അകാലത്തില്‍ മുടി നരയ്ക്കുന്ന പ്രവണത കൂടുതലായും കണ്ടുവരുന്നൊരു സമയമാണിത്. പ്രായമാകുന്നതിന്റെ ഭാഗമായും ജീവിത ശൈലിലുണ്ടാകുന്ന മാറ്റങ്ങള്‍, കുളിക്കുന്ന വെള്ളത്തിലടങ്ങിയിരിക്കുന്ന ക്ലോറിന്‍, സ്ട്രെസ്, ഉറക്കകുറവ് എന്നിവയാണ് ഇതിനുളള പ്രധാന കാരണങ്ങളായി പറയപ്പെടുന്നത്. ഇത്തരത്തിലുളള നര മാറ്റുന്നതിനുളള പ്രതിവിധി പറയുകയാണ് ചര്‍മ്മരോഗ വിദഗ്ധയായ ഡോക്ടര്‍ ദിവ്യ നായര്‍. നര ഇല്ലാതാക്കാനുളള ഹെര്‍ബര്‍ ഹെയര്‍ ഡൈയ് എങ്ങനെ വീട്ടില്‍ തന്നെ തയ്യാറാക്കാമെന്നു പറയുകയാണ് ദിവ്യ.
വീട്ടില്‍ ഹെന്ന ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട് എന്നാല്‍ മുടിയില്‍ വരുന്ന ചെമ്പിച്ച നിറം ചിലരെ ഇതില്‍ നിന്നു പിന്തിരിപ്പിച്ചേക്കാം. കറുത്ത നിറം തന്നെ മുടിയിക്കു നല്കുന്ന ഹെയര്‍ ഡൈയാണിത്. മുടിയ്ക്കു നിറം നല്കാന് മാത്രമല്ല മുടി വളര്‍ച്ച, മൃദുലത, മുടിയ്ക്കു കരുത്ത് എന്നിവ നല്കാന് കഴിയുന്ന ഒരു ഹെയര്‍ പാക്ക് കൂടിയാണിത്.
ഹെയര്‍ ഡൈ ഉണ്ടാക്കുന്നതു എങ്ങനെയെന്നു നോക്കാം:
- മൈലാഞ്ചി പൊടി – 3 സ്കൂപ്പ്
- ചെമ്പരത്തിയില പൊടിച്ചത് – 2 സ്കൂപ്പ്
- നെല്ലിക്ക പൊടി – 1 സ്കൂപ്പ്
ഇവ മൂന്നും ഒന്നിച്ച് മിക്സ് ചെയ്യുക.കാപ്പി പൊടി വെള്ളത്തിലിട്ടു മിക്സ് ചെയ്ത ശേഷം നേരത്തെ മാറ്റി വച്ച പൊടികളുടെ മിക്സിലേയ്ക്കു ചേര്‍ത്തു കൊടുക്കുക. ഈ കൂട്ട് 7 മണിക്കൂറെങ്കിലും വച്ച ശേഷം മാത്രം മുടിയില്‍ തേച്ചു പിടിപ്പിക്കുക. മുടിയില്‍ പുരട്ടുന്നതിനു അഞ്ചു മിനിറ്റു മുന്‍പ് മുട്ടയുടെ വെളള കൂടി ചേര്‍ത്തു കൊടുക്കാവുന്നതാണ്.
ഒരു മണിക്കൂറിനു ശേഷം ഈ ഹെയര്‍ പാക്ക് കഴുകി കളയാവുന്നതാണ്. ശേഷം നീലയമരി , നെല്ലിക്ക എന്നീ പൊടികള്‍ മിക്സ് ചെയ്ത് നരച്ച ഭാഗങ്ങളില്‍ പുരട്ടുക. കുറച്ചു സമയങ്ങള്‍ക്കു ശേഷം മൈല്‍ഡ് ഷാമ്പൂ ഉപയോഗിച്ചു കഴുകാവുന്നതാണ്. 2 മുതല്‍ 3 ആഴ്ച്ച വരെ ഇതു ചെയ്യുന്നതു വഴി മുടിയിലെ കറുപ്പ് നിറം നിലനിര്‍ത്താനാകും.