scorecardresearch
Latest News

മുടി തഴച്ചു വളരണോ? ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ

മുടി തഴച്ചു വളരാൻ സഹായിക്കുന്ന മൂന്നു ഘടകങ്ങൾ പരിചയപ്പെടുത്തുകയാണ് പോഷകാഹാര വിദഗ്ധയായ പൂജ

hair, hair tips, ie malayalam

ഇടയ്ക്ക് മുടി വെട്ടി വേറിട്ട ലുക്ക് പരീക്ഷിക്കാന്‍ ഇഷ്ടമുള്ള ഏറെപേർ കാണും. എന്നാല്‍ മുടി വെട്ടി കഴിഞ്ഞുളള ആദ്യത്തെ ചിന്ത, ഇതെപ്പോള്‍ വളരും എന്നതായിരിക്കും. പോഷകാഹാര വിദഗ്ധയായ പൂജ മക്കീജ പറയുന്നതു പ്രകാരം നിങ്ങളുടെ ഭക്ഷണത്തില്‍ ഈ 3 ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നല്ല ആരോഗ്യമുളള മുടി നേടിയെടുക്കാന്‍ കഴിയും. നെല്ലിക്ക, ചണവിത്ത് അഥവ ഫ്‌ളാക്‌സ് സീഡ്, കറിവേപ്പില എന്നിവയാണ് മുടി തഴച്ചു വളരാൻ സഹായിക്കുന്ന ആ ഘടകങ്ങൾ.

നെല്ലിക്കയിൽ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലുളള ‘കൊളാജിന്‍’ എന്ന പ്രോട്ടീന്‍ മുടി തഴച്ചു വളരാൻ സഹായിക്കുന്നു. ഒമേഗ 3 അധികമായുളള ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇയുടെ സാന്നിധ്യം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു.

“ഞാന്‍ ആഴ്ചയിൽ 4-5 തവണ ഇവ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും മുടി വെട്ടി കൊടുക്കേണ്ട അവസ്ഥയാണ്,” പൂജ പറയുന്നു. കറിവേപ്പിയുടെ ഉപയോഗം അകാല നര ഇല്ലാതാക്കാൻ സഹായിക്കുമെന്നും പൂജ പറയുന്നു.

ആരോഗ്യവും നല്ല വളർച്ചയുമുള്ള മുടി പാരമ്പര്യമായും ലഭിക്കും. നല്ല മുടി പാരമ്പര്യമായി കിട്ടിയവർക്കും നല്ലവണ്ണം പരിപാലിച്ച് മുടിയുടെ ആരോഗ്യം നിലനിര്‍ത്താൻ ഈ ഭക്ഷണ പദാർത്ഥങ്ങൾ സഹായിക്കുമെന്നാണ് പൂജ മഖീജ പറയുന്നത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: How to grow hair longer faster add these 3 ingredients to your diet nutrition hack