/indian-express-malayalam/media/media_files/2026/01/26/bougainvillea-garden-fi-2026-01-26-15-25-34.jpg)
ബൊഗെയ്ൻവില്ല | ചിത്രം: ഫ്രീപിക്
നമ്മുടെ വീടിന്റെ മുറ്റത്തോ ബാൽക്കണിയിലോ അതിമനോഹരമായ കാഴ്ചയൊരുക്കാൻ കടലാസ് പൂച്ചെടികൾക് പ്രത്യേക കഴിവുണ്ട്. ചുവപ്പ്, പിങ്ക്, മഞ്ഞ, വെള്ള തുടങ്ങി വൈവിധ്യമാർന്ന നിറങ്ങളിൽ പൂത്തുനിൽക്കുന്ന ഈ ചെടികൾ ഏതൊരു വീടിനും ഒരു പ്രത്യേക അഴക് നൽകുന്നു. അധികം പരിപാലനം ആവശ്യമില്ലാത്ത ചെടിയായതുകൊണ്ടുതന്നെ തുടക്കക്കാർക്കും വളരെ എളുപ്പത്തിൽ ഇത് വളർത്താൻ സാധിക്കും. എന്നാൽ, പലപ്പോഴും ചെടികൾ നന്നായി വളരുന്നുണ്ടെങ്കിലും അവ പൂവിടാൻ മടി കാണിക്കാറുണ്ട്.
Also Read: മതിൽക്കെട്ടിൽ നിറങ്ങൾ കൊണ്ട് വസന്തം തീർക്കാൻ ലന്താനകൾ
കടലാസ് പൂച്ചെടികൾ സമൃദ്ധമായി പൂവിടാൻ ചില ലളിതമായ തന്ത്രങ്ങളുണ്ട്.
ശരിയായ സൂര്യപ്രകാശം
കടലാസ് പൂച്ചെടിക്ക് ഏറ്റവും അത്യാവശ്യം നല്ല വെയിലാണ്. ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ഈ ചെടി നടാൻ. തണലത്താണ് ഇരിക്കുന്നതെങ്കിൽ ചെടി പച്ചപിടിച്ചു വളരുമെങ്കിലും പൂക്കൾ ഉണ്ടാവില്ല.
Also Read: കുലകളായി മുല്ല പൂക്കും, വീട്ടിൽ തേയിലപ്പൊടി ഉണ്ടോ?
നനയ്ക്കുമ്പോൾ ശ്രദ്ധിക്കുക
ഈ ചെടിക്ക് അധികം വെള്ളം ആവശ്യമില്ല. മണ്ണിലെ ഈർപ്പം പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം അടുത്ത തവണ നനയ്ക്കുക. ചെടി എപ്പോഴും നനഞ്ഞിരുന്നാൽ വേര് ചീയാൻ സാധ്യതയുണ്ട്. പൂക്കൾ വേഗത്തിൽ വരാൻ 'വാട്ടർ സ്ട്രെസ്' എന്ന രീതി പരീക്ഷിക്കാം. അതായത്, ചെടി ചെറുതായി വാടുന്നത് വരെ വെള്ളം നൽകാതിരിക്കുക, അതിനുശേഷം മാത്രം നനയ്ക്കുക. ഇത് ചെടിയെ പൂവിടാൻ പ്രേരിപ്പിക്കും.
/filters:format(webp)/indian-express-malayalam/media/media_files/2026/01/26/bougainvillea-garden-1-2026-01-26-15-28-37.jpg)
വളപ്രയോഗം
ചെടി നടുമ്പോൾ തന്നെ മണ്ണിൽ ചാണകപ്പൊടിയോ എല്ലുപൊടിയോ ചേർക്കുന്നത് നല്ലതാണ്. പൂക്കൾ വരാൻ പൊട്ടാസ്യം അടങ്ങിയ വളങ്ങളാണ് ഏറ്റവും അനുയോജ്യം. രാസവളങ്ങൾക്ക് പകരം വീട്ടിൽ തന്നെ ലഭിക്കുന്ന ഉള്ളിത്തൊലി വെള്ളത്തിലിട്ടു വച്ചതോ അല്ലെങ്കിൽ വാഴപ്പഴം പുഴുങ്ങിയ വെള്ളമോ ആഴ്ചയിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് ധാരാളം പൂക്കളുണ്ടാകാൻ സഹായിക്കും.
Also Read: മുട്ടത്തോടും കഞ്ഞിവെള്ളവും കൈയ്യിലുണ്ടെങ്കിൽ ഇനി പച്ചമുളക് കുലകളായി കായ്ക്കും
പ്രൂണിംഗ്
ചെടി വളർന്നു പന്തലിക്കുമ്പോൾ അതിന്റെ അഗ്രഭാഗങ്ങൾ മുറിച്ചു കളയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതൽ പുതിയ ശാഖകൾ വരികയും ഓരോ ശാഖയിലും പൂക്കൾ നിറയുകയും ചെയ്യും.
ചെടിച്ചട്ടി തിരഞ്ഞെടുക്കുമ്പോൾ
കടലാസ് പൂച്ചെടി വലിയ ചട്ടികളേക്കാൾ അല്പം ചെറിയ ചട്ടികളിൽ വളരുന്നതാണ് നല്ലത്. വേരുകൾ തിങ്ങിനിറഞ്ഞു വളരുന്നത് ചെടി കൂടുതൽ പൂക്കൾ ഉല്പാദിപ്പിക്കാൻ കാരണമാകും.
Read More: റോസ കുലകളായി പൂക്കും, ചെടി ഇങ്ങനെ നട്ടു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us