/indian-express-malayalam/media/media_files/uploads/2023/05/beauty-1.jpg)
അണുബാധയിൽനിന്നു ചർമ്മത്തെ സംരക്ഷിക്കുന്നതെങ്ങനെ. പ്രതീകാത്മക ചിത്രം
റോസാപ്പൂക്കൾ എപ്പോഴും സൗന്ദര്യത്തിന്റെ സ്നേഹത്തിന്റെയും പ്രതീകമായി കാണപ്പെടുന്നു. ചർമ്മസംരക്ഷണത്തിൽ റോസ് വാട്ടർ ഉപയോഗിക്കുന്നത് ഗുണപ്രദമാണോ? റോസാദളങ്ങളുടെ നീരാവി ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.
അതിലെ ഓരോ തുള്ളിക്കും റോസാപ്പൂവിന്റെ ഗുണമുണ്ട്. ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ റോസ് വാട്ടർ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ സൗന്ദര്യ ദിനചര്യയിൽ ഉൾപ്പെടുത്താൻ നിരവധി കാരണങ്ങളുണ്ട്.
സൗന്ദര്യത്തിന് റോസ് വാട്ടറിന്റെ ഗുണങ്ങൾ
ചുവപ്പ് കുറയ്ക്കുന്നു
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ, ചർമ്മത്തിന്റെ ചുവപ്പ് കുറയ്ക്കാൻ റോസ് വാട്ടർ ഫലപ്രദമായി ഉപയോഗിക്കാം. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ പോലും ഇത് കാണപ്പെടുന്നു. ഇത് ചർമ്മത്തെ ശമിപ്പിക്കാൻ സഹായിക്കും. റോസ് വാട്ടർ മുഖക്കുരുവിനെതിരെ പോരാടുകയും ചർമ്മത്തെ ശുദ്ധിയുള്ളതാക്കുകയും ചെയ്യുന്നു.
ഹൈഡ്രേറ്റിംഗ് ഏജന്റ്
വരണ്ടതും അടരുകളുള്ളതുമായ ചർമ്മമുള്ളവർ, റോസ് വാട്ടർ ഉപയോഗിക്കുക. മോയ്സ്ചറൈസർ ഉപയോഗിക്കുന്നതിന് മുമ്പ് കുളിച്ചതിന് ശേഷം നിങ്ങളുടെ ശരീരത്തിൽ കുറച്ച് റോസ് വാട്ടർ സ്പ്രേ ചെയ്യുന്നത് ഉറപ്പാക്കുക. ഇത് സഹായകമാകും, പ്രത്യേകിച്ച് ശൈത്യകാലത്ത്.
പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കുന്നു
നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കാൻ റോസ് വാട്ടർ ഉപയോഗിക്കാം. ദ്രാവകം നിങ്ങളുടെ ചർമ്മത്തിലെ സുഷിരങ്ങളെ ശക്തമാക്കുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
എണ്ണയും അഴുക്കും നീക്കം ചെയ്യുന്നു
റോസ് വാട്ടർ ഉപയോഗിക്കുന്നതിന്റെ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. കുറച്ച് റോസ് വാട്ടറിൽ ഒരു കോട്ടൺ ബോൾ മുക്കി ചർമ്മത്തിൽ കെട്ടിക്കിടക്കുന്ന അധിക എണ്ണയും അഴുക്കും നീക്കം ചെയ്യുക. സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതും മുഖക്കുരു വരാതിരിക്കാൻ സഹായിക്കും.
മേക്കപ്പ് റിമൂവർ
പ്രകൃതിദത്തവും കെമിക്കൽ രഹിതവുമായ മേക്കപ്പ് റിമൂവറായി റോസ് വാട്ടർ പ്രവർത്തിക്കും.
മുടിയുടെ പോഷണം
റോസ് വാട്ടറിന് നിങ്ങളുടെ മുടിക്ക് നല്ല മണവും ഭംഗിയും നൽകാൻ കഴിയും. ഷാംപൂ ചെയ്ത ശേഷം ഒരു കപ്പ് റോസ് വാട്ടർ വെള്ളത്തിൽ കലക്കിയ ശേഷം മുടിയിൽ ഒഴിക്കുക. റോസ് വാട്ടർ ഫ്രഷ് ആയി സൂക്ഷിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us