scorecardresearch

പാർശ്വഫലങ്ങളില്ലാത്ത ഹെയർ ഡൈ തിരഞ്ഞെടുക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹെയർ ഡൈ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. എവ എന്തൊക്കെ എന്ന് അറിയാം

ഹെയർ ഡൈ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. എവ എന്തൊക്കെ എന്ന് അറിയാം

author-image
Lifestyle Desk
New Update
Hair Dye At Home FI

ഇനി ഉചിതമായ ഹെയർ ഡൈ തിരഞ്ഞെടുക്കാം | ചിത്രം: ഫ്രീപിക്

ആരോഗ്യപൂർണ്ണമായ ജീവിതശൈലിയിൽ ചർമ്മസംരക്ഷണം പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് കേശസംരക്ഷണവും. പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അകാലനര. നരച്ച മുടി കറുപ്പിക്കാൻ നാം പ്രധാനമായും ആശ്രയിക്കുന്നത് വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഡൈകളെയാണ്. എന്നാൽ, മുടി കറുപ്പിക്കാനുള്ള ഈ തിടുക്കത്തിൽ പലപ്പോഴും നാം മറന്നുപോകുന്നത് ഇവയിലടങ്ങിയിരിക്കുന്ന മാരകമായ കെമിക്കലുകളെക്കുറിച്ചാണ്. ഇത്തരം രാസവസ്തുക്കൾ ചർമ്മത്തിൽ ഗുരുതരമായ അലർജികൾക്കും, കരിമംഗല്യം പോലെ മുഖം കറുക്കുന്ന അവസ്ഥയ്ക്കും കാരണമാകാറുണ്ട്.

Advertisment

Also Read: കരീന കപൂറിൻ്റെ തിളങ്ങുന്ന കരുത്തുറ്റ തലമുടിക്ക് പിന്നിൽ ഈ ഒരൊറ്റ പൊടിക്കൈ മാത്രം

ഹെയർ ഡൈയും അലർജിയും

പലപ്പോഴും വെയിൽ കൊണ്ടതുകൊണ്ടോ സൺസ്ക്രീൻ ഉപയോഗിച്ചതുകൊണ്ടോ ആണ് മുഖം കറുക്കുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാൽ മിക്കവാറും ഇത് ഹെയർ ഡൈയിലെ കെമിക്കലുകൾ ഉണ്ടാക്കുന്ന അലർജിക് റിയാക്ഷനാണ് എന്ന്  ഹോമിയോപ്പതിക് സ്പെഷ്യാലിറ്റി ക്ലിനിക്കിലെ ഡോ. ദിവ്യ നായർ പറയുന്നു.

ഒഴിവാക്കേണ്ട പ്രധാന കെമിക്കലുകൾ

ഹെയർ ഡൈ വാങ്ങുമ്പോൾ താഴെ പറയുന്ന ഇൻഗ്രീഡിയൻസ് ഉണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുക:

പിപിഡി: ഹെയർ ഡൈയ്ക്ക് കറുത്ത നിറം നൽകുന്ന പ്രധാന ഘടകമാണിത്. ഇതാണ് ഏറ്റവും കൂടുതൽ അലർജിക്ക് കാരണമാകുന്നത്. 'ബ്ലാക്ക് ഹെന്ന' എന്ന പേരിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളിലും പലപ്പോഴും പി.പി.ഡി അടങ്ങിയിട്ടുണ്ടാകാം.

അമോണിയ: ഇത് തലയോട്ടിയിലെ സുഷിരങ്ങളിലൂടെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

റിസോസിനോൾ: ഹോർമോൺ വ്യതിയാനങ്ങൾക്ക് വരെ കാരണമായേക്കാവുന്ന കെമിക്കലാണിത്.

പാരബൻ, പെറോക്സൈഡ്: ഇവ കാർസിനോജെനിക് (ക്യാൻസറിന് കാരണമായേക്കാവുന്നത്) ആണെന്ന് പറയപ്പെടുന്നു.

Also Read: തിളക്കമുള്ള കരുത്തുറ്റ മുടി വേണോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

പാച്ച് ടെസ്റ്റ്  നിർബന്ധം

ഏതൊരു ഹെയർ ഡൈ ഉപയോഗിക്കുന്നതിന് മുമ്പും അത് നിങ്ങളുടെ ചർമ്മത്തിന് യോജിച്ചതാണോ എന്ന് പരിശോധിക്കണം. ചെറിയ അളവിൽ ഡൈ എടുത്ത് ചർമ്മത്തിൽ പുരട്ടി 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ കാത്തിരിക്കുക. ചൊറിച്ചിലോ തടിപ്പോ ഉണ്ടാകുന്നില്ലെങ്കിൽ മാത്രം അത് ഉപയോഗിക്കുക.

Also Read: സലൂൺ വരെ പോകേണ്ട, തിളക്കമുള്ള തലമുടിക്കായി ഇനി വീട്ടിൽ ചെയ്യാം ഹെയർ സ്പാ

സുരക്ഷിതമായി എങ്ങനെ ഡൈ ചെയ്യാം?

വേരുകളിൽ നിന്ന് അകലം പാലിക്കുക: മുടിയുടെ വേരുകളിൽ നേരിട്ട് തേച്ചു പിടിപ്പിക്കുന്നത് ഒഴിവാക്കുക. ഏകദേശം അര ഇഞ്ച് മുതൽ ഒരു ഇഞ്ച് വരെ മാറി മുടിയിൽ മാത്രം ഡൈ പുരട്ടാൻ ശ്രദ്ധിക്കുക.

പെട്രോളിയം ജെല്ലി ഉപയോഗിക്കുക: നെറ്റിയിലും ചെവിയുടെ ഭാഗത്തും പെട്രോളിയം ജെല്ലി പുരട്ടുന്നത് ഡൈ ചർമ്മത്തിലേക്ക് പടരുന്നത് തടയാൻ സഹായിക്കും.

നാച്ചുറൽ ഡൈകൾ തിരഞ്ഞെടുക്കുക: കെമിക്കലുകൾ കുറഞ്ഞ നാച്ചുറൽ ഡൈകൾ തിരഞ്ഞെടുക്കാം. ഇവ കൂടുതൽ കാലം മുടിയിൽ നിൽക്കില്ലെങ്കിലും ചർമ്മത്തിന് സുരക്ഷിതമാണ് എന്നും ഡോ. ദിവ്യ പറയുന്നു.

ശ്രദ്ധിക്കുക: ഹെയർ ഡൈ ഉപയോഗിച്ചതിന് ശേഷം ചർമ്മത്തിൽ അസ്വാഭാവികമായ മാറ്റങ്ങളോ അലർജിയോ കണ്ടാൽ ഉടൻ തന്നെ ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുക.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ചർമ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റാം, ദിവസവും കിടക്കുന്നതിനു മുമ്പ് ഇനി ഈ സിറം ഉപയോഗിക്കൂ

Beauty Tips Hair Style Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: