scorecardresearch

പോക്കറ്റ് കാലിയാക്കുന്ന ഷാമ്പൂ വേണ്ട, തലമുടി പട്ടുപോലെ തിളങ്ങാൻ ഇനി മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി

മുടിയുടെ സംരക്ഷണത്തിന് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഷാമ്പൂകളെക്കാൾ എന്നും വിശ്വസിക്കാവുന്നത് പ്രകൃതിദത്തമായ മാർഗ്ഗങ്ങളാണ്

മുടിയുടെ സംരക്ഷണത്തിന് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഷാമ്പൂകളെക്കാൾ എന്നും വിശ്വസിക്കാവുന്നത് പ്രകൃതിദത്തമായ മാർഗ്ഗങ്ങളാണ്

author-image
Lifestyle Desk
New Update
Hibiscus Shampoo FI

പ്രകൃതിദത്തമായ താളിയാണ് അനുയോജ്യമായ ഷാമ്പൂ | ചിത്രം: ഗൂഗിൾ ജെമിനി

കൃത്യമായ അറിവില്ലാതെ തിരഞ്ഞെടുക്കുന്ന വിലകൂടിയ ഉൽപ്പന്നങ്ങൾ പലപ്പോഴും മുടിയുടെ സ്വാഭാവികമായ തിളക്കം നഷ്ടപ്പെടുത്താനും മുടി കൊഴിച്ചിലിനും കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ, പാരമ്പര്യമായി നാം പിന്തുടരുന്ന ചെമ്പരത്തി താളി പോലുള്ള നാടൻ വിദ്യകൾ മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Advertisment

ആരോഗ്യമുള്ള തലമുടിക്കായി ഒരുപാട് ഉത്പന്നങ്ങളൊന്നും വേണ്ട പാർശ്വഫലങ്ങൾ ഇല്ലാത്ത നാച്യുറൽ ചേരുവകൾ തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് ഷാമ്പൂ പോലെയുള്ളവ മുടിയുടെ പ്രകൃതം അനുസരിച്ച് തിരഞ്ഞെടുത്തില്ലെങ്കിൽ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകും. 

Also Read: "ഇത് എന്റെ മുടിയുടെ സ്വാഭാവിക നിറമാണ്"; തലമുടിയഴകിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ശ്രുതി ഹാസൻ

പായ്ക്കറ്റുകളിലും കുപ്പിയിലുമായി കടകളിൽ ഇരിക്കുന്ന കെമിക്കൽ അടങ്ങിയ ഷാമ്പൂ ആണ് മിക്കവരും ഉപയോഗിക്കുന്നത്. അവ മുടിക്ക് മാത്രമല്ല ആരോഗ്യത്തിനും ദോഷകരമാണ്. എന്നാൽ ഇതിനു പരിഹാരമായി അത്തരം ഉത്പന്നങ്ങൾ വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. 

ചേരുവകൾ

  • ഉലുവ
  • ചെമ്പരത്തി പൂവ്
  • ചെമ്പരത്തി ഇല

തയ്യാറാക്കുന്ന വിധം

ഉലുവ വിത്തുകൾ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേ ദിവസം അതിലേയ്ക്ക് ചുവന്ന ചെമ്പരത്തിപ്പൂവിൻ്റെ ഇതളുകളും  ചെമ്പരത്തിയുെടെ ഇലകളും ചേർക്കാം. ശേഷം നന്നായി തിളപ്പിച്ചെടുക്കാം. തിളച്ച മിശ്രിതം അരിച്ചെടുക്കാം. ഇതിലേയ്ക്ക് വിറ്റാമിൻ ഇ ക്യാപ്സ്യൂളും, കറ്റാർവാഴയുടെ ജെല്ലും ലഭ്യത അനുസരിച്ച് ചേർക്കാവുന്നതാണ്. അല്ലാതെയും ഉപയോഗിക്കാം.

Also Read: ഇവയിലൊന്ന് മതി, മുടിയഴകിന് ഇനി സ്പാ ചെയ്യേണ്ട

ഉപയോഗിക്കേണ്ട വിധം

തലമുടി പല ഭാഗങ്ങളായി തിരിച്ച് ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

ഗുണങ്ങൾ

ഉലുവ

തലമുടിക്ക് അനുയോജ്യമായ മികച്ച ക്ലെൻസറാണ് ഉലുവ. തലമുടി വരണ്ടു പോകാതിരിക്കാൻ ഇത് സഹായിക്കും. കൂടാത മിനുസവും തിളക്കവുമുള്ള തലമുടി ഇതുപയോഗിക്കുന്നതിലൂടെ നേടാം. 

Also Read: പ്രായം തോൽക്കും സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഭാഗ്യശ്രീ

ചെമ്പരത്തി ഇലയും പൂവും

മുടി പരിചരണത്തിന് ഏറെക്കാലമായി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. ഷാമ്പൂവിൻ്റെയും കണ്ടീഷ്ണറിൻ്റെയും ഗുണങ്ങൾ ഇത് നൽകും. മാത്രമല്ല മുടിയുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. 

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: താരൻ അകറ്റാൻ തൈര്, ഫലപ്രദമാണോ?

Hair Hair Fall Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: