/indian-express-malayalam/media/media_files/2026/02/25/body-spray-at-home-fi-2026-02-25-12-54-48.jpg)
ഇനി ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/02/25/body-spray-at-home-1-2026-02-25-12-55-16.jpg)
നമ്മുടെ ശരീരത്തിന് എപ്പോഴും നല്ല സുഗന്ധം നിലനിർത്താൻ വിപണിയിൽ ലഭ്യമായ ഡിയോഡറന്റുകളെ ആശ്രയിക്കേണ്ട കാര്യമില്ല. കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം നാരങ്ങ ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ മികച്ച ഒരു ബോഡി സ്പ്രേ ഉണ്ടാക്കാം.
/indian-express-malayalam/media/media_files/2026/02/25/body-spray-at-home-2-2026-02-25-12-55-16.jpg)
നാരങ്ങയിൽ അടങ്ങിയ സിട്രിക് ആസിഡിന് ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് ദിവസം മുഴുവൻ ഫ്രഷായിരിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2026/02/25/body-spray-at-home-3-2026-02-25-12-55-16.jpg)
ബോഡി സ്പ്രേ ഉണ്ടാക്കുന്ന വിധം
ചേരുവകൾ
നാരങ്ങനീര്- 2 ടേബിൾസ്പൂൺ, റോസ് വാട്ടർ- 5 ടേബിൾസ്പൂൺ, വെള്ളം- 2 ടേബിൾസ്പൂൺ, വിറ്റാമിൻ ഇ ഓയിൽ- 5 തുള്ളി
/indian-express-malayalam/media/media_files/2026/02/25/body-spray-at-home-4-2026-02-25-12-55-16.jpg)
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിൽ രണ്ട് ടേബിൾസ്പൂൺ നാരങ്ങ നീരെടുക്കാം. അതിലേയ്ക്ക് അഞ്ച് ടേബിൾസ്പൂൺ റോസ് വാട്ടർ, അഞ്ച് തുള്ളി വിറ്റാമിൻ ഇ ഓയിലും ചേർത്തിളക്കി യോജിപ്പിക്കാം. രണ്ട് ടേബിൾസ്പൂൺ ശുദ്ധമായ വെള്ളം കൂടി ചേർത്ത് യോജിപ്പിക്കാം. തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേടുകൂടാതിരിക്കും.
/indian-express-malayalam/media/media_files/2026/02/25/body-spray-at-home-5-2026-02-25-12-55-16.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നാരങ്ങ നീര് ചേർത്തിട്ടുള്ളതിനാൽ ഇത് ഉപയോഗിച്ച ഉടൻ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്ത് നിൽക്കരുത്. രാത്രിയിലോ രാവിലെ കുളിച്ച ഉടനോ ഇത് ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us