scorecardresearch
Latest News

എല്ലാ ദിവസവും മുടി കഴുകണോ?

ചിലർ ദിവസവും മുടി കഴുകാറുണ്ട്. ചിലർ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കഴുകാറുണ്ട്

Hair oiling benefits, Should we apply hair oil daily, hair care, hair oil, hair care tips

മുടിയുടെ തിളക്കവും ആരോഗ്യവും നിലനിർത്താൻ എന്താണ് ചെയ്യേണ്ടതെന്ന സംശയം പലർക്കുമുണ്ട്. വിപണിയിൽ ലഭ്യമായ നിരവധി ഉൽപ്പന്നങ്ങൾ ചിലർ ഇതിനായി തിരഞ്ഞെടുക്കാറുണ്ട്. എങ്കിലും മുടി സംരക്ഷണത്തിൽ നമ്മളിൽ പലരും ചോദിക്കുന്നൊരു ചോദ്യമുണ്ട്. എല്ലാ ദിവസവും മുടി കഴുകേണ്ടതുണ്ടോ?.

ചിലർ ദിവസവും മുടി കഴുകാറുണ്ട്. ചിലർ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കഴുകാറുണ്ട്. എന്നാൽ മുടിയുടെ തരം നോക്കി വേണം ഇത് ചെയ്യേണ്ടതെന്നാണ് ഡെർമറ്റോളജിസ്റ്റ് ഡോ. ജെഷ്യ ഭാട്ടിയ സരിൻ പറയുന്നത്. ഒരാൾ എത്ര തവണ മുടി കഴുകണമെന്നത് വളരെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഡെർമറ്റോളജിസ്റ്റ് പറഞ്ഞു. “മിക്ക ആളുകൾക്കും ദിവസവും മുടി കഴുകേണ്ട ആവശ്യമില്ലെന്ന് അവർ പറഞ്ഞു.

താരനും തലയോട്ടിയിൽ അമിത എണ്ണമയമുണ്ടെങ്കിലോ, അടുത്ത ദിവസം നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കിലോ, എല്ലാ ദിവസവും മുടി കഴുകാം. നിങ്ങൾ എല്ലാ ദിവസവും മുടി കഴുകുകയാണെങ്കിൽ ശരിയായ ഷാംപൂ തിരഞ്ഞെടുക്കുന്നതിനാണ് കൂടുതൽ പ്രധാനം നൽകേണ്ടത്. എണ്ണമയമുള്ള തലയോട്ടി ഉള്ളവർക്ക് ദിവസവും ഷാംപൂ ചെയ്യാമെന്നും വരണ്ട തലയോട്ടിയുള്ളവർക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴുകാമെന്നും ഡെർമറ്റോളജിസ്റ്റിന്റെ പറഞ്ഞു.

Read More: മുടിയുടെ വളർച്ചയും സംരക്ഷണവും; നാല് തെറ്റിധാരണകൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: How often should you wash your hair