/indian-express-malayalam/media/media_files/uploads/2023/05/sareee.jpg)
സാരി
സ്ത്രീകളുടെ പ്രിയപ്പെട്ട വസ്ത്രങ്ങളിൽ ഒന്നാണ് സാരികൾ. വിവാഹം പോലെയുള്ള വിശേഷ ദിനങ്ങളിൽ കൂടുതൽ പേരും തിരഞ്ഞെടുക്കുന്നതും ഇവയാണ്. അടുത്തിടെ, പ്രിയങ്ക ചോപ്ര 65 വർഷം പഴക്കമുള്ള വിന്റേജ് ബനാറസി ബ്രോക്കേഡ് സാരി ധരിച്ച ചിത്രങ്ങൾ വൈറലായിരുന്നു. ഡിസൈനർ അമിത് അഗർവാളാണ് സാരിയെ ഗൗണാക്കി മാറ്റിയെടുത്തത്. ഖാദി സിൽക്കിൽ വെള്ളിയും സ്വർണ്ണവും നൂലിഴകൾ നിറഞ്ഞ സാരി അതിമനോഹരമായിരുന്നു.
സിൽക്ക് സാരികൾ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്ത്രീകളുടെ വളരെ അമൂല്യമായ വസ്ത്രമാണ്. എന്നാൽ സുരക്ഷിതമായി സൂക്ഷിച്ചില്ലെങ്കിൽ ഈ തുണിത്തരങ്ങൾ പ്രാണികളുടെ ആക്രമണത്തിന് ഇരയാകുന്നു. അത് അവയുടെ നിറവും തിളക്കവും നഷ്ടപ്പെടുന്നു. അതിനാൽ, ഈ തുണിത്തരങ്ങൾ സംരക്ഷിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സാരി സംരക്ഷിക്കാനുള്ള വഴികളെക്കുറിച്ച് വിദഗ്ധർ പറയുന്നു. “സിൽക്ക് ബ്രോക്കേഡ് തുണിത്തരങ്ങൾ പെട്ടെന്ന് കേടുപാടുകൾ വരുത്തുന്നു. എന്നാൽ നല്ല പ്രതിരോധ പരിചരണ ദിനചര്യയിലൂടെ അവരുടെ ആയുസ്സ് വർധിപ്പിക്കാനും കൂടുതൽ നേരം തിളങ്ങാനും കഴിയും. ഈ തുണിത്തരങ്ങൾ ശരിയായി പരിപാലിക്കുന്നതിനും സൂക്ഷിക്കുന്നതിനും കുറച്ച് സമയം ചെലവഴിക്കാം. ഒരിക്കൽ കേടുപാടുകൾ സംഭവിച്ചുകഴിഞ്ഞാൽ പിന്നീട് അത് വീണ്ടെടുക്കാൻ സാധിക്കില്ല," ടെക്സ്റ്റൈൽ ഗവേഷകയും, ആർടിസി പ്രോജക്റ്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി),കണ്ടന്റ് മാനേജറുമായ ഡോ. ദിവ്യ സിംഗാൽ ഗുപ്ത പറഞ്ഞു.
- പൊടി അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ സിൽക്ക് ബ്രോക്കേഡ് സാരി/സ്യൂട്ടുകൾ വൃത്തിയുള്ളതും ഉണങ്ങിയതുമായ മസ്ലിൻ അല്ലെങ്കിൽ കോട്ടൺ ബാഗിൽ സൂക്ഷിക്കുക. മസ്ലിൻ അല്ലെങ്കിൽ പരുത്തി അന്നജം നീക്കം ചെയ്യുകയും അൺബ്ലീച്ച് ചെയ്യുകയും വേണം. ഇത്തരം സാരി ബാഗുകൾ ഓൺലൈൻ മാർക്കറ്റുകളിൽ സുലഭമാണ്. വെളുത്ത നിറത്തിലുള്ള പ്ലെയിൻ കോട്ടൺ ബാഗ് വാങ്ങുക. ഉപയോഗിക്കുന്നതിന് മുമ്പ് അവ നന്നായി കഴുകുകയും വേണം.
- സ്ഥലം ഉണ്ടെങ്കിൽ സാരി ചുരുട്ടി വയ്ക്കുന്നതാണ് നല്ലത്. മടക്കിവെയ്ക്കേണ്ടത് അത്യാവശ്യമാണെങ്കിൽ, മൂർച്ചയുള്ള ക്രീസുകൾ ഒഴിവാക്കാൻ വെളുത്ത ടിഷ്യു പേപ്പർ മടക്കുകളിൽ വയ്ക്കണം. വസ്ത്രങ്ങൾ ഒന്നിനു മുകളിൽ മറ്റൊന്നായി അടുക്കി വയ്ക്കുമ്പോൾ, മടക്കിവെച്ച തുണികളുടെ പാളികൾക്കിടയിൽ ഒരു ടിഷ്യൂ പേപ്പർ ഇടുക.
- വളരെ പഴയ ബ്രോക്കേഡ് സാരിയുടെ കാര്യത്തിൽ ചാർക്കോൾ തുണിയിൽ നിക്ഷേപിക്കുക. ഈ സ്പെഷ്യലൈസ്ഡ് തുണി ചുറ്റുമുള്ള വായുവിൽ നിന്നുള്ള എല്ലാ വായു മലിനീകരണങ്ങളെയും ആഗിരണം ചെയ്യുകയും സാരിയെ വിവിധ നാശ ഘടകങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
- സ്‌റ്റോറേജ് സ്‌പേസ്/ഏരിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വിലയേറിയ വസ്ത്രങ്ങൾ വൃത്തിയുള്ളതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണം. ആവശ്യമെങ്കിൽ, ഈർപ്പം ആഗിരണം ചെയ്യാൻ സിലിക്ക ജെൽ പാക്കറ്റുകൾ സൂക്ഷിക്കുക. (വസ്ത്രത്തിൽ നേരിട്ട് ഇടരുത്)
- ശൈത്യകാലത്തേക്ക് നിങ്ങളുടെ സിൽക്ക് സാരികൾ പാക്ക് ചെയ്യുന്നതിനുമുമ്പ്, അവയിൽ കറകളില്ലെന്ന് ഉറപ്പാക്കുക. ഡ്രൈ ക്ലീൻ ചെയ്തശേഷം കുറച്ച് മണിക്കൂറുകളോളം വെയിലത്ത് വയ്ക്കുക.
- നിങ്ങളുടെ സിൽക്ക് ബ്രോക്കേഡ് സാരിയുടെ സമീപം കമ്പിളി തുണിത്തരങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, റബ്ബർ ബാൻഡുകൾ, ലോഹ വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
- നിങ്ങളുടെ സിൽക്ക് ബ്രോക്കേഡ് സാരി/സ്യൂട്ടുകൾ ധരിക്കുമ്പോൾ, ഏതെങ്കിലും തരത്തിലുള്ള പെർഫ്യൂമുകളോ ഡിയോഡറന്റുകളോ ഉപയോഗിക്കരുത്. വസ്ത്രവുമായുള്ള സമ്പർക്കം ഒഴിവാക്കിക്കൊണ്ട് മാത്രം പെർഫ്യൂമുകൾ ധരിക്കുക. ഇത് സാരിയുടെ തിളക്കവും നിറവ്യത്യാസവും നഷ്ടപ്പെടുത്തും.
നിങ്ങളുടെ സിൽക്ക് സാരി/സ്യൂട്ടുകൾ എത്ര തവണ കഴുകണം?
സിൽക്ക് ബ്രോക്കേഡ് സാരികൾ/സ്യൂട്ടുകൾ ഓരോ ഉപയോഗത്തിനും ശേഷവും കഴുകണം. അവയിൽ കറയുണ്ടെങ്കിൽ 3-4 തവണ ഉപയോഗിച്ചതിന് ശേഷം കഴുകാം. “ഡ്രൈ-ക്ലീൻ ചെയ്യുന്നതാണ് നല്ലത്. ഇത് ഒരു ഓപ്ഷനല്ലെങ്കിൽ, ഈ സാരികൾ ഈസിയിലോ ജെന്റീലോ റീത്ത ലായനിയിലോ മൃദുവായി കഴുകുക. സാരി വളരെ പതിയെ കഴുക. ഉരച്ച് കഴുകുന്നത് തുണിത്തരം നശിപ്പിക്കുന്നു. അധിക വെള്ളം നീക്കം ചെയ്യാൻ ഇത് ചെറുതായി പിഴിഞ്ഞ് തണലിൽ ഉണങ്ങാൻ ഇടണം. ഉപയോഗിച്ച വാഷിംഗ് ലായനിയുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യാൻ നന്നായി കഴുകുക. ഡിറ്റർജന്റുകളും മെഷീൻ വാഷിൻ ക്ലീനിങ്ങും ഒരിക്കലും ഉപയോഗിക്കരുത്, ”ഡോ. ദിവ്യ നിർദ്ദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us