും അവ പരിഹരിക്കാനുള്ള വഴികളും ഇതാ:
Also Read: ദിവസം മുഴുവൻ പെർഫ്യൂമിന്റെ സുഗന്ധം നിലനിൽക്കും: ഇങ്ങനെ സ്പ്രേ ചെയ്തുനോക്കൂ
പെർഫ്യൂം തടവുകയോ ഒപ്പിയെടുക്കുകയോ ചെയ്യരുത്
കൈത്തണ്ടകളിൽ പെർഫ്യൂം സ്പ്രേ ചെയ്ത ശേഷം, പലരും പരസ്പരം ഉരസുകയോ കഴുത്തിൽ തടവുകയോ ചെയ്യരുത്. ഇങ്ങനെ ഉരസുമ്പോൾ ഉണ്ടാകുന്ന ഘർഷണം ചർമ്മത്തിൽ ചൂട് ഉത്പാദിപ്പിക്കുകയും, ഇത് സുഗന്ധത്തെ ഏറ്റവും വേഗത്തിൽ ബാഷ്പീകരിച്ച് കളയുകയും ചെയ്യും. ഇത് പെർഫ്യൂമിന്റെ യഥാർത്ഥ മണം മാറാൻ കാരണമാകും. പെർഫ്യൂം സ്പ്രേ ചെയ്ത ശേഷം തനിയെ ഉണങ്ങാൻ അനുവദിക്കുക. കൈത്തണ്ടയിൽ മൃദുവായി സ്പ്രേ ചെയ്ത് അത് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങാൻ കാത്തിരിക്കാം.
Also Read: ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താൻ റോസ് പെർഫ്യൂം, വീട്ടിൽ തയ്യാറാക്കാം
പൾസ് പോയിന്റുകളിൽ മാത്രം ശ്രദ്ധിക്കാം
കൈത്തണ്ടയിലും കഴുത്തിലും മാത്രം പെർഫ്യൂം ഉപയോഗിക്കുക. പൾസ് പോയിന്റുകളിൽ ഇത് സ്പ്രേ ചെയ്യാം. കൈത്തണ്ട, കഴുത്ത്, കൈമുട്ടിന്റെ ഉൾഭാഗം, കാൽമുട്ടുകൾ, കോളർബോൺ എന്നിവ ഇതിൽ ഉൾപ്പെടുത്താം. കൂടാതെ, ചർമ്മത്തിൽ നിന്ന് ഏകദേശം അഞ്ച് ഇഞ്ച് അകലെ നിന്ന് മാത്രം സ്പ്രേ ചെയ്യുക. രണ്ടോ മൂന്നോ തവണ മാത്രം സ്പ്രേ ചെയ്താൽ മതിയാകും.
വലിയ പെർഫ്യൂം ബോട്ടിലുകൾ തിരഞ്ഞെടുക്കാം
വലിയ അളവിലുള്ള ബോട്ടിലുകൾ വാങ്ങി മാസങ്ങളോളം ഉപയോഗിക്കാതെ സൂക്ഷിക്കുന്നത് ഒഴിവാക്കാം. പെർഫ്യൂമുകൾ വേഗത്തിൽ ഉപയോഗിച്ച് തീർക്കുന്നതാണ് നല്ലത്. പകുതി ഉപയോഗിച്ച ശേഷം ദീർഘകാലം തുറന്നിരിക്കുകയാണെങ്കിൽ ബോട്ടിലിലേക്ക് ഓക്സിജൻ പ്രവേശിക്കുകയും അത് സുഗന്ധത്തിന്റെ തന്മാത്രകളെ തകർക്കുകയും ചെയ്യും. ഇത് പെർഫ്യൂമിന്റെ ഘടനയെ മാറ്റിമറിക്കും. അതിനാൽ, മൂന്നോ നാലോ മാസം കൊണ്ട് തീർക്കാൻ കഴിയുന്ന ചെറിയ ബോട്ടിലുകൾ തിരഞ്ഞെടുക്കാം.
Also Read: പെർഫ്യൂമുകൾ വേണ്ട, ദിവസങ്ങളോളം വസ്ത്രത്തിൽ സുഗന്ധം നിൽക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
വരണ്ട ചർമ്മത്തിൽ ഉപയോഗിക്കുന്നത്
മോയ്സ്ച്യുറൈസർ ഉപയോഗിക്കാതെ നേരിട്ട് വരണ്ട ചർമ്മത്തിൽ പെർഫ്യൂം സ്പ്രേ ചെയ്യാതിരിക്കുക. പെർഫ്യൂം വരണ്ട ചർമ്മത്തിൽ അധികം നേരം നിൽക്കില്ല. അതിനാൽ, പെർഫ്യൂം ഉപയോഗിക്കുന്നതിന് മുമ്പ് ചർമ്മത്തിൽ മോയ്സ്ച്യുറൈസർ പുരട്ടുന്നത് സുഗന്ധം കൂടുതൽ നേരം നിലനിർത്താൻ സഹായിക്കും. അതുപോലെ, വസ്ത്രത്തിന് അടിയിൽ സ്പ്രേ ചെയ്യുന്നതിന് പകരം, വായു സഞ്ചാരമുള്ള കഴുത്ത്, കൈത്തണ്ട തുടങ്ങിയ ഭാഗങ്ങളിൽ ഉപയോഗിക്കുക. അമിതമായ ചൂടുള്ള കാലാവസ്ഥയിൽ, നേരിട്ട് ചർമ്മത്തിൽ സ്പ്രേ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, കാരണം വിയർപ്പിലെ എണ്ണമയം സുഗന്ധത്തെ നശിപ്പിക്കാൻ സാധ്യതയുണ്ട്.
സിന്തറ്റിക് സുഗന്ധങ്ങൾ ഉപയോഗിക്കാം
വിലകൂടിയ പെർഫ്യൂമിന് പിറകെ പോകുന്നതിന് പകരം, മിതമായ വിലയിൽ ലഭിക്കുന്ന, കൂടുതൽ കാലം നിലനിൽക്കുന്നതും വൈവിധ്യമുള്ളതുമായ സിന്തറ്റിക് സുഗന്ധങ്ങൾ കൂടി പരിഗണിക്കുന്നത് നല്ലതാണ്.
Read More: പോക്കറ്റ് കാലിയാക്കുന്ന പെർഫ്യൂമുകൾ വേണ്ട, ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താൻ ഇതാ പൊടിക്കൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us