ചർമ പരിപാലനം പോലെ തന്നെ ആവശ്യമായ ഒന്നാണ് മുടിയുടെ സംരക്ഷണം. തിളക്കവും ആരോഗ്യ ഗുണമുള്ളതുമായ മുടിയിഴകൾ സ്വന്തമാക്കാൻ ധാരാളം പൊടികൈകൾ പലരും പിന്തുടരാറുണ്ട്. മുടിയുടെ സ്ഥിരമായ കറുപ്പ് നിറവും നിലനിർത്തുക എന്നത് ശ്രമകരമേറിയ കാര്യമാണ്. പ്രായം കൂടുന്നതിനനുസരിച്ച് മുടിയിഴകൾ നരയ്ക്കുമ്പോൾ ഹെയർ കളർ പോലുള്ള പദാർത്ഥങ്ങളാണ് ഉപയോഗിച്ചു വരുന്നത്. എന്നാൽ നരയ്ക്കുന്നതിനു മുൻപ് തന്നെ മുടിയ്ക്കു വേണ്ടവിധത്തിലുള്ള പരിചരണം നൽകിയാൽ കറുപ്പ് നിറം നിലനിർത്താനാകും.
വീട്ടിൽ തന്നെ തയാറാക്കാവുന്ന ഒരു ഹെയർ മാസ്ക്ക് പരിചയപ്പെടുത്തുകയാണ് ബ്യൂട്ടി ബ്ളോഗറായ അനു. നരച്ച മുടി എങ്ങനെ സ്ഥിരമായി കറുപ്പ് നിറത്തിലേക്കു മാറ്റാമെന്നാണ് അനു പറഞ്ഞു തരുന്നത്. മൈലാഞ്ചി, നെല്ലിക്ക, കാപ്പി പൊടി, തെയില, കടുകെണ്ണ എന്നിവ ഒന്നിച്ച് മിക്സ് ചെയ്ത ശേഷം ചൂടാക്കിയെടുക്കാം. ശേഷം ഇവ തലമുടിയിൽ നല്ലവണ്ണം പുരട്ടുക. മസാജ് ചെയ്യാനും ശ്രദ്ധിക്കണം. തുടർന്ന് രണ്ടു മണിക്കൂറുകൾക്ക് ശേഷം കഴുകാം.
മുടിയുടെ ആരോഗ്യവും കറുപ്പും നിലനിർത്താൻ ഇതു സഹായിക്കുമെന്ന് അനു പറയുന്നു. മാത്രമല്ല മുടിയിഴകളിലെ തിളക്കവും വർധിപ്പിക്കും. കടുക് എണ്ണ ഉപയോഗിക്കാൻ പ്രശ്നമുള്ളവർക്ക് വെള്ളിച്ചെണ്ണ പകരമായി ചേർക്കാമെന്നാണ് അനു പറയുന്നത്.