/indian-express-malayalam/media/media_files/2025/03/26/DeveN8WSwk0ErQVTLrSA.jpg)
കാന്താരി ചെടിയിൽ നിന്നും നന്നായി വിളവ് കിട്ടാൻ ഉപയോഗിക്കേണ്ട വളങ്ങൾ \ ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/26/how-to-grow-and-take-care-kantharimulak-at-home-1-963289.jpg)
ആരോഗ്യമുള്ള കാന്താരി ചെടിയിൽ നിന്നും ശേഖരിച്ച മുളകിൻ്റെ വിത്തുകൾ വേണം മുളപ്പിക്കാൻ ഉപയോഗിക്കാൻ.
/indian-express-malayalam/media/media_files/2025/03/26/how-to-grow-and-take-care-kantharimulak-at-home-2-276773.jpg)
നല്ല വെയിൽ കിട്ടുന്നിടത്ത് അത് നടണം. മഴക്കാലത്ത് ഒരു നേരവും വേനൽക്കാലത്ത് രണ്ട് നേരവും നനച്ചു കൊടുക്കാൻ മറക്കരുത്.
/indian-express-malayalam/media/media_files/2025/03/26/how-to-grow-and-take-care-kantharimulak-at-home-5-747397.jpg)
കാന്താരി മുളക് നന്നായി അരച്ചെടുക്കാം.അതിലേയ്ക്ക് ഒരു ലിറ്റർ ഗോ മൂത്രം ചേർക്കാം. ഇതിൽ അൽപം ബാർ സോപ്പ് ലയിപ്പിച്ച് ചേർത്തിളക്കാം. ഇതിലേയ്ക്ക് 10 ഇരട്ടി വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി ആവശ്യാനുസരണം ചെടിയിൽ തളിച്ചു കൊടുക്കാം.
/indian-express-malayalam/media/media_files/2025/03/26/how-to-grow-and-take-care-kantharimulak-at-home-3-654878.jpg)
രണ്ടോ മൂന്നോ ദിവസം പുളിപ്പിച്ച് കഞ്ഞി വെള്ളത്തിലേയ്ക്ക് ബാക്കി വന്നമാവും പഴകിയ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ച് ചെടിയുടെ ചുവട്ടൽ ഒഴിക്കാം.
/indian-express-malayalam/media/media_files/2025/03/26/how-to-grow-and-take-care-kantharimulak-at-home-4-147838.jpg)
അൽപം വെള്ളത്തിൽ വേപ്പെണ്ണ കലർത്തി ഉപയോഗിക്കുന്നത് കീടബാധകൾ അകറ്റി ആരോഗ്യമുള്ള കാന്താരി ചെടി വളരുന്നതിന് ഗുണകരമാകും. കാന്താരി ചെടികൾക്ക് ശരിയായ പരിചരണം നൽകിയാൽ ലാഭകരമായ കായ്ഫലം ലഭിക്കും. | ചിത്രങ്ങൾ: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.