Latest News

പ്രസവാന്തരം മുടികൊഴിച്ചിൽ അനുഭവപ്പെടുന്നുണ്ടോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രസവാനന്തര മുടികൊഴിച്ചിൽ തടയുന്നതിനുള്ള മാർഗങ്ങൾ

postpartum hair loss tips, postpartum hair loss, മുടികൊഴിച്ചിൽ Hair fall tips, postpartum hair loss remedies, postpartum hairloss diet, why does postpartum hair loss happen, easy tips for postpartum hair loss


നല്ല ഭംഗിയുള്ള ഇടതൂർന്ന മുടി എല്ലാവരുടെയും സ്വപ്നമാണ്. അതിനാൽ തന്നെ അനിയന്ത്രിതമായ മുടികൊഴിച്ചിൽ പലരിലും മാനസിക സമ്മർദ്ദത്തിന് വരെ കാരണമാകുന്നു.

താരൻ, ക്ലോറിൻ കലർന്ന വെള്ളത്തിൽ തല കഴുകുന്നത്, പൊടി, ഹോർമോൺ വ്യതിയാനങ്ങൾ, പലവിധ രോഗങ്ങൾ, മരുന്നുകളുടെ ഉപയോഗം, ടെൻഷൻ, മുടി സംരക്ഷിക്കുന്നതിലുള്ള അലംഭാവം, തൈറോയ്ഡ് എന്നിങ്ങനെ പലവിധ കാരണങ്ങളാൽ മുടികൊഴിച്ചിൽ ഉണ്ടാവാം. സ്ത്രീകളിൽ പ്രസവത്തെ തുടർന്നും മുടികൊഴിച്ചിൽ വ്യാപകമായി കാണപ്പെടാറുണ്ട്.

പ്രസവ ശേഷമുള്ള മുടികൊഴിച്ചിൽ എന്നത് മുപ്പതു മുതൽ അറുപതു ശതമാനം വരെയുള്ള സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ്. വളരെ വ്യാപകമായി കാണപ്പെടുന്ന പ്രസവാനന്തരമുള്ള മുടികൊഴിച്ചിലിന്റെ കാരണങ്ങളെ കുറിച്ചും പ്രതിവിധിയെ കുറിച്ചും സംസാരിക്കുകയാണ് പ്രശസ്ത കോസ്മെറ്റോളജിസ്റ്റായ ഡോ. ഗീതിക മേത്തൽ ഗുപ്ത.

ആരോഗ്യ പ്രശ്നങ്ങൾ മുതൽ ഒരാളുടെ ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം വരെ മുടികൊഴിച്ചിലിനു കരണമായേക്കാവുന്നതാണ്. എന്നാൽ പ്രസവശേഷമുള്ള മുടികൊഴിച്ചിൽ സാധാരണമാണ്. ഗർഭകാലത്തും പ്രസവശേഷവുമുള്ള ഹോർമോൺ വ്യതിയാനങ്ങളാണ് ഇത് സംഭവിക്കാനുള്ള പ്രധാന കാരണം.

മുപ്പതു മുതൽ അറുപതു ശതമാനം വരെ ഒട്ടുമിക്ക സ്ത്രീകളിലും പ്രസവശേഷം മുടികൊഴിച്ചിൽ കാണപ്പെടാറുണ്ട്. “പോസ്റ്റ്പാർട്ടം അലോപെസിയ (Postpartum alopecia) എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ശരീരത്തിലെ ഹോർമോൺ മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം. ഇത് താൽക്കാലികം മാത്രമാണ്,” ഡോ. ഗീതിക പറയുന്നു. പ്രസവത്തിനു ശേഷം എപ്പോൾ വേണമെങ്കിലും ഈ അവസ്ഥ സംഭവിക്കാം. നാലു മാസം മുതൽ ഒരു വർഷം വരെ ഇത് തുടരാം. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ തുടർന്നാൽ ചികിത്സ തേടണമെന്നും ഡോക്ടർ കൂട്ടിച്ചേർക്കുന്നു.

പ്രസവാനന്തര മുടികൊഴിച്ചിൽ തടയുന്നതിനുള്ള മാർഗങ്ങളും അവർ നിർദ്ദേശിക്കുന്നുണ്ട്. പ്രസവശേഷം കഴിക്കുന്ന ഹെയർ സപ്ലിമെൻറുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ നിർത്തരുത്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ മുടികൊഴിച്ചിൽ ഒരുപരിധി വരെ തടയാൻ സഹായിക്കും.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. ഇലക്കറികൾ, മധുരക്കിഴങ്ങ്, പഴങ്ങൾ എന്നിവയെല്ലാം ഭക്ഷണങ്ങൾ ധാരാളമായി ഉൾപ്പെടുത്തുക. മൽസ്യം, അല്ലെങ്കിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണവും മുടികൊഴിച്ചിൽ തടയാൻ സഹായകരമാണ്.

തലമുടി കഴുകാൻ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. വീര്യം കൂടി ഷാംപൂ മുടിയ്ക്ക് ഡാമേജ് വരുത്തും. അതുപോലെ തന്നെ മുടി ചീകി കെട്ടിവയ്ക്കുമ്പോൾ ഒരുപാട് ഇറുക്കി കെട്ടാതിരിക്കുക. ഇറുക്കെ കെട്ടുന്നത് മുടി പൊട്ടിപ്പോകാൻ കാരണമാവും.

നല്ല ഉറക്കവും വിശ്രമവും ഉറപ്പുവരുത്തുക. മുടികൊഴിച്ചിൽ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നല്ല വിശ്രമവും ഉറക്കവും. മുടികൊഴിച്ചിലിനുള്ള കാരണങ്ങളിലൊന്നാണ് മാനസിക സമ്മർദ്ദം. നല്ല രീതിയിൽ ഉറക്കം ലഭിക്കുമ്പോൾ തന്നെ സമ്മർദ്ദം കുറയും. ഇതുവഴി മുടികൊഴിച്ചിലും നിയന്ത്രിക്കാനാവും. ഇക്കാര്യങ്ങളിലൊക്കെ ശ്രദ്ധ ചെലുത്തിയാൽ ഒരു പരിധി വരെ മുടികൊഴിച്ചിൽ തടയാനാകും എന്നും ഡോക്ടർ ഗീതിക മീത്തൽ ഗുപ്ത അഭിപ്രായപ്പെടുന്നു.

Read more: ഉള്ളി നീരും വിറ്റാമിൻ ഇ ഓയിലും മാത്രം മതി; കൊഴിച്ചിൽ മാറി മുടി തഴച്ചുവളരും

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: How do you deal with postpartum hair loss

Next Story
ബോളിവുഡും ഫാഷൻ ലോകവും കീഴടക്കാനെത്തുന്ന താരമക്കൾSara Khan, Jhanvi Kapoor, Karan Deol, Ahan Shetty, Suhana Khan, Aryan Khan, Krishna Shroff, Navya Naveli Nanda
The moderation of comments is automated and not cleared manually by malayalam.indianexpress.com