How to get rid of Blackheads: പലരും നേരിടുന്ന ചർമ്മ പ്രശ്നങ്ങളിൽ ഒന്നാണ്, മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും. ഓപ്പൺ കോമഡോണുകൾ എന്നറിയപ്പെടുന്ന ഒരു തരം മുഖക്കുരു ആണ് ബ്ലാക്ക് ഹെഡ്സ്. പ്രധാനമായും മൂക്കിന്റെ വശങ്ങളിലായി കാണപ്പെടുന്ന ഇവ വിരൽകൊണ്ട് ഞെക്കിയെടുക്കാനും പോർ സ്ട്രിപ്സ് ഒട്ടിച്ചു നീക്കം ചെയ്യാനുമൊക്കെ ആളുകൾ ശ്രമിക്കാറുണ്ട്.
ബ്ലാക്ക് ഹെഡ്സ് അഴുക്കല്ല. ഫോളികുലാർ ഓപ്പണിംഗിൽ കെരാറ്റിൻ എബിഎസ് സെബാസിയസ് സ്രവങ്ങൾ നിറയുമ്പോഴാണ് അവ ബ്ലാക്ക് ഹെഡ്സ് ആയി മാറുന്നത്. കൂടുതലും എണ്ണമയമുള്ള ചർമ്മമുള്ളവരിലാണ് ബ്ലാക്ക് ഹെഡ്സ് കൂടുതലായി കാണപ്പെടുന്നത്.
ബ്ലാക്ക് ഹെഡ്സ് ശാശ്വതമായി നീക്കം ചെയ്യാൻ കഴിയില്ല. എന്നാൽ കൃത്യമായ ചർമ്മപരിപാലനത്തിലൂടെ ഇവ നിയന്ത്രിക്കാൻ സാധിക്കുമെന്ന് പറയുകയാണ് ചർമ്മരോഗ വിദഗ്ധയായ ഡോക്ടർ ആഞ്ചൽ.
“രാവിലെ സാലിസിലിക് ആസിഡ് സെറവും (salicylic acid serum) രാത്രി റെറ്റിനോൾ ക്രീമും (Retinol cream) ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗങ്ങളിൽ പുരട്ടുന്നത് ഇവ നീക്കം ചെയ്യാൻ സഹായിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്നു ദിവസം എന്ന രീതിയിൽ ഉപയോഗിച്ചു തുടങ്ങാം. വരണ്ട സെൻസിറ്റീവ് ചർമ്മമുള്ളവർ റെറ്റിനോളിനു പകരം ഹൈലൂറോണിക് ആസിഡിനോ (hyaluronic acid) അല്ലെങ്കിൽ നിയാസിനാമൈഡിനോ (niacinamide) ഒപ്പം വേണം സാലിസിലിക് ആസിഡ് ഉപയോഗിക്കാൻ. മൂന്നു മുതൽ 6 മാസം വരെ ഉപയോഗിക്കുമ്പോൾ പ്രകടമായ മാറ്റം തിരിച്ചറിയാനാവും,” ഡോക്ടർ ആഞ്ചൽ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read more: ചർമ്മം പതിവായി ബ്ലീച്ച് ചെയ്യാറുണ്ടോ? ഗുണത്തേക്കാളേറെ ദോഷകരമെന്ന് ഡെർമറ്റോളജിസ്റ്റ്