മുഖം ഇടയ്ക്കിടെ കഴുകുന്നത് ചർമ്മത്തെ എണ്ണമയം നിയന്ത്രിക്കാൻ സഹായിക്കുമെന്ന തെറ്റിദ്ധാരണ പൊതുവേയുണ്ട്. മുഖം അമിതമായി കഴുകുന്നത് നല്ലതല്ലെന്നാണ് ഡെർമറ്റോളജിസ്റ്റ് ഡോ. അഞ്ചൽ പന്ത് പറയുന്നത്. അതിന്റെ കാരണമെന്തെന്നും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് കൂടുതൽ തവണ മുഖം കഴുകാൻ പാടില്ലാത്തത്?
ചർമ്മത്തിന് ഒരു ഫീഡ്ബാക്ക് സംവിധാനം ഉണ്ട്. എത്രത്തോളം കഴുകുന്നുവോ അത്രയും കൂടുതൽ എണ്ണ ചർമ്മം ഉത്പാദിപ്പിക്കും.
ഒരു ദിവസം എത്ര തവണ മുഖം കഴുകാം?
വരണ്ട ചർമ്മക്കാർ രാത്രിയിൽ ഒരു തവണ മാത്രം കഴുകാം. എണ്ണമയമുള്ള ചർമ്മക്കാർക്ക് ദിവസത്തിൽ രണ്ടു തവണ കഴുകാം.
വെള്ളത്തിൽ മുഖം ആവർത്തിച്ച് കഴുകുന്നതും നല്ലതല്ല. വെള്ളം പോലും ഒരു പ്രകോപനമാണ്. വെള്ളത്തിൽ ആവർത്തിച്ച് കഴുകുന്നതും അമിതമായ വരൾച്ചയ്ക്ക് കാരണമാകുമെന്നും ഡെർമറ്റോളജിസ്റ്റ് പറഞ്ഞു.