ഭൂരിഭാഗം പേരും ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പെര്‍ഫ്യൂം. പലവിധത്തിലുള്ള പെര്‍ഫ്യൂമുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട്. ഒരു ദിവസത്തില്‍ ഒന്നിലേറെ തവണ പെര്‍ഫ്യൂം ഉപയോഗിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍, പെര്‍ഫ്യൂമിന്റെ ഗന്ധം കൂടുതല്‍ സമയം നീണ്ടുനില്‍ക്കാന്‍ എന്ത് ചെയ്യണമെന്ന് എത്രപേര്‍ക്ക് അറിയാം? പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വെറുതെ ശരീരത്തിലേക്ക് സ്‌പ്രേ ചെയ്താല്‍ പെര്‍ഫ്യൂം ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പെര്‍ഫ്യൂമിന്റെ ഗന്ധം കൂടുതല്‍ സമയം നീണ്ടുനില്‍ക്കും. ശരീരത്തിലേക്ക് സ്‌പ്രേ ചെയ്യുന്നതിനേക്കാള്‍ വസ്ത്രത്തിലേക്ക് സ്‌പ്രേ ചെയ്യുന്നതാണ് കൂടുതല്‍ ഗുണകരം. വസ്ത്രത്തില്‍ നിന്ന് പെര്‍ഫ്യൂം ഗന്ധം പെട്ടെന്ന് നഷ്ടപ്പെടില്ല.

Read Also: ഈ ഭക്ഷണങ്ങൾ അധികം വേവിക്കാതെ കഴിക്കൂ; ഗുണങ്ങൾ ഏറെ

പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുന്നതിനു മുന്‍പ് ശരീരത്തില്‍ വാസലിന്‍ പുരട്ടുന്നത് സുഗന്ധം കൂടുതല്‍ സമയം നില്‍ക്കാന്‍ സഹായിക്കും. വാസലിന്‍ പുരട്ടിയ ശേഷം സ്‌പ്രേ ചെയ്താല്‍ ശരീരത്തിലെ എണ്ണമയം വര്‍ധിക്കുകയും പെര്‍ഫ്യൂം സുഗന്ധം കൂടുതല്‍ സമയം നീണ്ടുനില്‍ക്കുകയും ചെയ്യും. എണ്ണമയമുള്ള മോയ്‌സ്ചറൈസറുകള്‍ ശരീരത്തില്‍ പുരട്ടിയ ശേഷം പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ശരീരത്തില്‍ എണ്ണമയമുള്ളതുകൊണ്ടാണ് പെര്‍ഫ്യൂം ഗന്ധം കൂടുതല്‍ സമയം നിലനില്‍ക്കുന്നത്.

പെര്‍ഫ്യൂം കൈകളില്‍ സ്‌പ്രേ ചെയ്ത ശേഷം രണ്ട് കൈ തണ്ടകളും കൂട്ടി തിരുമ്മുന്ന ശീലം പലര്‍ക്കും ഉണ്ട്. അങ്ങനെ ചെയ്യുന്നത് സുഗന്ധം നീണ്ടുനില്‍ക്കാന്‍ കാരണമാകുമെന്നാണ് പൊതുവേ കരുതുന്നത്. എന്നാല്‍, അത് തെറ്റിദ്ധാരണയാണ്. അങ്ങനെ ചെയ്താല്‍ സുഗന്ധം അതിവേഗം നഷ്ടപ്പെടും.

Read Also: ലെെംഗിക ജീവിതം ഏറ്റവും ആസ്വാദ്യകരമാകുന്നത് നാൽപ്പത് വയസ് കഴിയുമ്പോൾ

ശരീരത്തിലെ ലോല ഭാഗങ്ങളില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുന്നത് കൂടുതല്‍ സമയം സുഗന്ധം നിലനില്‍ക്കാന്‍ കാരണമാകുന്നു. കൈത്തണ്ട, കൈ മുട്ടിനുള്ളില്‍, കഴുത്തില്‍, കാല്‍മുട്ടിന് പിന്നില്‍ എന്നിവിടങ്ങളില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്യാവുന്നതാണ്.

കൂടുതല്‍ ചൂടും വെളിച്ചവും ഈര്‍പ്പവും തട്ടാത്ത സ്ഥലങ്ങളിലായിരിക്കും പെര്‍ഫ്യൂം സൂക്ഷിക്കേണ്ടത്. തണുത്ത വരണ്ട സ്ഥലത്ത് പെര്‍ഫ്യൂം ബോട്ടില്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook