Latest News

വാഴപ്പഴത്തിന്റെ തൊലി ഉപയോഗിച്ച് പിഗ്മെന്റേഷനും മുഖത്തെ പാടുകളും അകറ്റാം

വാഴപ്പഴത്തിന്റെ തൊലി ചർമ്മത്തിന് തിളക്കം നൽകാനും, ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു

banana, fruit, ie malayalam

ചർമ്മ സംരക്ഷണത്തിന് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന പല വഴികളും സെലിബ്രിറ്റികൾ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ, നടി ഭാഗ്യശ്രീ പിഗ്മെന്റേഷൻ, മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ തുടങ്ങിയ ചർമ്മപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള എളുപ്പ മാർഗം ഷെയർ ചെയ്തിരുന്നു. വാഴപ്പഴത്തിന്റെ തൊലി ഉപയോഗിച്ച് പല ചർമ്മ പ്രശ്നങ്ങളും പരിഹരിക്കാമെന്നാണ് അവർ പറയുന്നത്.

വാഴപ്പഴത്തിന്റെ തൊലിയിൽ കൊളാജൻ ഉത്പാദനം സഹായിക്കുന്നതും ചർമ്മത്തിന്‍റെ ആരോഗ്യം നിർത്തുന്നതിനുമുള്ള സിലിക്ക ധാരാളമായുണ്ട്. കൂടാതെ ആന്‍റിമൈക്രോബയൽ ഗുണങ്ങളുള്ള ഫിനോളിക്സും അടങ്ങിയിട്ടുണ്ട്. പഴത്തൊലിയിൽ ധാരാളം ആന്‍റിഓക്‌സിഡന്റുകളും, നാരുകളും ആവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൽ പല വിധത്തിൽ ഗുണം ചെയ്യും.

ഹെൽത്ത് ലൈനിന്‍റെ അഭിപ്രായത്തിൽ, ആന്‍റിഓക്‌സിഡന്റുകളും നാരുകളും ആവശ്യ പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമായ വാഴപ്പഴത്തിന്റെ തൊലി ചർമ്മത്തിന് തിളക്കം നൽകാനും, ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. പഴത്തൊലിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

സോറിയാസിസ് ഉണ്ടായാൽ ചൊറിച്ചിൽ അകറ്റാൻ പഴത്തൊലി ബാധിച്ച ഭാഗത്ത് പുരട്ടി ഉപയോഗിക്കാം. കൂടാതെ പഴത്തൊലി ഭക്ഷണയോഗ്യവുമാണ്.

ചർമ്മത്തിൽ ഇത് എങ്ങനെ ഉപയോഗിക്കാം?

ഭാഗ്യശ്രീയുടെ നിർദ്ദേശത്തിൽ “മുഖത്ത് വാഴപ്പഴത്തിന്‍റെ തൊലിക്കുള്ളിലെ വെളുത്ത ഭാഗം പതുക്കെ തടവുക. ഏകദേശം 15 മിനിറ്റ് മുഖത്തു തന്നെ വയ്ക്കുക, തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക”.

Read More: മുഖത്തെ കറുത്ത പാടുകൾ മാറാൻ ചില പൊടിക്കൈകൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: How to use banana peels to treat pigmentation and acne marks

Next Story
മൈഗ്രേൻ അകറ്റാം, എളുപ്പത്തിൽheadache, migraine
The moderation of comments is automated and not cleared manually by malayalam.indianexpress.com