scorecardresearch
Latest News

പെര്‍ഫ്യൂമിന്റെ ഗുണം നിലനിര്‍ത്താന്‍ ഒരു വഴിയുണ്ട്

പെര്‍ഫ്യൂമിന്റെ സുഗന്ധം ദീര്‍ഘ നേരം നിലനിര്‍ത്താനുളള വഴി പരിചയപ്പെടാം

പെര്‍ഫ്യൂമിന്റെ ഗുണം നിലനിര്‍ത്താന്‍ ഒരു വഴിയുണ്ട്

ഡ്രെസ് ചെയ്തു പുറത്തിറങ്ങുമ്പോള്‍ ലുക്ക് പൂര്‍ത്തിയാക്കുവാന്‍ പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണ് മിക്കവരും. പെര്‍ഫ്യൂം ആരാധകരല്ലാത്തവര്‍ വളരെ കുറവായിരിക്കും. ഇഷ്ടത്തിനനുസരിച്ച് പെര്‍ഫ്യൂം തിരഞ്ഞെടുക്കാനും ഇന്നു മാര്‍ക്കറ്റില്‍ അവസരമുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ പെര്‍ഫ്യൂമുകള്‍ പല വിലകളില്‍ സുലഭമാണ്.

എന്നാല്‍ ഇവയുടെ ഗുണം നീണ്ട നേരത്തേയ്ക്കു നിലനിര്‍ത്താന്‍ കഴിയാതെ വന്നേക്കാം. സുഗന്ധം ദിവസം മുഴുവന്‍ അനുഭവപ്പെടണമെന്നില്ല. പലരും വിയര്‍പ്പിന്റെ ദുര്‍ഗന്ധത്തില്‍ നിന്നു മുക്തി നേടാന്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂമുകള്‍ ചില സമയങ്ങളില്‍ വിഫലമായി പോയേക്കാം. ഇതിന്റെ ഗുണം ദീര്‍ഘ നേരം നില്‍നിര്‍ത്താനുളള വഴി പരിചയപ്പെടുത്തുകയാണ് ബ്യൂട്ടി ബ്‌ളോഗറായ ഉണ്ണിമായ.

പെര്‍ഫ്യൂം എവിടെയാണോ സ്‌പ്രേ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അവിടെ പെട്രോളിയം ജെല്ലി പുരട്ടുക.വാസ്‌ലിന്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇതു പുരട്ടിയ ശേഷം പെര്‍ഫ്യൂം ഉപയോഗിക്കുക. ഇങ്ങനെ ചെയ്താല്‍ ഒരുപാട് നേരത്തേയ്ക്കു സുഗന്ധം നിലനിര്‍ത്താന്‍ സഹായിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: How to get long lasting perfume fragrance tips

Best of Express