/indian-express-malayalam/media/media_files/2025/11/27/acne-removal-fi-2025-11-27-16-33-38.jpg)
മുഖക്കുരു അകറ്റാം | ചിത്രം: ഫ്രീപിക്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ എല്ലാവരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് മുഖക്കുരു. കൗമാരപ്രായക്കാരെ മാത്രമല്ല, മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഈ ചർമ്മപ്രശ്നം ആത്മവിശ്വാസം കുറയ്ക്കുന്നതിനും കാരണമാകാറുണ്ട്. വിപണിയിൽ ലഭ്യമായ പലതരം രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടും തൃപ്തികരമായ ഫലം ലഭിക്കാതെ വരുമ്പോൾ, പ്രകൃതിദത്തമായ പ്രതിവിധികളെ ആശ്രയിക്കുക എന്നത് ഉചിതമായ ഒരു വഴിയാണ്.
Also Read: വരണ്ട ചർമ്മത്തിനു വിട പറയാം, ഇനി ദിവസവും ഇതിലൊന്ന് കഴിക്കൂ
നമ്മുടെ വീട്ടുവളപ്പുകളിലും പൂജാമുറികളിലും ഒരുപോലെ പ്രാധാന്യമുള്ള ഒരു ചെടിയാണ് തുളസി. വെറുമൊരു ഔഷധസസ്യം എന്നതിലുപരി, തുളസിക്ക് ചർമ്മ സംരക്ഷണത്തിൽ, പ്രത്യേകിച്ച് മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിൽ അത്ഭുതകരമായ കഴിവുകളുണ്ട്. തുളസിയിലയുടെ ഔഷധഗുണങ്ങൾ നിരവധി ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരമേകാൻ സഹായിക്കുന്നവയാണ്. ഇതിന്റെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും, ആൻ്റി-ബാക്ടീരിയൽ സവിശേഷതകളും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും, ചർമ്മത്തിലെ അമിത എണ്ണമയം നിയന്ത്രിക്കാനും, അതുവഴി പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു.
ചർമ്മ പരിചരണത്തിന് തുളസി ഇല എങ്ങനെ ഉപയോഗിക്കാം എന്ന് പരിചയപ്പെടാം:
തുളസി തേൻ
ഒരു ടേബിൾസ്പൂൺ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. തേൻ നാച്യുറൽ ഹ്യുമിക്റ്റൻ്റാണ്.
Also Read: കിടക്കുന്നതിനു മുമ്പ് ഈ എണ്ണ ചുണ്ടിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്
തുളസി തൈര്
ഒരു ടേബിൾസ്പൂൺ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തൈര് ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനു സഹായിക്കും.
തുളസി നാരങ്ങ
ഒരു ടേബിൾസ്പൂൺ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Also Read: ടാനകറ്റാൻ ഒരു രഹസ്യക്കൂട്ട്, ഈ 2 ചേരുവകൾ മാത്രം മതി
തുളസി കറ്റാർവാഴ ജെൽ
ഒരു ടേബിൾസ്പൂൺ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. കറ്റാർവാഴയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതയുണ്ട്.
തുളസി ടോണർ
ഒരു കപ്പ് വെള്ളം തിളപ്പിക്കം. അതിലേയ്ക്ക് ഒരു പിടി തുളസിയില ചേർത്തു തിളപ്പിക്കാം. അത് തണുത്തതിനു ശേഷം അരിച്ച് വെള്ളമെടുക്കാം. ഇത് മുഖം കഴുകാൻ ഉപയോഗിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More:വാക്സും ഷേവും ചെയ്ത് സമയം കളയേണ്ട, മുഖത്തെ രോമം കളയാൻ ഈ ഒരു പൊടി മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us