scorecardresearch

തിളക്കമുള്ള മുടിയിഴകൾക്ക് ഒരു രഹസ്യക്കൂട്ട്, വെറും 3 ചേരുവകൾ മതി

മുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകാൻ കഴിയുന്ന പല ചേരുവകളും നമ്മുടെ അടുക്കളയിലുണ്ട്. ഇത് ഒരു തവണ ട്രൈ ചെയ്തു നോക്കൂ

മുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകാൻ കഴിയുന്ന പല ചേരുവകളും നമ്മുടെ അടുക്കളയിലുണ്ട്. ഇത് ഒരു തവണ ട്രൈ ചെയ്തു നോക്കൂ

author-image
Lifestyle Desk
New Update
Soft hair

മുടി പരിചരണത്തിന് ഈ ഹെയർമാസ്ക് ഉപയോഗിക്കൂ | ചിത്രം: ഫ്രീപിക്

തിരക്കിട്ട ജീവിതത്തിൽ, ബ്യൂട്ടി പാർലറുകളിലെ വിലകൂടിയ ചികിത്സകൾക്കായി സമയം കണ്ടെത്തുക എന്നത് പലർക്കും പ്രയാസമുള്ള കാര്യമാണ്. എങ്കിലും സോഫ്റ്റും തിളക്കമുള്ളതും പോഷണമേറിയതുമായ മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടുന്നവർക്ക്, നമ്മുടെ സ്വന്തം അടുക്കളയിൽ നിന്ന് തന്നെ മികച്ച പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും.

Advertisment

Also Read: പ്രായം ഏതുമാകട്ടെ കരുത്തുറ്റ തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാൻ സമീറയുടെ പൊടിക്കൈ പരീക്ഷിക്കൂ

മുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകാൻ കഴിയുന്ന പല ചേരുവകളും നമ്മുടെ അടുക്കളയിലുണ്ട്. മുടിയുടെ വരൾച്ച, അറ്റം പിളരുന്നത്, താരൻ തുടങ്ങിയ പ്രശ്നങ്ങളെ അകറ്റിനിർത്താൻ സഹായിക്കുന്ന ഹെയർമാസ്ക് വീട്ടിൽ തയ്യാറാക്കാം. ഈ ഹോം മെയ്ഡ് മാസ്കുകൾ ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവികമായ തിളക്കം വർധിപ്പിക്കുകയും, ആഴത്തിലുള്ള കണ്ടീഷനിംഗ് നൽകി മുടിയിഴകളെ സോഫ്റ്റാക്കുന്നതിനും സഹായിക്കും.

Also Read: 

ചേരുവകൾ

  • വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
  • തേൻ- 1 ടേബിൾസ്പൂൺ
  • മുട്ടയുടെ മഞ്ഞ- 1
  • ബദാം എണ്ണ (ലഭ്യമെങ്കിൽ)
Advertisment

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ, ഒരു മുട്ടയുടെ മഞ്ഞ, ഒരു ടേബിൾസ്പൂൺ ബദാം എണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. 

Read More: നര ഒന്നുപോലും ഇല്ലാതെ മറയ്ക്കാം, ഈ ഹെയർ ഡൈ പുരട്ടൂ

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയ മിശ്രിതം മുടിയിഴകളിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ശേഷം ഷാമ്പൂ ഉപയോഗിച്ച് ഒരിക്കൽ കൂടി കഴുകാം. 

Also Read: 2 സ്പൂൺ കടുകെണ്ണയിലേയ്ക്ക് ഇവ ചേർക്കൂ, തലമുടി വളർച്ചയ്ക്കുള്ള മികച്ച ഔഷധക്കൂട്ട് റെഡി

ഗുണങ്ങൾ

കെട്ടുപിണഞ്ഞ് വരണ്ട മുടിയിഴകൾ സോഫ്റ്റും തിളക്കമുള്ളതുമാകുന്നതിന് ഇത് ഏറെ സഹായകരമാണ്. മുടിയിഴകളുടെ അറ്റം പൊട്ടിപ്പോകുന്നത് പ്രതിരോധിക്കാനും ഇത് മികച്ച ചേരുവയാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി

Beauty Tips Hair Style Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: