scorecardresearch

ഗ്ലാസ് സ്കിൻ നേടാം, വെള്ളത്തിൽ ഇത് കുതിർത്ത് ഉപയോഗിക്കൂ

ശരിയായ ചർമ്മ പരിചരണം വാർധക്യത്തിൻ്റേതായ ലക്ഷണങ്ങൾ ഇല്ലാതാക്കി യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാൻ സഹായിക്കും

ശരിയായ ചർമ്മ പരിചരണം വാർധക്യത്തിൻ്റേതായ ലക്ഷണങ്ങൾ ഇല്ലാതാക്കി യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാൻ സഹായിക്കും

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Korean Glass Skin FI

ചർമ്മ പരിചരണത്തിന് റൈസ് വാട്ടർ | ചിത്രം: ഫ്രീപിക്

ആരോഗ്യമുള്ള ചർമ്മം ഏതൊരാളുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമ്മം, ബാഹ്യ ഘടകങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും താപനില നിയന്ത്രിക്കുകയും ചെയ്യുന്നു. അതിനാൽ, ചർമ്മ സംരക്ഷണം നമ്മുടെ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാകണം. പതിവായ ചർമ്മ സംരക്ഷണത്തിലൂടെ ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും സുഷിരങ്ങൾ വൃത്തിയാക്കാനും ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്യാനും സാധിക്കും. ഇത് ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകുന്നു. 

Advertisment

Also Read: കിടക്കുന്നതിനു മുമ്പ് ഈ എണ്ണ ചുണ്ടിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്

ശരിയായ ചർമ്മ സംരക്ഷണം വാർധക്യത്തിന്റെ ലക്ഷണങ്ങളെ വൈകിപ്പിക്കാനും മുഖക്കുരു, വരണ്ട ചർമ്മം, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ തടയാനും സഹായിക്കും. ഓരോ വ്യക്തിയുടെയും ചർമ്മത്തിന്റെ തരം അനുസരിച്ച് ക്ലെൻസിംഗ്, ടോണിംഗ്, മോയ്സ്ച്യുറൈസിംഗ്, സൺസ്ക്രീൻ ഉപയോഗം എന്നിവയടങ്ങുന്ന ഒരു ദിനചര്യ അത്യാവശ്യമാണ്. ഇതിലൂടെ ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും ആരോഗ്യവും സൗന്ദര്യവും നിലനിർത്തുകയും ചെയ്യും. അതിനായി ഉപയോഗിക്കാവുന്ന ഒന്നാണ് റൈസ് വാട്ടർ. അരി കഴുകിയതോ, കുതിർത്തതോ, പുളിപ്പിച്ച കഞ്ഞിവെള്ളമോ ഇതിന് ഉപയോഗിക്കാം. 

Also Read: ടാനകറ്റാൻ ഒരു രഹസ്യക്കൂട്ട്, ഈ 2 ചേരുവകൾ മാത്രം മതി

വർഷങ്ങളായി ഏഷ്യൻ രാജ്യങ്ങളിലെ സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് റൈസ് വാട്ടർ. വിറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഈ വെള്ളം ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു.

Advertisment

റൈസ് വാട്ടറില വിറ്റമിൻ ബി, വിറ്റമിൻ ഇ, ധാതുക്കൾ എന്നിവ ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകാൻ സഹായിക്കും. ഇത് ദിവസവും ടോണറായി ഉപയോഗിക്കാം.

Also Read: വരണ്ട ചർമ്മത്തിനു വിട പറയാം, ഇനി ദിവസവും ഇതിലൊന്ന് കഴിക്കൂ

ഉപയോഗിക്കേണ്ട വിധം 

അരി നന്നായി കഴുകി വെള്ളം ഊറ്റി കളഞ്ഞ ശേഷം ഒരു കപ്പ് അരി ഒരു പാത്രത്തിലെടുത്ത് ഒന്നര കപ്പ് വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർത്തു വയ്ക്കാം. അതിനുശേഷം അരി പിഴിഞ്ഞ് വെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് രാവിലെയും വൈകുന്നേരവും മുഖത്ത് സപ്രേ ചെയ്യുകയോ പഞ്ഞി ഉപയോഗിച്ച് തുടയ്ക്കുകയോ ചെയ്യാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: തിളക്കവും ആരോഗ്യവും നഷ്ടപ്പെട്ട മുടിയിഴകൾക്ക് പുതുജീവൻ നൽകാം വെറും 3 ചേരുവകൾ ഉപയോഗിച്ച്

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: