കോവിഡ്കാലത്ത് ചുറ്റും നോക്കിയാൽ കാണാവുന്ന പലതരം മാസ്ക്ധാരികളെ കാണാം. അത്തരക്കാരെ രസകരമായി അവതരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേഷ് പങ്കുവച്ച വീഡിയോയിൽ അഞ്ചു വ്യത്യസ്തതരം മാസ്ക് ധാരികളെയാണ് പരിചയപ്പെടുത്തുന്നത്.

മൂക്കൻ, സിഖ് മതവിശ്വാസി, ബന്ധാനധാരി, പൊലീസ്മാസ്കൻ, മാസ്ക് അവിശ്വാസി എന്നിങ്ങനെ അഞ്ചായാണ് മാസ്ക്ധാരികളെ മിഥുൻ വേർത്തിരിക്കുന്നത്. മൂക്ക് പുറത്തു കാണുന്ന രീതിയിൽ മാസ്ക് ധരിക്കുന്ന ആളുകളെയാണ് മൂക്കൻ എന്നു വിശേഷിപ്പിക്കുന്നത്. സിഖ് മതവിശ്വാസികൾ താടി മറയ്ക്കാൻ ഉപയോഗിക്കുന്ന തട്ടി പോലെ മാസ്ക് ധരിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. മാസ്ക് തൊപ്പിയാക്കുന്നവർ, പൊലീസിനെ കാണുമ്പോൾ മാത്രം മാസ്ക് ധരിക്കുന്നവർ, മാസ്കിൽ വിശ്വാസമില്ലാത്ത മാസ്ക് അവിശ്വാസികൾ എന്നിങ്ങനെ മാസ്ക് തെറ്റായ രീതിയിൽ ധരിക്കുന്നവരെയാണ് വീഡിയോയിൽ മിഥുൻ ചൂണ്ടികാണിക്കുന്നത്.

“തത്കാലം നമ്മളെ രക്ഷിക്കാൻ മാസ്കും സാമൂഹിക അകലവും മാത്രമേ ഉള്ളൂ,
മരുന്ന് കണ്ടുപിടിക്കുന്നതുവരെ അത് ജീവിതചര്യ ആക്കണം. നമുക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും,” എന്ന സന്ദേശത്തോടെയാണ് മിഥുൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

Read more: നഞ്ചമ്മയുടെ കിടിലൻ പാട്ടും പൊലീസുകാരുടെ ബോധവത്കരണ ഡാൻസും; വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook