/indian-express-malayalam/media/media_files/2026/01/26/honey-for-skin-fi-2026-01-26-17-28-35.jpg)
ചർമ്മ പരിചരണത്തിന് തേൻ | ചിത്രം: ഫ്രീപിക്
ബ്ലാക്ക്‌ഹെഡ്‌സ് എന്നത് സൗന്ദര്യ പ്രശ്‌നങ്ങളിൽ പ്രധാനിയാണ്. മുഖത്ത് കാണപ്പെടുന്ന ഈ ചെറിയ കറുത്ത കുത്തുകൾ ചർമ്മത്തിന്റെ ഭംഗിക്ക് മങ്ങലേൽപ്പിച്ചേക്കും. ഹോർമോൺ വ്യതിയാനങ്ങൾ, എണ്ണമയമുള്ള ചർമ്മം, മലിനീകരണം എന്നിവയെല്ലാം ബ്ലാക്ക്‌ഹെഡ്‌സുകൾ ഉണ്ടാകാൻ കാരണമാവാറുണ്ട്. ഇവ നീക്കം ചെയ്യാൻ പലരും പലതരം ക്രീമുകളും കെമിക്കൽ ഉൽപ്പന്നങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം രാസവസ്തുക്കൾക്ക് ചിലപ്പോൾ ചർമ്മത്തിന് ദോഷകരമായേക്കാം.
Also Read: പാൽ പോലെ തിളക്കമുള്ള ചർമ്മത്തിന് തമന്നയുടെ കിടിലൻ ഫെയ്സ്മാസ്ക്
ഇതിന് പരിഹാരമായ ഒരു പ്രകൃതിദത്ത ചേരുവയാണ് തേൻ. തേനിൻ്റെ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാൻ അത്യുത്തമമാണ്. ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കാനും അഴുക്കുകൾ നീക്കം ചെയ്യാനും തേൻ സഹായിക്കും. എളുപ്പത്തിലും സുരക്ഷിതമായും ബ്ലാക്ക്‌ഹെഡ്‌സുകൾ നീക്കം ചെയ്യാൻ തേൻ എങ്ങനെ ഉപയോഗിക്കാം?
തേൻ കറുവാപ്പട്ട
ഒരു ടേബിൾസ്പൂൺ കറുവാപ്പട്ടപ്പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ​തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Also Read: 50കളിലും ചുറുചുറുക്കും തിളക്കമുള്ള ചർമ്മവും; ബോളിവുഡ് നടി ചിത്രാംഗദയുടെ ഈ പൊടിക്കൈകൾ ശീലമാക്കാം
കാപ്പിപ്പൊടി വെളിച്ചെണ്ണ
ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. തണുത്ത വെള്ളത്തിൽ അത് കഴുകി കളയാം.
ഗ്രീൻ ടീ
ഗ്രീൻ ടീ ഉണക്കിപൊടിച്ചത് കലക്കിയെടുക്കാം. അത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം കഴുകി കളയാം.
Also Read: പ്രായം പിന്നോട്ട് തന്നെ, യുവത്വം തുളുമ്പുന്ന ചർമ്മത്തിന്റെ രഹസ്യം പങ്കുവച്ച് ബിപാഷ
പഞ്ചസാര തേൻ
ഒരു ടേബിൾസ്പൂൺ തേനിലേയ്ക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.
തേൻ നാരങ്ങാനീര്
ഒരു ടേബിൾസ്പൂൺ​ തേനിലേയ്ക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ബ്ലാക്ക് ഹെഡ്സ് അമിതമായി ഉള്ളിടത്ത് അത് പുരട്ടി അഞ്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ചർമ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റാം, ദിവസവും കിടക്കുന്നതിനു മുമ്പ് ഇനി ഈ സിറം ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us