/indian-express-malayalam/media/media_files/2025/11/08/cloth-stain-removal-fi-2025-11-08-15-27-12.jpg)
വസ്ത്രങ്ങളിലെ കറകൾ നീക്കം ചെയ്യാൻ ഇതാ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്
വസ്ത്രങ്ങളിൽ കറകൾ വീഴുന്നത് എത്ര അരോചകമായ കാര്യമാണ്, അല്ലേ? പ്രത്യേകിച്ച്, നമ്മൾ ഇഷ്ടപ്പെട്ട് വാങ്ങിയ പുതിയ വസ്ത്രങ്ങളിൽ കടുപ്പമുള്ള കറ വീഴുമ്പോൾ! അത് പെട്ടെന്ന് കളഞ്ഞില്ലെങ്കിൽ ആ വസ്ത്രം നമുക്ക് ഉപേക്ഷിക്കേണ്ടി വന്നേക്കാം. എത്ര വിലകൂടിയ ഡിറ്റർജന്റുകൾ ഉപയോഗിച്ചാലും ചില കറകൾ പൂർണ്ണമായും മാറാതെ ഒരു മങ്ങിയ പാടായി അവശേഷിക്കും. ആ സമയത്ത് നമുക്ക് തോന്നും, കറകൾ കളയാൻ എന്തെങ്കിലും ലളിതവും ഫലപ്രദവുമായ വീട്ടുവിദ്യകൾ ഉണ്ടായിരുന്നെങ്കിൽ എന്ന്.
Also Read: ചായക്കറയോ തുരുമ്പോ ഏതുമാകട്ടെ, ഈ പൊടി ഒരുസ്പൂൺ ഉണ്ടെങ്കിൽ വസ്ത്രങ്ങൾ പുതുപുത്തനായിരിക്കും
കറകൾ നീക്കാൻ കെമിക്കലുകൾ നിറഞ്ഞ ക്ലീനിങ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനു പകരം ഇവ ചെയതു നോക്കൂ:
വിനാഗിരി വെള്ളം
ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുണിയിൽ അധികമായുള്ള കാപ്പി തുടച്ചെടുക്കാം. ശേഷം വിനാഗിരിയും വെള്ളവും തുല്യ അളവിൽ ഇളക്കി യോജിപ്പിച്ചെടുക്കാം. കറയുള്ള ഭാഗത്ത് ഈ മിശ്രിതം അൽപം ഒഴിക്കാം. ഒരു പേപ്പർ ടവ്വലോ തുണിയോ തയ്യാറാക്കിയ മിശ്രിതത്തിൽ മുക്കി അതിൽ തുടയ്ക്കാം. കറ മങ്ങുന്നതു വരെ ഇത് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം.
Also Read: പെർഫ്യൂമുകൾ വേണ്ട, ദിവസങ്ങളോളം വസ്ത്രത്തിൽ സുഗന്ധം നിൽക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ബേക്കിംഗ് സോഡ, വെള്ളം
ബേക്കിംഗ് സോഡയിലേയ്ക്ക് വെള്ളം ഒഴിച്ച് പേസ്റ്റ് മാതൃകയിലാക്കാം. ശേഷം കാപ്പിക്കറയുള്ള ഭാഗങ്ങളിൽ ഇത് പുരട്ടാംം. ബ്രെഷോ ഉപയോഗിച്ചോ അല്ലാതെ സ്ക്രബ് ചെയ്യാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
സോപ്പ്, വെള്ളം, വിനാഗിരി
തുണിയിൽ അമിതമായുള്ള കാപ്പി ടിഷ്യൂ ഉപയോഗിച്ച് തുടച്ചെടുക്കാം. വെള്ളവും വിനാഗിരിയും തുല്യ അളവിലാക്കാം. അതിലേയ്ക്ക് ഡിഷ് വാഷ് ലിക്വിഡ് ചേർത്തിളക്കി യോജിപ്പിക്കാം. കറയുള്ള ഭാഗങ്ങളിൽ തയ്യാറാക്കിയ മിശ്രിതത്തിൽ 15 മിനിറ്റ് മുക്കി വയ്ക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Also Read: മുറിക്കുള്ളിൽ ദിവസങ്ങളോളം സുഗന്ധം നിൽക്കും, രണ്ട് സ്പൂൺ കല്ലുപ്പ് മതി
നാരങ്ങ
കാപ്പി കറയുള്ള ഭാഗത്തിലേയ്ക്ക് നാരങ്ങ നീര് ഒഴിച്ച് 20 മിനിറ്റ് മാറ്റി വയ്ക്കാം. ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഉപ്പ്
കാപ്പി കറ പറ്റിയ ഉടൻ പ്രയോഗിക്കാവുന്ന ഒരു വിദ്യയാണിത്. കറയുള്ള ഇടത്ത് ഉപ്പ് വിതറാം. അൽപ സമയം മാറ്റി വയ്ക്കാം. ശേഷം ബ്രെഷ് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.
Read More: റൂം ഫ്രഷ്നർ വേണ്ട, വീട് സുഗന്ധപൂരിതമാക്കാൻ റോസ് വാട്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us