ചർമ്മ സംരക്ഷണത്തിനായി പല വിധത്തിലുള്ള ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നവരാകും പലരും. മൊയ്‌ചറൈസറും സൺസ് ക്രീമും ഉപയോഗിച്ചു കഴിഞ്ഞ് ചർമ്മത്തിനു കൂടുതൽ തിളക്കം നൽകാൻ സെറവും പുരട്ടാറുണ്ട്. എന്നാൽ മാർക്കറ്റിൽ ഇതിന്റെ വില ചിലർക്ക് താങ്ങാവുന്നതിലപ്പുറമാകാം. വീട്ടിൽ ഓറഞ്ചിരിപ്പുണ്ടോ,എന്നാൽ വളരെ എളുപ്പത്തിൽ തയാറാക്കാം ഒരു ഉഗ്രൻ ഫെയ്‌സ് സെറം.മുഖത്തിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്ന സെറം പരിചയപ്പെടുത്തുന്ന ബ്യൂട്ടി ബ്ളോഗറായ അനു.
സെറം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ചേരുവകൾ:
- ഓറഞ്ചിന്റെ തൊലി
- ഗ്ലിസറിൻ
- ആൽമണ്ട് ഓയിൽ
- വൈറ്റമിൻ ഇ പിൽ
- അലോവര ജെൽ
ഓറഞ്ചിന്റെ തൊലി നല്ലവണ്ണം ഉണക്കിയെടുക്കുക. ശേഷം ഇതിലേക്ക് റോസ് വാട്ടർ ഒഴിച്ച് അരച്ചെടുക്കാം. ഇത് അരിച്ചെടുത്ത ശേഷം ഗ്ലിസറിൻ, ആൽമണ്ട് ഓയിൽ,വൈറ്റമിൻ ഓയിൽ, അലോവര ജെൽ എന്നിവ ഒരോ ടീ സ്‌പൂൺ വീതം ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇവ മിക്‌സ് ചെയ്‌ത് മുഖത്തു പുരട്ടാം.
സാധാരണയായി ഓറഞ്ചിന്റെ തൊലി മുഖകാന്തി വർധിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ സെറം രീതിയിലാക്കി മുഖത്ത് പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.