scorecardresearch

പാർലറിൽ പോയി പോക്കറ്റ് കാലിയാക്കേണ്ട, മുടി കറുപ്പിക്കാൻ ഇനി ഒരു നുള്ള് മഞ്ഞൾപ്പൊടി മതി

മുഖം മിനുക്കാൻ മാത്രമല്ല അകാല നര അകറ്റാനും മഞ്ഞൾപ്പൊടി ഉപയോഗിക്കാം. ഈ വിദ്യ ട്രൈ ചെയ്തു നോക്കൂ

മുഖം മിനുക്കാൻ മാത്രമല്ല അകാല നര അകറ്റാനും മഞ്ഞൾപ്പൊടി ഉപയോഗിക്കാം. ഈ വിദ്യ ട്രൈ ചെയ്തു നോക്കൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Turmeric Hair Dye FI

തലമുടിക്ക് നിറം നൽകാൻ ഹെയർ ഡൈ | ചിത്രം: ഫ്രീപിക്

ചർമ്മത്തിന് ഫലപ്രദമായ ഒരു മികച്ച ബ്ലീച്ചിങ് ഏജൻ്റാണ് മഞ്ഞൾപ്പൊടി. എന്നാൽ ചർമ്മത്തിനു മാത്രമല്ല അതുപയോഗിച്ച് വീട്ടിൽ തന്നെ ഹെയർ ഡൈയും തയ്യാറാക്കാം. മുടിയിലെ നര അകറ്റാൻ കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ തേടിപ്പോകുന്ന സമയം മതി ഇത് റെഡിയാക്കാൻ. ആയുർവേദ ഗുണങ്ങളുള്ള മഞ്ഞൾ തലമുടിയുടെ മറ്റ പ്രശ്നങ്ങൾക്കും മികച്ച പ്രതിവിധിയായി പ്രവർത്തിക്കും.

Advertisment

Also Read: ഡൈ ഇല്ലാതെ കറുപ്പിക്കാം, തലമുടിയുടെ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാൻ ഇതാ ഒരു രഹസ്യക്കൂട്ട്

മഞ്ഞൾപ്പൊടി ഉപയോഗിച്ച് ഹെയർ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം.

Also Read: 20കളിൽ മുടി നരച്ചു തുടങ്ങിയോ? ഇതിലൊന്നാകാം കാരണം

ചേരുവകൾ

  • മഞ്ഞൾപ്പൊടി- 2 ടേബിൾസ്പൂൺ 
  • തേയിലപ്പൊടി- 1 ടേബിൾസ്പൂൺ 
  • വെള്ളം- ആവശ്യത്തിന് 
  • മൈലാഞ്ചിപ്പൊടി- 1 ടേബിൾസ്പൂൺ
Advertisment

തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയെടുത്തു ചൂടാക്കാം. അത് കറുപ്പ് നിറമാകുന്നതു വരെ ഇളക്കി കൊടുക്കാം. ശേഷം മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ടേബിൾസ്പൂൺ തേയിലപ്പൊടി ചേർത്തു തിളപ്പിക്കാം. ഇതിലേയ്ക്ക് മൈലാഞ്ചി ഇല പൊടിച്ചത് 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. ശേഷം ഈ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്കു മാറ്റി 2 മണിക്കൂറെങ്കിലും അടച്ചു വയ്ക്കാം.

Also Read: നര മറയ്ക്കാൻ മാത്രമല്ല കരുത്തുറ്റ തലമുടിയും നേടാം, മുറ്റത്തു നിൽക്കുന്ന ഈ ഇല മതി

ഉപയോഗിക്കേണ്ട വിധം
എണ്ണ മയം ഇല്ലാത്ത മുടിയിഴകളിലേയ്ക്കു വേണം ഈ മിശ്രിതം പുരട്ടാൻ. ശേഷം 20 മിനിറ്റ് വിശ്രമിക്കാം. ഷാമ്പൂ ഉപയോഗിക്കാതെ തണുത്ത വെള്ളം ഒഴിച്ച് കഴുകി കളയാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മുടിയിഴകൾ പട്ടുപോലെ തിളക്കമുള്ളതാകും, ഇത് ഉപയോഗിച്ച് കഴുകൂ

Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: