/indian-express-malayalam/media/media_files/2026/01/29/turmeric-soap-fi-2026-01-29-16-24-56.jpg)
ഇനി സോപ്പ് വീട്ടിൽ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്
അടുക്കളയിലെ നിത്യസാന്നിധ്യമായ മഞ്ഞൾ ചർമ്മസംരക്ഷണത്തിനും അനുയോജ്യമാണ്. സമീപകാലത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവുമധികം തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് മഞ്ഞൾ സോപ്പ്. മുഖക്കുരു മാറ്റാനും ചർമ്മത്തിന് സ്വർണ്ണത്തിളക്കം നൽകാനും മഞ്ഞൾ സോപ്പിനോളം മികച്ച മറ്റൊന്നില്ലെന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ഇന്ന് നടക്കുന്നത്.
മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണെന്നതും ബാക്ടീരിയകളെ പ്രതിരോധിക്കുമെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. എന്നാൽ, പരസ്യങ്ങളിൽ കാണുന്നതുപോലെ മഞ്ഞൾ സോപ്പ് എല്ലാവർക്കും ഒരുപോലെ ഗുണകരമാണോ? പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. റിങ്കി കപൂർ പറയുന്നതനുസരിച്ച്, മഞ്ഞളിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിന് ഏറെ ഗുണകരമാണ്.
Also Read: പാൽ പോലെ തിളക്കമുള്ള ചർമ്മത്തിന് തമന്നയുടെ കിടിലൻ ഫെയ്സ്മാസ്ക്
ഇത് ചർമ്മത്തിലെ ചുവന്ന പാടുകൾ, മുഖക്കുരു എന്നിവ കുറയ്ക്കാനും ചർമ്മത്തിന് ഒരേപോലെയുള്ള നിറം നൽകാനും സഹായിക്കുന്നു. ഇതുവഴി ചർമ്മം കൂടുതൽ ഫ്രഷ് ആയും തിളക്കമുള്ളതായും കാണപ്പെടുന്നു.
മഞ്ഞൾ സോപ്പ് എങ്ങനെ തയ്യാറാക്കാം?
മഞ്ഞൾപ്പൊടി, എസ്സൻഷ്യൽ ഓയിലുകൾ, സോപ്പ് ബേസ്, സോപ്പ് മോൾഡ് എന്നിവ ഉപയോഗിച്ച് വീട്ടിൽ തന്നെ ഇത് നിർമ്മിക്കാമെന്ന് ഡോ. കപൂർ പറയുന്നു. ഈ ചേരുവകൾ യോജിപ്പിച്ച് മോൾഡിൽ ഒഴിച്ച് 24 മണിക്കൂർ വച്ചാൽ മഞ്ഞൾ സോപ്പ് തയ്യാറായി.
Also Read: ഒരു സ്പൂൺ തേൻ മതി, ഇനി ബ്ലാക്ക്ഹെസ്ഡ് വില്ലനാകില്ല
/filters:format(webp)/indian-express-malayalam/media/media_files/2026/01/29/turmeric-soap-1-2026-01-29-16-26-42.jpg)
Also Read: 50കളിലും ചുറുചുറുക്കും തിളക്കമുള്ള ചർമ്മവും; ബോളിവുഡ് നടി ചിത്രാംഗദയുടെ ഈ പൊടിക്കൈകൾ ശീലമാക്കാം
ആരൊക്കെ ശ്രദ്ധിക്കണം?
മഞ്ഞൾ സോപ്പിന് ഗുണങ്ങൾ ഉണ്ടെങ്കിലും ഇത് എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. അമിതമായി സെൻസിറ്റീവ് ആയ ചർമ്മമുള്ളവർക്കും മഞ്ഞൾ അലർജി ഉള്ളവർക്കും ഇത് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കിയേക്കാം.
ഡെർമറ്റൈറ്റിസ്, സോറിയാസിസ്, റോസേഷ്യ തുടങ്ങിയ ചർമ്മ രോഗങ്ങളുള്ളവർ മഞ്ഞൾ സോപ്പ് ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം.
ഏതൊരു പുതിയ ഉൽപ്പന്നം ഉപയോഗിക്കുന്നതിന് മുൻപും പാച്ച് ടെസ്റ്റ് ചെയ്യുന്നത് ഗുണകരമായിരിക്കും.
ഒരാൾക്ക് അത്ഭുതകരമായ ഫലം നൽകുന്ന ഒരു കാര്യം മറ്റൊരാൾക്ക് അനുയോജ്യമാകണമെന്നില്ല. "അതുകൊണ്ടുതന്നെ, ഒരു ചർമ്മരോഗ വിദഗ്ധൻ നിർദ്ദേശിക്കുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കണ്ടുമാത്രം സ്വന്തം ഇഷ്ടപ്രകാരം സോപ്പുകളോ മറ്റ് ഉൽപ്പന്നങ്ങളോ പരീക്ഷിക്കരുത്. നിങ്ങളുടെ ചർമ്മത്തോട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണത്," ഡോക്ടർ കപൂർ മുന്നറിയിപ്പ് നൽകുന്നു. ഏതൊരു ഉൽപ്പന്നവും തിരഞ്ഞെടുക്കുമ്പോൾ ചർമ്മത്തിന്റെ പ്രകൃതം മനസ്സിലാക്കി അതീവ ജാഗ്രത പുലർത്തുക.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ലിപ്സ്റ്റിക് വേണ്ട, ചുണ്ടുകൾ റോസാപ്പൂവ് പോലെ തിളങ്ങാൻ പ്രിയങ്കയുടെ രഹസ്യക്കൂട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us