scorecardresearch

ഓണസദ്യ കിടുവാണ്, പൊളിയാണ്; പക്ഷേ കലോറി അറിഞ്ഞ് കഴിക്കൂ

ഓണസദ്യ വഴി ശരീരത്തിലെത്തുന്നത് എത്ര കലോറിയാണെന്നറിയാമോ?

ഓണസദ്യ വഴി ശരീരത്തിലെത്തുന്നത് എത്ര കലോറിയാണെന്നറിയാമോ?

author-image
Lifestyle Desk
New Update
Onam Sadya | Onam Sadya Calorie | ഓണസദ്യ

ഒരു ഓണസദ്യ വഴി ശരീരത്തിലെത്തുന്നത് ഏതാണ്ട് 2115 കിലോ കലോറിയാണ്

Traditional Onam Sadhya: ഓണമെന്നാൽ മലയാളികൾക്ക് വിഭവ സമൃദ്ധമായ സദ്യ കൂടിയാണ്. തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ കൂടി ചേർന്നാലേ ഓണം പൂർണമാവൂ. സ്വാദൂറുന്ന ഒരു ഡസനിലേറെ വിഭവങ്ങളും പപ്പടവും വിവിധതരം പായസങ്ങളും ശർക്കരവരട്ടിയും കായവരട്ടിയതുമൊക്കെ ഉൾകൊള്ളുന്ന ഗംഭീരമായ സദ്യ കൂടിയാവുമ്പോൾ ഓണാഘോഷങ്ങൾ പൂർണ്ണതയിലെത്തുന്നു.

Advertisment

സാമ്പാർ, അവിയൽ, രസം, ഓലൻ, ഉപ്പേരി, പഴം, പപ്പടം, പായസം എന്നിങ്ങനെ 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം, പരമ്പരാഗത ഓണസദ്യയിൽ 26ൽ അധികം വിഭവങ്ങളുണ്ടാവും. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള പരമ്പരാഗത സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്.

വളരെ പോഷക സമൃദ്ധമായ ഒന്നാണ് ഓണസദ്യ. വിഭവസമൃദ്ധമായ ഒരു ഓണസദ്യ വഴി ശരീരത്തിലെത്തുന്നത് ഏതാണ്ട് 2115 കിലോ കലോറിയാണ്. അതുകൊണ്ട് തന്നെ, ഓണസദ്യ കഴിക്കും മുൻപ് ഓരോ വിഭവങ്ങളിലും അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് കൂടെ മനസ്സിലാക്കിയിരിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമാവും.

ഓണസദ്യയിലെ വിഭവങ്ങളിൽ അടങ്ങിയിരിക്കുന്ന കലോറിയെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് സംസാരിക്കുകയാണ് കിൻഡർ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യനായ ജിഷ റോസ് ജോസഫ്.

Advertisment
  • ഉപ്പേരി (കായ വറുത്തത്) : 4 എണ്ണം - 60 കലോറി
  • ശർക്കരവരട്ടി : 4 എണ്ണം - 120 കലോറി
  • പഴം : 1, ( ഞാലിപ്പൂവൻ പാളയംകോടൻ)- 60 കലോറി
  • തോരൻ (കാബേജ്, കാരറ്റ് ): 3 ടേബിൾ സ്പൂൺ - 60 കലോറി
  • ഇഞ്ചിക്കറി: ഒരു ടേബിൾ സ്പൂൺ - 50 കലോറി
  • അച്ചാർ: ഒരു ടീസ്പൂൺ (നാരങ്ങ, മാങ്ങ )- 20 കലോറി
  • പച്ചടി: ഒരു ടേബിൾസ്പൂൺ - 60 കലോറി
  • കിച്ചടി: 2 ടേബിൾ സ്പൂൺ - 60 കലോറി
  • കൂട്ടുകറി : 2 ടേബിൾ സ്പൂൺ: 120 കലോറി
  • അവിയൽ: ഒരു കപ്പ് : 200 കലോറി
  • ഓലൻ: 2 ടേബിൾ സ്പൂൺ 80 കലോറി
  • ചോറ് ( കുത്തരി ): ഒന്നര കപ്പ് - 270 കലോറി
  • പരിപ്പ് : 2 ടീസ്പൂൺ - 40 കലോറി
  • നെയ്യ്: ഒരു ടീസ്പൂൺ - 45 കലോറി
  • പപ്പടം : രണ്ടെണ്ണം - 160 കലോറി
  • സാമ്പാർ: ഒരു കപ്പ് - 80 കലോറി
  • കാളൻ: അരക്കപ്പ് - 60 കലോറി
  • രസം : ഒരു കപ്പ് - 30 കലോറി
  • പായസം : പാൽ പായസം - ഒരു കപ്പ് -260 കലോറി
  • പായസം : ശർക്കര പായസം - ഒരു കപ്പ് 240 കലോറി
  • മോര് : ഒരു കപ്പ്- 40 കലോറി

Onam Sadya: Dishes, Recipe, How to Serve: ഓണസദ്യയിലെ വിഭവങ്ങൾ എന്തൊക്കെ?

ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അത്തം ഒന്നിനു തുടങ്ങുന്ന ഓണാഘോഷം പത്താം നാളിലാണ് അവസാനിക്കുക. ഇതിൽ തന്നെ തിരുവോണമാണ് പ്രധാനം. തിരുവോണ നാളെന്നു കേൾക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. കാരണം തിരുവോണമെന്നാൽ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ കൂടി ചേർന്നാലേ പൂർണമാവൂ.

ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം, പരമ്പരാഗത ചില ചിട്ടവട്ടങ്ങളുണ്ട്, 26 ലധികം വിഭവങ്ങളുണ്ടാവും. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള പരമ്പരാഗത സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്.

Onam Sadya: Dishes, Recipe, How to Serve 

ചോറ്: കുത്തരി ചോറാണ് സാധാരണയായി ഓണസദ്യയിൽ വിളമ്പുന്നത്

ഓലൻ: കുമ്പളങ്ങയാണ്‌ ഓലൻ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്രധാന പച്ചക്കറി. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചയ്‌ക്ക് അരച്ചും വയ്ക്കാറുണ്ട്.

രസം: വളരെ എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. ഓണസദ്യയ്ക്ക് രസം ഒഴിച്ചുകൂടാനാവാത്തതാണ്.

ഇഞ്ചിക്കറി: ഓണസദ്യയിലെ പ്രധാന താരമാണ് ഇഞ്ചിക്കറി. ഇഞ്ചിക്കറി വിളമ്പാതെ ഓണസദ്യ പൂർണമാകില്ല. സ്വാദിലും ഗുണത്തിലും മുന്നിലാണ് ഇഞ്ചിക്കറി.

പച്ചടി: സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പൈനാപ്പിൾ തുടങ്ങിയ ഉപയോഗിച്ച് പച്ചടി തയ്യാറാക്കാം.

സാമ്പാർ: ഓണസദ്യയിലെ ഒഴിച്ചു കറികളിൽ പ്രധാനിയാണ് സാമ്പാർ. പലയിനം പച്ചക്കറികളാണ് സാമ്പാർ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.

അവിയൽ: വിവിധ ഇനം പച്ചക്കറികളുടെ കൂടിച്ചേരലാണ് അവിയൽ. അവിയലിൽ ചേരാത്തതായി ഒന്നുമില്ലെന്ന് പഴമക്കാർ പറയാറുണ്ട്.

പരിപ്പുകറി: ഓണസദ്യയിൽ ആദ്യം വിളമ്പുന്ന ഒഴിച്ചുകറിയാണ് പരിപ്പുകറി. നെയ്യും പരിപ്പുകറിയും കൂട്ടിയാണ് ഓണസദ്യ കഴിക്കാൻ തുടങ്ങേണ്ടത്.

എരിശേരി: ഓണസദ്യയിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ഏത്തയ്ക്ക (നേന്ത്രക്കായ), ചേന, മത്തങ്ങ ഇവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം.

കാളൻ: നല്ല പുളിയുളള കറിയാണിത്. പുളിശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്.

കിച്ചടി: ഓണസദ്യയിലെ ഒരു പ്രധാന വിഭവമാണ് കിച്ചടി. മത്തങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി. നാളികേരം വറുത്തരച്ച് ചേർക്കുന്ന ഈ വിഭവത്തിന് അൽപം മധുരവും കലർന്ന രുചിയാണ്. ബീറ്റ്റൂട്ട്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചും കിച്ചടി തയ്യാറാക്കാം.

തോരൻ: ഓണസദ്യയിൽ തോരൻ ഉറപ്പായും വേണം. കാബേജോ, ചേനതണ്ടോ തുടങ്ങിയ ഏതിനം പച്ചക്കറി ഉപയോഗിച്ചും തോരൻ തയ്യാറാക്കാം.

പായസം: പായസം ഇല്ലെങ്കിൽ ഓണസദ്യ ഒരിക്കലും പൂർണമാവില്ല. ഓണസദ്യയിൽ പായസത്തിന് അത്രയേറെ പ്രാധാന്യമുണ്ട്. അടപ്രഥമൻ, കടലപ്രഥമൻ, പാൽപ്പായസം, പാലട പായസം, സേമ്യ പായസം തുടങ്ങി പലതരം പായസങ്ങൾ ഓണസദ്യയിൽ വിളമ്പാറുണ്ട്.

Food Onam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: