scorecardresearch
Latest News

ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽനിന്നു ഫലം ലഭിക്കാൻ എത്ര സമയമെടുക്കും?

നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ നിന്നു ഫലം ലഭിക്കാൻ സ്ഥിരത പുലർത്തുകയും അവ പതിവായി ഉപയോഗിക്കുകയും വേണമെന്ന് വിദഗ്ധർ പറയുന്നു

skincare, beauty tips, ie malayalam,skincare tips, three things for skincare, important things for skin, moisturise for healthy skin, sunscreen for healthy skin, cleanser for healthy skin, things to considered for healthy skin
പ്രതീകാത്മക ചിത്രം

നിങ്ങളുടെ ചർമ്മം ആരോഗ്യകരവും ജലാംശമുള്ളതുമാണെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം, അനുയോജ്യമായ എഎം, പിഎം ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരുക എന്നതാണ്. കൂടാതെ, ചർമ്മസംരക്ഷണം ഒരു ഹ്രസ്വകാല പദ്ധതി അല്ല എന്ന് അറിഞ്ഞിരിക്കണം.

“നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളനിന്നു ഫലം ലഭിക്കാൻ സ്ഥിരത പുലർത്തുകയും അവ പതിവായി ഉപയോഗിക്കുകയും വേണമെന്ന്,” ഡെർമറ്റോളജിസ്റ്റും ഡാഡു മെഡിക്കൽ സെന്ററിന്റെ സ്ഥാപകയുമായ ഡോ. നിവേദിത ദാദു പറഞ്ഞു.

ഒരു പുതിയ ചർമ്മസംരക്ഷണ ദിനചര്യയോ ഉൽപ്പന്നമോ പരീക്ഷിച്ചതിന് ശേഷം “ചുരുങ്ങിയത് ഒരു മാസമെങ്കിലും കാത്തിരിക്കുക. കാരണം ചർമ്മകോശങ്ങളിലെ മാറ്റങ്ങൾ അറിയാൻ ഏകദേശം 28 ദിവസമെടുക്കും.”

“എന്നാൽ, അത് ഫലപ്രദമാണോ എന്ന് മനസിലാക്കാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും നിങ്ങൾ പുതിയ ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരേണ്ടതുണ്ട്. കാരണം, എപിഡെർമിസ് അല്ലെങ്കിൽ ചർമ്മത്തിന്റെ മുകളിലെ പാളി ഏകദേശം 28 ദിവസം എടുക്കുമ്പോൾ മാറ്റം കാണിക്കുന്നത് പോലെ, ഒരു ഉൽപ്പന്നം ഫലവത്തായിട്ടുണ്ടോ ഇല്ലയോ എന്ന് വിജയകരമായി മനസ്സിലാക്കാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും അത് ഉപയോഗിക്കേണ്ടതുണ്ട്, ”ഡോ. നിവേദിത പറയുന്നു.

ചില ഉൽപ്പന്നങ്ങൾ നിങ്ങളുടെ മുഖത്ത് പാടുകൾക്ക് കാരണമായേക്കാം. ഇത് സാധാരണമാണ്. “നിങ്ങൾ ഒരു ക്ലെൻസറോ ടോണറോ അല്ലെങ്കിൽ മോയിസ്ചറൈസറോ ഉപയോഗിക്കുകയാണെങ്കിൽ, അതിൽ എഎച്ച്എ (ആൽഫ-ഹൈഡ്രോക്സി ആസിഡുകൾ), ബിഎച്ച്എ(ബീറ്റാ-ഹൈഡ്രോക്സി ആസിഡുകൾ), വിറ്റാമിൻ സി, നിയാസിനാമൈഡ്, റെറ്റിനോൾ തുടങ്ങിയ ചേരുവകൾ അടങ്ങിയിരിക്കുന്നുവെങ്കിൽ, ഇത് അനുഭവപ്പെടാം. ഓർഗാനിക് സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ചർമ്മത്തിന് പരിചിതമായ ഫോർമുലേഷനുകളിൽ നിന്ന് വ്യത്യസ്തമായതിനാൽ അവ ഉപയോഗിച്ചാലും ഇത് അനുഭവപ്പെടാം,” ഡോ. നിവേദിത പറഞ്ഞു.

ഓരോ ഉൽപന്നങ്ങളും ഫലം കാണിക്കാൻ എത്ര സമയമെടുക്കുമെന്ന് ഗുഡ്ഗാവിലെ മെരാകി സ്കിൻ ക്ലിനിക്കിലെ മെഡിക്കൽ ആൻഡ് എസ്തെറ്റിക് ഡെർമറ്റോളജിസ്റ്റായ ഡോ. നേഹ ദുബെ പറയുന്നു.

സെറം: ചർമ്മത്തിൽ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും തുളച്ചുകയറാൻ സഹായിക്കുന്ന കനംകുറഞ്ഞ തന്മാത്രകൾ കൊണ്ടാണ് സെറം നിർമ്മിച്ചിരിക്കുന്നത്. കറുത്ത പാടുകൾ, ചുളിവുകൾ, ഹൈപ്പർപിഗ്മെന്റേഷൻ, പാടുകൾ മുതലായവ പോലുള്ള പ്രത്യേക ത്വക്ക് ആശങ്കകൾ ഇവ അകറ്റുന്നു. ഫലം കാണിക്കാൻ സാധാരണയായി 4-6 ആഴ്ച എടുക്കും.

പ്രിസ്‌ക്രിപ്‌ഷൻ ഗ്രേഡ് റെറ്റിനോയിഡുകൾ: ഇവ ഫലം കാണിക്കാൻ ഏകദേശം 3-4 ആഴ്ച എടുക്കും. ചർമ്മത്തിന്റെ തരം അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടും.

കണ്ണിനു താഴെയുള്ള ക്രീമുകൾ: പ്രതികരണം കാണിക്കാൻ അവ ധാരാളം സമയമെടുക്കും. കാരണം, അണ്ടർ ഐ ക്രീം, ഫൈൻ ലൈനുകൾ, പിഗ്മെന്റേഷൻ, ഐബാഗുകൾ എന്നിവയെ ലക്ഷ്യം വയ്ക്കുന്നു. ഫലങ്ങൾ കാണിക്കാൻ 4 ആഴ്ചയിൽ കൂടുതൽ എടുക്കും.

മോയ്സ്ചറൈസറുകൾ: അവ ആദ്യം പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവിക മോയ്സ്ചറൈസിംഗ് ഘടകങ്ങളായ സെറാമൈഡുകൾ അടങ്ങിയവ. ഒരു നല്ല മോയ്സ്ചറൈസറിന്റെ ഫലം 7-10 ദിവസത്തിനുള്ളിൽ ഫലം കണ്ടു തുടങ്ങാം.

മുഖക്കുരു, പിഗ്മെന്റേഷൻ ചികിത്സ: ചർമ്മപ്രശ്നങ്ങൾക്കുള്ള ചികിത്സകൾ വ്യത്യാസപ്പെടുന്നു. മിക്കപ്പോഴും, അതിനായി കോമ്പിനേഷൻ സമീപനമാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, മുഖക്കുരു ഉള്ള ഒരു രോഗി മരുന്നുകൾ കഴിക്കുകയാണെങ്കിൽ, അത് പിന്നീട് ഒരു ലളിതമായ കെമിക്കൽ പീൽ ഉപയോഗിച്ച് സംയോജിപ്പിക്കുന്നു. മരുന്നുകൾ മാത്രമായിരുന്നെങ്കിൽ 4 ആഴ്‌ചയ്‌ക്കുള്ളിൽ ഫലം കണ്ടു തുടങ്ങുമായിരുന്നു. എന്നാൽ കോമ്പിനേഷൻ ആയതിനാൽ 2½ മുതൽ 3 ആഴ്ചകൾക്കുള്ളിൽ ഫലം കണ്ടുതുടങ്ങും.

എന്നിരുന്നാലും, ഒരു ചേരുവ നിങ്ങളുടെ ചർമ്മത്തിന്റെ തരത്തിന് അനുയോജ്യമല്ലെങ്കിൽ, നിങ്ങൾ ഉടൻ തന്നെ അത് ഉപയോഗിക്കുന്നത് നിർത്തണം. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഡോ നിവേദിത പറയുന്നു.

തെറ്റായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിലവിലുള്ള ചർമ്മത്തിന്റെ അവസ്ഥയെ വഷളാക്കും. അതായത് വരൾച്ച അല്ലെങ്കിൽ എണ്ണമയം. ചർമ്മം സാധാരണയായി വരണ്ടതും ഇറുകിയതുമാണെങ്കിൽ, ധാരാളം ആസിഡ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കും. പത വരുന്ന ക്ലെൻസറുകൾ പോലെയുള്ള കഠിനമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഇതിന് കാരണമാകാം.

ചില സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അലർജി പ്രതിപ്രവർത്തനമാണ് തിണർപ്പ്. മേക്കപ്പിലും ചർമ്മസംരക്ഷണ സൂത്രവാക്യങ്ങളിലും അലർജിക്ക് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിരിക്കാ.

തെറ്റായ ഉൽപ്പന്നങ്ങളുടെ ഉപയോഗം മൂലവും ബ്രേക്ക്ഔട്ടുകൾ ഉണ്ടാകാം. ചെറുതും ചുവന്നതുമായ മുഴകൾ പ്രത്യക്ഷപ്പെടാം. ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളാണ് യഥാർത്ഥത്തിൽ ഇതിന്റെ ഉറവിടമെങ്കിൽ, ചർമ്മത്തിന് പുതിയ ദിനചര്യയുമായി പൊരുത്തപ്പെടാൻ രണ്ടോ മൂന്നോ ആഴ്ച അനുവദിക്കുന്നതാണ് നല്ലത്.

ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ നിങ്ങളുടെ ചർമ്മത്തെ ബാധിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് എണ്ണമയമുള്ള ചർമ്മം. നമ്മുടെ ചർമ്മത്തിൽ ഒരു സംരക്ഷണ തടസ്സമായി പ്രവർത്തിക്കുന്ന എണ്ണയുടെ സ്വാഭാവിക പാളി അടങ്ങിയിരിക്കുന്നു. അതിനാൽ കഠിനമായ ക്ളെൻസറുകളും ക്രീമുകളും ഈ പാളി നീക്കം ചെയ്യുമ്പോൾ, ചർമ്മം ഉടൻ തന്നെ അതിനെ സംരക്ഷിക്കാൻ റിപ്പയർ മോഡിലേക്ക് പോകുന്നു. ഈ വരൾച്ച നികത്താൻ നിങ്ങളുടെ എണ്ണ ഗ്രന്ഥികൾ കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: How long skincare products take to show results