പ്രായഭേദമന്യേ പല ആളുകളിലും സ്ട്രെച്ച് മാർക്കുകൾ രൂപം കൊള്ളാറുണ്ട്. ഗർഭധാരണം നടന്ന മിക്ക സ്ത്രീകളിലും വയറിന്റെ വശങ്ങളിൽ സ്ട്രെച്ച് മാർക്കുകൾ കാണാറുണ്ട്. പെട്ടെന്ന് ശരീര ഭാരം കൂടുകയും ശേഷം കുറയുകയും ചെയ്യുന്നത് സ്ട്രെച്ച് മാർക്കുകൾക്ക് കാരണമാകാറുണ്ട്.
ഗർഭകാലത്ത് നിങ്ങളുടെ അമ്മയ്ക്ക് സ്ട്രെച്ച് മാർക്കുകൾ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്കും അതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരഭാരം കൂടുതലുള്ള ചെറുപ്പക്കാരായ അമ്മമാർക്ക് സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സ്ട്രെച്ച് മാർക്കുകൾ തടയാനുള്ളൊരു എളുപ്പ വഴിയെക്കുറിച്ച് പറയുകയാണ് ഡോ.ഗർവീൻ വരൈച്ച്. മോയിസ്ച്യുറൈസർ സ്ട്രെച്ച് മാർക്കുകൾ തടയുമെന്നാണ് അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നത്. ക്രീമുകൾക്കോ എണ്ണകൾക്കോ സ്ട്രെച്ച് മാർക്കുകൾ പൂർണമായും മാറ്റാൻ കഴിയില്ല, പക്ഷേ അതിന്റെ തീവ്രതയെങ്കിലും നിയന്ത്രിക്കാനാകും. അതിനുള്ള ഏക മാർഗം മോയ്സ്ച്യുറൈസ് ആണ്.
ചർമ്മം കൂടുതൽ ജലാംശവും മൃദുലവുമാകുമ്പോൾ സ്ട്രെച്ച് മാർക്കുകൾ കുറയും. സെന്റല്ലയും ഹൈലൂറോണിക് ആസിഡും അടങ്ങിയ മോയ്സ്ച്യുറൈസറുകൾ കൂടുതൽ ഫലപ്രദമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കൈ മുട്ടുകൾ, തുടകൾ തുടങ്ങിയ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒരു ദിവസം 5 മിനിറ്റ് 2-3 തവണ മോയിസ്ച്യുറൈസർ മൃദുവായി മസാജ് ചെയ്യുകയെന്ന് അവർ പറഞ്ഞു.
Read More: വ്യായാമശേഷമുള്ള ചർമ്മത്തിലെ കേടുപാടുകൾ തടയാൻ ഈ 5 കാര്യങ്ങൾ ശീലമാക്കൂ