scorecardresearch

കരുവാളിപ്പ് മാറി ചർമ്മം തിളങ്ങാൻ ഇനി പാർലറിൽ പോകേണ്ട, ഈ കൂട്ട് മതി

ആഘോഷങ്ങളിലും പാർട്ടിയിലും തിളങ്ങാൻ മുഖത്തെ കരുവാളിപ്പ് ഒരു വില്ലനാകാറുണ്ടോ? എങ്കിൽ ഇൻസ്റ്റന്ര് ഗ്ലോ നേടാൻ ഇത് ഉപയോഗിക്കൂ

ആഘോഷങ്ങളിലും പാർട്ടിയിലും തിളങ്ങാൻ മുഖത്തെ കരുവാളിപ്പ് ഒരു വില്ലനാകാറുണ്ടോ? എങ്കിൽ ഇൻസ്റ്റന്ര് ഗ്ലോ നേടാൻ ഇത് ഉപയോഗിക്കൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tan Removal

ടാൻ അകറ്റാം സിംപിളായി | ചിത്രം: ഫ്രീപിക്

തിരക്കേറിയ ജീവിതശൈലിയിലും പുറത്തെ പൊടിപടലങ്ങളിലും വെയിലിലും പെട്ട് നമ്മുടെ ചർമ്മം പലപ്പോഴും മങ്ങുകയും കരുവാളിപ്പ് ബാധിക്കുകയും ചെയ്യാറുണ്ട്. ചർമ്മത്തിന്റെ സ്വാഭാവിക നിറവും മൃദുത്വവും വീണ്ടെടുക്കാൻ ഏറ്റവും നല്ല മാർഗ്ഗം എക്സ്ഫോളിയേഷൻ അഥവാ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുക എന്നതാണ്. ഇതിനായി വിപണിയിൽ കിട്ടുന്ന വിലകൂടിയ കെമിക്കലുകൾക്ക് പകരം നമ്മുടെ അടുക്കളയിലെ ചേരുവകൾ കൊണ്ട് മികച്ചൊരു ഫേസ് സ്ക്രബ്ബ് തയ്യാറാക്കി ഉപയോഗിക്കാം. 

Advertisment

Also Read: പത്തു മിനിറ്റിൽ പാർട്ടി ഗ്ലോ നേടാം, ഈ 3 ചേരുവ മതി

ചേരുവകൾ

  • അരിപ്പൊടി- 1 ടേബിൾ സ്പൂൺ
  • തേൻ- 1 ടീസ്പൂൺ
  • നാരങ്ങാനീര്- 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ പാത്രത്തിൽ അരിപ്പൊടിയും തേനും നാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിക്കാം. ഇത് അധികം അയഞ്ഞതോ അധികം കട്ടിയുള്ളതോ ആകാത്ത പാകത്തിന് പേസ്റ്റ് രൂപത്തിലാക്കാം.

Also Read: ദിവസവും രാവിലെ ഇത് വെള്ളത്തിൽ ചേർത്തു കുടിക്കൂ, തിളക്കമുള്ള മുടിയും ചർമ്മവും സ്വന്തമാക്കാം

ഉപയോഗിക്കേണ്ട വിധം

ആദ്യം മുഖം നന്നായി കഴുകി വൃത്തിയാക്കാം. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന സ്ക്രബ്ബ് മുഖത്തും കഴുത്തിലും പുരട്ടാം. വിരൽത്തുമ്പ് ഉപയോഗിച്ച് ഏകദേശം 2 മിനിറ്റ് നേരം വളരെ മൃദുവായി വട്ടത്തിൽ മസാജ് ചെയ്യാം. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

Also Read: തിളങ്ങുന്ന ചർമ്മത്തിനായി ഐസ് വാട്ടർ തെറാപ്പി, 15 ദിവസം സ്ഥിരമായി ചെയ്താൽ എന്ത് സംഭവിക്കും?

ഗുണങ്ങൾ

  • അരിപ്പൊടിയിലെ തരികൾ ചർമ്മത്തിലെ മൃതകോശങ്ങളെയും അഴുക്കിനെയും ഫലപ്രദമായി നീക്കം ചെയ്യുകയും ചർമ്മത്തിന് പെട്ടെന്നുതന്നെ മിനുസം നൽകുകയും ചെയ്യുന്നു.
  • നാരങ്ങാനീരിലെ വിറ്റാമിൻ സി ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും വെയിലേറ്റുണ്ടാകുന്ന കറുപ്പ് നിറം മാറ്റാനും സഹായിക്കുന്നു.
  • തേൻ ഒരു മികച്ച മോയിസ്ച്യുറൈസറാണ്. സ്ക്രബ്ബ് ചെയ്യുമ്പോൾ ചർമ്മം അമിതമായി വരണ്ടുപോകാതെ തേൻ സംരക്ഷിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ഈ രണ്ട് വിത്തുകൾ മതി; താരനും മുടി കൊഴിച്ചിലിനും ഇനി വിട പറയാം

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: