/indian-express-malayalam/media/media_files/OMtEPDsbiEDNV9nyGp23.jpg)
Republic Day 2024 Parade LIVE Telecast: റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ സമയവും വിശദാംശങ്ങളും (ചിത്രം: എക്സ്/നരേന്ദ്ര മോദി)
75-ാം റിപ്പബ്ലിക്ക് ദിനാഘോഷം Live Telecast: 2024 ജനുവരി 26ന് ഇന്ത്യ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ഭരണഘടന അംഗീകരിച്ചതിന്റെ ചരിത്രപരമായ സന്ദർഭം അടയാളപ്പെടുത്തുന്നതിനായി, ഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡുകളിൽ കരസനേ, നാവികസേന, വ്യോമസേന, പൊലീസ്, അര്‍ദ്ധസൈനിക സേന എന്നിവയുടെ റെജിമെന്റുകൾ സംയോജിത മാർച്ചുകൾ സംഘടിപ്പിക്കും.
ദേശീയ തലസ്ഥാനത്ത് നടക്കുന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും.
റിപ്പബ്ലിക് ദിന പരേഡ് തത്സമയ സംപ്രേക്ഷണം എങ്ങനെ കാണം?
2024-ലെ റിപ്പബ്ലിക് ദിന പരേഡുകളുടെ തത്സമയ സംപ്രേക്ഷണം, 2024 ജനുവരി 26-ന് രാവിലെ 09:30 മുതൽ, ദൂരദർശന്റെയും ആകാശവാണിയുടെയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിൽ തത്സമയം സ്ട്രീം ചെയ്യും. കൂടാതെ, റിപ്പബ്ലിക് ദിന കമന്ററിയുടെ തത്സമയ ആംഗ്യ ഭാഷാ വ്യാഖ്യാനവും ഈ ചാനലുകളിൽ ലഭ്യമാകും
റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ സമയവും വിശദാംശങ്ങളും
തീയതി: ജനുവരി 26 (വെള്ളി)
ആരംഭിക്കുന്ന സമയം: 9:30-10:00 am
പരേഡ് കടന്നുപോകുന്ന വഴി: വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെ
പരേഡിന്റെ ദൂരം: 5 കി.മീ
സ്ഥലം: കർത്തവ്യ പാത, ന്യൂഡൽഹി
ടിക്കറ്റ് നിരക്ക്: റിസർവ്ഡ് സീറ്റുകൾക്ക് ₹500, റിസർവ് ചെയ്യാത്ത സീറ്റുകൾക്ക് ₹20.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.