/indian-express-malayalam/media/media_files/2026/01/26/winter-cloth-cleaning-2026-01-26-13-25-30.jpg)
കമ്പിളി വസ്ത്രങ്ങൾ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ചിത്രം: ഫ്രീപിക്
ചൂടും വെള്ളവും തട്ടുമ്പോൾ ചുരുങ്ങിപ്പോകുക എന്നത് കമ്പിളി വസ്ത്രങ്ങളുടെ ഒരു പ്രത്യേകതയാണ്. അതിനാൽ, അലക്കുമ്പോഴും സൂക്ഷിക്കുമ്പോഴും ഇവയ്ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. വസ്ത്രങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അവയുടെ ആകൃതി നഷ്ടപ്പെടാനും ദുർഗന്ധം വരാനും സാധ്യതയുണ്ട്. വസ്ത്രങ്ങൾ കേടാകാതെ സംരക്ഷിക്കാൻ ഡിജിറ്റൽ ക്രിയേറ്റർ ശശാങ്ക് അൽഷിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ വിദഗ്ധയായ ഡോ. ദിവ്യ സിംഗാളും ചില നിർദ്ദേശങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
Also Read: കരിമ്പൻ കളയാൻ പണിപ്പെടേണ്ട വിനാഗിരി കൈയ്യിലുണ്ടെങ്കിൽ
വസ്ത്രങ്ങൾ കഴുകേണ്ട രീതി
കമ്പിളി സ്വെറ്ററുകൾ: കമ്പിളി വസ്ത്രങ്ങൾ എപ്പോഴും തണുത്ത വെള്ളത്തിൽ മാത്രം കഴുകാം. ചൂടുവെള്ളം നാരുകളെ നശിപ്പിക്കും. വസ്ത്രം പിഴിയരുത്, പകരം വെള്ളം പതുക്കെ അമർത്തി കളയാം. ഹാങ്ങറിൽ തൂക്കാതെ പരന്ന പ്രതലത്തിൽ വിരിച്ചിട്ട് ഉണക്കാം.
ഹുഡികളും സ്വെറ്റ്‌ഷർട്ടുകളും: കഴുകുന്നതിന് മുൻപ് ഇവ ഉൾഭാഗം പുറത്താക്കി കഴുകണം. കുറഞ്ഞ അളവിൽ മാത്രം ഡിറ്റർജന്റ് ഉപയോഗിക്കുക. വസ്ത്രങ്ങൾക്കിടയിൽ വായുസഞ്ചാരം ഉറപ്പാക്കി ഉണക്കുന്നത് ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കും.
ജാക്കറ്റുകൾ: സിപ്പുകളും ബട്ടണുകളും ഇട്ടശേഷം മാത്രം കഴുകാം. വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. നനവ് ഒട്ടുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഇവ മടക്കി വെക്കാം.
Also Read: ഇനി വസ്ത്രങ്ങളിൽ എന്നും സുഗന്ധം പരക്കും; ഇങ്ങനെ ചെയ്തു നോക്കൂ
തെർമൽ വസ്ത്രങ്ങൾ: തണുത്ത വെള്ളമോ നേരിയ ചൂടുവെള്ളമോ ഉപയോഗിച്ച് വെവ്വേറെ കഴുകുക. അമിതമായി ഉണക്കുന്നത് ഇലാസ്തികത നഷ്ടപ്പെടുത്തും.
Also Read: തുണിയിലെ മഷി കറ മായിക്കാം 10 മിനിറ്റിൽ, ഇതാ പൊടിക്കൈ
വിദഗ്ധർ നിർദ്ദേശിക്കുന്ന ചില കാര്യങ്ങൾ
- കൈകൊണ്ട് കഴുകുന്നതാണ് ഏറ്റവും ഉചിതം. വാഷിംഗ് മെഷീൻ ഉപയോഗിക്കുകയാണെങ്കിൽ 'ഡെലിക്കേറ്റ്' അല്ലെങ്കിൽ 'വൂൾ' മോഡ് തിരഞ്ഞെടുക്കാം.
- കറകൾ ഉണ്ടെങ്കിൽ കഴുകുന്നതിന് മുൻപ് തന്നെ അവ നീക്കം ചെയ്യാം.
- നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് മാറി വസ്ത്രങ്ങൾ ഉണക്കാം.
- ഇസ്തിരിയിടുമ്പോൾ സ്റ്റീം പ്രസ്സ് ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം.
- കമ്പിളി വസ്ത്രങ്ങളിൽ പ്രാണികൾ വരാൻ സാധ്യതയുള്ളതിനാൽ, ഉണങ്ങിയ വേപ്പിലയോ നാഫ്തലിൻ ബോളുകളോ ചെറിയ തുണിസഞ്ചിയിലാക്കി വസ്ത്രങ്ങൾക്കൊപ്പം വെക്കാം.
- പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം കോട്ടൺ ബാഗുകളിലോ പ്ലാസ്റ്റിക് കവറുകളിലോ പാക്ക് ചെയ്ത് സൂക്ഷിക്കാം.
Read More: വെള്ളം തിളപ്പിക്കുമ്പോൾ ഇത് ചേർത്തു നോക്കൂ, ഇനി അടുക്കളയിൽ ദിവസങ്ങളോളം സുഗന്ധം നിറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us