scorecardresearch

വെറുതെ കളയരുത്, ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിന് നിരവധി ഉപയോഗങ്ങളുണ്ട്

പാചകത്തിനു ശേഷം വെറുതെ കളയുന്ന കഞ്ഞിവെള്ളം സൗന്ദര്യ പരിചരണത്തിന് വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം

പാചകത്തിനു ശേഷം വെറുതെ കളയുന്ന കഞ്ഞിവെള്ളം സൗന്ദര്യ പരിചരണത്തിന് വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rice Water Beauty Tips FI

റൈസ് വാട്ടറിന് ധാരാളം പോഷകഗുണങ്ങളുണ്ട് | ചിത്രം: ഫ്രീപിക്

സൗന്ദര്യസംരക്ഷണത്തിൽ പണ്ടുകാലം മുതൽക്കേ ഏഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് കൊറിയയിലും ജപ്പാനിലും പരീക്ഷിച്ചുവരുന്ന ഒന്നാണ് അരി കഴുകിയ വെള്ളം അഥവാ റൈസ് വാട്ടർ.  അമിതമായ കെമിക്കലുകൾ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പകരമായി, തികച്ചും ചിലവ് കുറഞ്ഞ രീതിയിൽ നമ്മുടെ അടുക്കളയിൽ നിന്നുതന്നെ കണ്ടെത്താവുന്ന ഒന്നാണിത്. അരിപ്പൊടിയിലെ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും ചർമ്മത്തിന് തിളക്കം നൽകാനും മുടിയുടെ കരുത്ത് വർധിപ്പിക്കാനും സഹായിക്കുന്നു.

Advertisment

ചർമ്മത്തിലെ ചുളിവുകൾ മാറ്റി പ്രായക്കുറവ് തോന്നിക്കാനും, വെയിൽ കൊണ്ട് ഉണ്ടാകുന്ന കറുത്ത പാടുകൾ അകറ്റാനും റൈസ് വാട്ടർ മികച്ചതാണ്.

അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പല വസ്തുക്കളും സൗന്ദര്യ പരിചരണത്തിനും ഉൾപ്പെടുത്താം. അതിൽ കഞ്ഞിവെള്ളത്തിന് ധാരാളം സവിശേഷതകളുണ്ട്.  

Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം        

തലമുടി കഴുകാൻ

ഷാംമ്പൂ ചെയ്തശേഷം കഞ്ഞി വെള്ളത്തിൽ മുടി കഴുകുക. ഏകദേശം 20 മിനിറ്റിനുശേഷം അത് കഴുകി കളയുക. കൂടുതൽ സമയം കഞ്ഞിവെള്ളം മുടിയിൽ നിലനിർത്തരുത്. പതിവായി ഇങ്ങനെ ചെയ്യുക.

കഞ്ഞി വെള്ളം ഹെയർപാക്ക്

തലേദിവസത്തെ കഞ്ഞി വെള്ളം ഉപയോഗിച്ച് മുടി കഴുകാം. കഞ്ഞി വെള്ളം ഒഴിച്ചതിനു ശേഷം 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ ചെയ്യാം.

Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി

കഞ്ഞിവെള്ളവും ഉലുവയും

ഒരു കപ്പ് കഞ്ഞി വെള്ളത്തിലേക്ക് 20ഗ്രാം എന്ന് അളവിൽ ആവശ്യാനുസരണം ഉലുവ ചേർക്കുക. ഒരു രാത്രി അത് മാറ്റി വയ്ക്കുക. രാവിലെ അരിച്ചെടുത്ത് നനഞ്ഞ മുടിയിൽ സ്പ്രേ ചെയ്യുകയോ, ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. 

കഞ്ഞിവെള്ളം ഫെയ്സ് സെറം

കഞ്ഞി വെള്ളം ഇല്ലെങ്കിൽ അരി കഴുകിയ വെള്ളവും ഉപയോഗിക്കാവുന്നതാണ്. ഇതിലേയ്ക്ക് കറ്റാർവാഴയുടെ ജെല്ലും, ഗ്ലിസറിനും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടാം. രാവിലെ എണീറ്റയുടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ

കഞ്ഞിവെള്ളം ഫെയ്സ് ക്ലെൻസർ

കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചർമ്മം തിളക്കുമുള്ളതും മൃദുവുാക്കും. അതിൽ അടങ്ങിയിരിക്കുന്ന ഫിനോളിക് ആസിഡ് ഫ്ലേവനോയിഡ് എന്നീ സംയുക്തങ്ങളാണ് ഗുണകരം. ഇവയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ ചുവപ്പ് പാടുകൾ അകറ്റാൻ സഹായിക്കും. മുഖം വൃത്തിയാക്കി സുഷിരങ്ങൾ അടഞ്ഞു പോകുന്നത് തടയുന്നു. ഇത് മുഖക്കുരുവിനെ പ്രതിരോധിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ഒരു സ്പൂൺ അരിപ്പൊടി മതി, കറുത്ത പാടുകൾ മാറ്റി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

Skin Care Beauty Tips Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: