scorecardresearch

നര ഒന്നുപോലും ഇല്ലാതെ മറയ്ക്കാം, ഈ ഹെയർ ഡൈ പുരട്ടൂ

നിറം നൽകുന്നതിനു മാത്രമല്ല മുടിക്ക് ആരോഗ്യവും കരുത്തും പകരുന്നതിന് മൈലാഞ്ചി സഹായിക്കും. അത് വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം

നിറം നൽകുന്നതിനു മാത്രമല്ല മുടിക്ക് ആരോഗ്യവും കരുത്തും പകരുന്നതിന് മൈലാഞ്ചി സഹായിക്കും. അത് വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം

author-image
Lifestyle Desk
New Update
Henna Hair Dye FI

ഹെന്ന ഹെയർ ഡൈ | ചിത്രം: ഫ്രീപിക്

തലമുടിക്ക് നിറം നൽകുന്നതിന് ലോകത്താകമാനം ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് മൈലാഞ്ചി. മുടിയിഴകളെ കണ്ടീഷൻ ചെയ്യും എന്നതാണ് അതിൻ്റെ മറ്റൊരു പ്രത്യേകത. മാത്രമല്ല തലയോട്ടി കണ്ടീഷൻ ചെയ്ത് എണ്ണയുടെ ഉത്പാദനം നിയന്ത്രിക്കുകയും താരൻ കുറയ്ക്കുകയും ചെയ്യും. ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. 

Advertisment

കെമിക്കലുകൾ ചേർന്ന ഹെന്നകൾ മുടിയുടെ ആരോഗ്യത്തെ മൊത്തത്തിൽ ബാധിക്കും. ഇത് തലയോട്ടി അമിതമായി വരണ്ടു പോകുന്നതിനും അറ്റം പിളരുന്നതിനും കാരണമാകും. 

മുടിയുടെ ആരോഗ്യം നിലനിർത്തിക്കൊണ്ട് തന്നെ നിറം നൽകാൻ കഴിയുമോ? വെളിച്ചെണ്ണയും മൈലാഞ്ചിയും അതിന് നിങ്ങളെ സഹായിച്ചേക്കും.

Also Read: പ്രായം ഏതുമാകട്ടെ കരുത്തുറ്റ തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാൻ സമീറയുടെ പൊടിക്കൈ പരീക്ഷിക്കൂ

Advertisment

വെളിച്ചെണ്ണയുടെ ഗുണങ്ങൾ

മോയിസ്ച്യുറൈസിങ് സവിശേഷതകളുള്ള പോഷകങ്ങളുടെ പവർഹൗസാണ് വെളിച്ചെണ്ണ. അതിൽ ഗുണകരമായ ഫാറ്റി ആസിഡുകളും, ല്യൂറിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകളിലേയ്ക്ക് ആഴിന്നിറങ്ങി സംരക്ഷണം നൽകുന്നു. തലമുടിക്കുണ്ടാകുന്ന പ്രോട്ടീൻ നഷ്ടം പരിഹരിക്കുവാനും സഹായിക്കും. വെളിച്ചെണ്ണയ്ക്ക് ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ സവിശേഷതകളുണ്ട്. തലയോട്ടി ആരോഗ്യത്തോടെ നിലനിൽക്കുന്നതിന് ഇവ അത്യന്താപേക്ഷിതമാണ്. അതിനാൽ സ്ഥിരമായി വെളിച്ചെണ്ണ തലമുടിയിൽ ഉപയോഗിക്കുന്നത് ഇൻഫെക്ഷനുകളിൽ നിന്ന് സംരക്ഷണം നൽകുന്നു. ഇത് മുടിവളരാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു. 

Also Read: 2 സ്പൂൺ കടുകെണ്ണയിലേയ്ക്ക് ഇവ ചേർക്കൂ, തലമുടി വളർച്ചയ്ക്കുള്ള മികച്ച ഔഷധക്കൂട്ട് റെഡി

വെളിച്ചെണ്ണയും മൈലാഞ്ചിയും തലമുടിക്ക്

ചേരുവകൾ

  • മൈലാഞ്ചിപ്പൊടി
  • വെളിച്ചെണ്ണ
  • വെള്ളം
  • എസെൻഷ്യൽ ഓയിൽ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആവശ്യത്തിന് മൈലാഞ്ചിപ്പൊടി ഒരു ബൗളിലേയ്ക്ക് എടുക്കാം. ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കാം. ആവശ്യമെങ്കിൽ വെള്ളവും കൂടുതൽ പോഷകങ്ങൾ ലഭ്യമാക്കുന്നതിന് എസെൻഷ്യൽ ഓയിലും ചേർത്ത് യോജിപ്പിച്ചെടുക്കാവുന്നതാണ്.

Also Read: കരുത്തുറ്റ മുടിയിഴകൾ നേടാൻ ഈ ഹെർബൽ ഓയിൽ ഉപയോഗിക്കാം

ഉപയോഗിക്കേണ്ട വിധം

ഇത്തരം ഹെയർമാസ്ക്കുകൾ രാത്രി ഉപയോഗിക്കുന്നതാവും നല്ലത്. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പാിയി മുടി പല ഭാഗങ്ങളായി തിരിച്ച് ഈ മിശ്രിതം പുരട്ടാം. തലയോട്ടിയിൽ നിന്നും മുടിയിഴകളിലേയ്ക്ക് എന്ന രീതിയിൽ വേണം പുരട്ടാൻ. ശേഷം മുടി ഷവർ ക്യാപ്പ് ഉപയോഗിച്ച് കെട്ടി വയ്ക്കാം. ആറ് മുതൽ എട്ട് മണിക്കൂർ വരെ വിശ്രമിക്കാം. ശേഷം രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആവശ്യമെങ്കിൽ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാം. മൂന്ന് മുതൽ നാല് ആഴ്ച വരെ തുടർച്ചയായി ഇത് ചെയ്യുന്നത് മികച്ച ഫലം നൽകിയേക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഇനി മുടി കൊഴിച്ചിൽ ഭയക്കേണ്ട, ഈ 6 പോഷകങ്ങളും ഭക്ഷണത്തിൽ ഉറപ്പാക്കൂ

Beauty Tips Hair Style Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: