മുടിയുടെ സംരക്ഷണത്തിനായി ഇവ കഴിക്കുക, ഇത് ചെയ്യുക എന്ന രീതിയിൽ പല വീഡിയോകളും ഇന്റെനെറ്റിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരം ഉപദേശങ്ങൾ കേട്ട് പ്രവർത്തിക്കുന്നതിന് മുൻപ് അത് ഉപയോഗിക്കുന്ന കൊണ്ട് പ്രയോജനം ഉണ്ടോ? ദോഷകരമാണോ എന്നറിഞ്ഞിരിക്കണം.
അത്തരത്തിലൊരു വീഡിയോയുടെ കാര്യമാണ് ഇപ്പോൾ പറയാൻ പോകുന്നത്. വീട്ടിൽ തന്നെ കെമിക്കൽ ഫ്രീയായി കെരാറ്റിൻ ട്രീറ്റ്മെന്റ് നടത്താം എന്ന തലക്കെട്ടോടെയാണ് വീഡിയോ ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. വെണ്ടയ്ക്കയാണ് ഇതിലെ പ്രധാന ചേരുവ.
വെണ്ടയ്ക്ക, കോൺഫ്ലവർ, വെളിച്ചെണ്ണ, ആൽമണ്ട് ഓയിൽ എന്നിവയാണ് ചേരുവകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് മുടിയ്ക്ക് ഗുണകരമാണോ? വിദഗ്ധർ പറയുന്നത് അറിയാം.
എന്താണ് കെരാറ്റിൻ?
കോർട്ടക്സിലും ക്യൂട്ടിക്കിളിലും കാണപ്പെടുന്ന മുടിയുടെ സ്വാഭാവിക പ്രോട്ടീനാണ് കെരാറ്റിൻ. പ്രായം, സ്‌റ്റൈലിങ്, മോശം ഭക്ഷണക്രമം, പുകവലി തുടങ്ങിയവയാൽ ഇത് കുറയുന്നു. നരച്ചതും നിയന്ത്രിക്കാനാകാത്തതുമായ മുടിയിലേക്ക് നയിക്കുന്നു. അത് മുടി മിനുസമാർന്നതും തിളങ്ങാനും സഹായിക്കുന്നു, സീനീയർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. ഗുൽഹിമ അറോറ പറയുന്നു.
മുടിയിൽ വെണ്ടയ്ക്ക ഉപയോഗിക്കാമോ?
ഒരു പച്ചക്കറി എന്ന നിലയിൽ, വെണ്ടയ്ക്ക സാധാരണയായി മുടി സംരക്ഷണവുമായി ബന്ധപ്പെട്ടിട്ടില്ല, ഇത് പ്രകൃതിദത്ത കണ്ടീഷണറാണെന്ന് പറയപ്പെടുന്നു വിദഗ്ധ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറയുന്നു. “ഇത് തിളങ്ങുന്നതും മിനുസമാർന്നതുമായ മുടിക്ക് വേണ്ടിയുള്ള രസകരമായ ഒരു കുറിപ്പാണ്. പക്ഷേ ഇത് ഒന്നോ രണ്ടോ തവണ മാത്രമേ ഉപകരിക്കൂ. ഫ്രിസിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെടാൻ ഇത് ഒരു കണ്ടീഷണറിന്റെയും മാസ്കിന്റെയും പ്രവർത്തനം ഇത് ചെയ്യും.
എങ്ങനെ?
വെണ്ടയ്ക്കയിൽ ഫൈറ്റോകെരാറ്റിൻ (സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കെരാറ്റിൻ), മൈക്രോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ്. എന്നിരുന്നാലും, ഡോ. ഗുൽഹിമയുടെ അഭിപ്രായത്തിൽ, ഇത് കഴിക്കുന്നത് മുടിയുടെ സൂക്ഷ്മപരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് പ്രയോജനകരമായിരിക്കും,” എന്നാൽ, കെരാറ്റിനും മറ്റ് പോഷകങ്ങളും ഒരു മിശ്രിതം പുരട്ടുന്നതിലൂടെ മുടിയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല, ഡോ. ഗുൽഹിമ പറയുന്നു.
എന്തുകൊണ്ട്?
വെണ്ടയ്ക്കയിൽ കാണപ്പെടുന്നത് പോലെ സസ്യാധിഷ്ഠിത കെരാറ്റിനുകൾ കൊമ്പുകൾ, മുടി അല്ലെങ്കിൽ തൂവലുകൾ തുടങ്ങിയ മൃഗകലകളിൽ നിന്ന് പരമ്പരാഗതമായി ഉത്ഭവിക്കുന്നതിനേക്കാൾ മികച്ചതായി അറിയപ്പെടുന്നു. എന്നാൽ അവയുടെ അമിനോ ആസിഡുകളുടെ ഘടന വ്യത്യസ്തമാണ്. മനുഷ്യരുടെ മുടിക്ക് ചേരണമെന്നില്ല.
കെരാറ്റിൻ മുടിയുടെ പുറംതൊലിയിലും കോർട്ടിക്കൽ കോശങ്ങളിലും ആഗിരണം ചെയ്യപ്പെടുന്നതിന് ഹൈഡ്രോലൈസ് ചെയ്യേണ്ടതുണ്ട്. ഇത് കുറച്ച് സമയത്തേക്ക് മിനുസമാർന്നതും തിളക്കമുള്ളതുമായ ഘടന നൽകുന്നു.
വെണ്ടയ്ക്കയുടെയും മറ്റ് അഡിറ്റീവുകളുടെയും ഈ പേസ്റ്റ് മുടിയിൽ പുരട്ടുമ്പോൾ, ഇത് കേടായ മുടിയിലെ വിള്ളലുകൾ അടയ്ക്കുന്നു. ഉയർന്ന കേടുപാടുകൾ ഉള്ള ക്യൂട്ടികുലാർ സെല്ലുകളിൽ ഇവ സിമന്റ് പോലെ പ്രവർത്തിക്കുന്നു. എന്നാൽ ഇവിടെ സ്ഥിരമായ കെമിക്കൽ ബോണ്ട് സൃഷ്ടിക്കപ്പെടുന്നില്ല.
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഉള്ളിൽ നിന്ന് കെരാറ്റിൻ ഉത്പാദനം ശക്തിപ്പെടുത്തുന്നത് നഷ്ടപ്പെട്ട കെരാറ്റിൻ വർധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.