മുടി സംരക്ഷണത്തിൽ ഷാംപൂ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്. ദിവസവും മുടിയിൽ ഷാംപൂ ഉപയോഗിക്കുന്നവരുണ്ട്. ഓരോരുത്തരും മുടിക്ക് യോജിക്കുന്ന ശരിയായ തരത്തിലുള്ള ഷാംപൂവാണ് തിരഞ്ഞെടുക്കേണ്ടത്. തെറ്റായ തരത്തിലുള്ള ഷാംപൂ ഉപയോഗം മുടിയിൽ കേടുപാടുകൾ വരുത്തും.
ഷാംപൂവിൽ ഡിറ്റർജന്റുകൾ, ഫോമിങ് ഏജന്റുകൾ, കണ്ടീഷണറുകൾ, എമൽസിഫയറുകൾ, സീക്വസ്റ്ററിങ് ഏജന്റുകൾ, പ്രിസർവേറ്റീവുകൾ, പ്രത്യേക അഡിറ്റീവുകൾ, സുഗന്ധങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ തലയോട്ടിയുടെയും മുടിയുടെയും തരം അനുസരിച്ച് ഷാംപൂവിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ നോക്കി വേണം അവ തിരഞ്ഞെടുക്കേണ്ടതെന്ന് പറയുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.അഞ്ചൽ പന്ത്.
എണ്ണമയമുള്ള തലയോട്ടി: എണ്ണമയമുള്ള തലയോട്ടി വൃത്തിയാക്കാൻ ലോറിൽ സൾഫേറ്റ് അല്ലെങ്കിൽ സൾഫോസുസിനേറ്റുകൾ ആവശ്യമാണ്.
വരണ്ട തലയോട്ടി: കോകാമിഡോപ്രോപൈൽ ബീറ്റൈൻ, സിലിക്കണുകളുള്ള സോഡിയം ലോറമിനോപ്രോപിയോണേറ്റ്
കളർ ചെയ്ത അല്ലെങ്കിൽ മുടിയിലെ ചികിത്സ: പോളിഓക്സിയെത്തിലീൻ, ഫാറ്റി ആൽക്കഹോൾ, സോർബിറ്റോൾ.
ഇനി മുതൽ ഷാംപൂ തിരഞ്ഞെടുക്കുന്നതിനു മുൻപ് അവയിലെ ചേരുവകളുടെ ലിസ്റ്റ് വായിക്കുന്നത് ശീലമാക്കുക. നിങ്ങൾക്ക് യോജിച്ച ഷാംപൂ ഏതെന്ന് മനസ്സിലാക്കാൻ നിങ്ങളെ അത് സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
Read More: മുടിയിൽ ആഴ്ചയിൽ എത്ര തവണ എണ്ണയിടാം?