scorecardresearch
Latest News

കാല്‍വിരലുകളിലെ സണ്‍ ടാന്‍ ഇല്ലാതാക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്‌

സ്ഥിരമായി പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നവര്‍ നേരിടുന്ന ഒരു ചര്‍മ്മ പ്രശ്‌നമാണ് സണ്‍ ടാന്‍

കാല്‍വിരലുകളിലെ സണ്‍ ടാന്‍ ഇല്ലാതാക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്‌

ചര്‍മ്മത്തെയും മുടിയെയും പോലെ തന്നെ വേണ്ടത്ര പരിചരണം വിരലുകള്‍ക്കും ലഭിക്കാറുണ്ടോ? ആരോഗ്യപൂർണമായ വിരലുക നമ്മുടെ കൈകൾക്കും കാലുകൾക്കും ഭംഗി മാത്രമല്ല നൽകുന്നത് മറിച്ചു ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെ അവ സൂചിപ്പിക്കുന്നു.

സ്ഥിരമായി പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നവര്‍ നേരിടുന്ന ഒരു ചര്‍മ്മ പ്രശ്‌നമാണ് സണ്‍ ടാന്‍. സൂര്യ പ്രകാശം ശരീരത്തിലേക്കുന്നതു വഴി ചര്‍മ്മത്തില്‍ സണ്‍ ടാനുണ്ടാകുന്നു. ഇതു തുരത്തുവാന്‍ ഒരു എളുപ്പ വഴിയുണ്ടെന്നു പറയുകയാണ് ബ്യൂട്ടി ബ്‌ളോഗറായ ശാലു.

എന്താണ് സണ്‍ ടാന്‍ ഇല്ലാതാക്കാനായി ചെയ്യേണ്ടതെന്നു നോക്കാം:

  • അര മുറി നാരങ്ങയില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് വിരലുകളില്‍ 2 മുതല്‍ 4 മിനിറ്റ് ഉരക്കുക
  • ഇതിനു ശേഷം,കാപ്പി പൊടിയില്‍ തൈര് ചേര്‍ത്തു മിക്‌സ് ചെയ്ത് വിരലുകളില്‍ പുരട്ടുക
  • 15 മുതല്‍ 20 മിനിറ്റ് ശേഷം ഇതു കഴുകാവുന്നതാണ്

കഴുകിയ ശേഷം ഈര്‍പ്പം നിലനിര്‍ത്തുവാനായി വിരലുകളില്‍ മോയ്‌സ്ചറൈസര്‍ പുരട്ടി കൊടുക്കാവുന്നതാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: How to remove sun tan from feet