/indian-express-malayalam/media/media_files/2025/09/11/use-coconut-milk-for-hair-growth-fi-1-2025-09-11-13-25-13.jpg)
തലമുടി കണ്ടീഷൻ ചെയ്യാം കരുത്ത നൽകാം തേങ്ങാപ്പാൽ ഇങ്ങനെ ഉപയോഗിക്കൂ | ചിത്രം: ഫ്രീപിക്
സ്വാദിഷ്ടമായ രുചിയാണ് തേങ്ങാപ്പാലിനെന്ന് എല്ലാവർക്കും അറിയാം. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും, മറ്റെന്തിനേക്കാളും അത് തലമുടിക്ക് വളരെയധികം ഗുണം ചെയ്യും. അതിനാൽ മുടി സംരക്ഷണ ദിനചര്യയിൽ തേങ്ങാപ്പാലും ഉൾപ്പെടുത്തേണ്ടതുണ്ട്.
Also Read: ആഴ്ചയിൽ ഒരു തവണ ഇത് പുരട്ടൂ, ഒറ്റ നര പോലും ഇല്ലാതെ തലമുടി കട്ട കറുപ്പാക്കാം
തേങ്ങാപ്പാലിൽ കൊഴുപ്പ്, പ്രോട്ടീൻ, സോഡിയം, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് പൊട്ടാസ്യം, എന്നിവയും വിറ്റാമിൻ ബി12, സിങ്ക് എന്നീ പോഷകങ്ങളും അതിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചേർന്ന് ശിരോചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുക്കാം. വിറ്റാമിൻ ഇ, കൊഴുപ്പ് എന്നിവയുടെ സാന്നിധ്യം മുടി കണ്ടീഷൻ ചെയ്തു നിർത്താൻ സഹായിക്കും.
വീട്ടിൽ തന്നെ ഉണ്ടാക്കുന്ന തേങ്ങാപ്പാൽ
മാർക്കറ്റിൽ തേങ്ങാപ്പാൽ ലഭ്യമാണെങ്കിലും, മികച്ച ഫലം ഉറപ്പാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് ഉചിതം. ഒരു പുതിയ തേങ്ങ ചിരകി ഒരു മസ്ലിൻ തുണി ഉപയോഗിച്ച് പാൽ പിഴിഞ്ഞെടുക്കാം. അടുത്തതായി, ഒരു പാൻ എടുത്ത് ചൂടാക്കാം, അതിനുശേഷം പാൽ ഒഴിക്കാം. കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും തിളപ്പിക്കാം. ഗ്യാസ് ഓഫ് ചെയ്ത് തണുപ്പിക്കാൻ അനുവദിക്കാം. രാത്രി മുഴുവൻ ഫ്രീസറിൽ വയ്ക്കാം.
Also Read: മുടികൊഴിച്ചിലാണോ പ്രശ്നം? സവാളയും ഒരുപിടി ഉലുവയും ഉണ്ടെങ്കിൽ അത് പരിഹരിക്കാം
/filters:format(webp)/indian-express-malayalam/media/media_files/2025/09/11/use-coconut-milk-for-hair-growth-fi-2025-09-11-13-26-42.jpg)
Also Read:തിളക്കമുള്ള ചർമ്മം ഒറ്റ ഉപയോഗത്തിൽ സ്വന്തമാക്കാം, ദിവസവും രാവിലെ ഇത് പുരട്ടി നോക്കൂ
തലമുടി സംരക്ഷണത്തിന് പാൽ എങ്ങനെ ഉപയോഗിക്കാം
തേങ്ങാപ്പാൽ മുടിയുടെ സംരക്ഷണത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കും. അതിന്റെ ഗുണങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്, ¼ കപ്പ് പാൽ ചൂടാക്കാം. ചെറുചൂടോടെ ഇത് ശിരോചർമ്മത്തിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യാം. lതേങ്ങാപ്പാൽ ഒരു കണ്ടീഷണറായും പ്രവർത്തിക്കുന്നു. ഒരു ഷവർ ക്യാപ്പ് എടുത്ത് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തല മൂടാം 20 മിനിറ്റിനു ശേഷ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം. മികച്ച ഫലങ്ങൾക്കായി, ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാം.
Also Read: വെളിച്ചെണ്ണ മുതൽ മുൾട്ടാണി മിട്ടി വരെ ഉപയോഗിച്ച് മുടി പരിചരണം സാധ്യമാണ്
നാരങ്ങാനീര്
തേങ്ങാപ്പാലിലേയ്ക്ക് നാരങ്ങാനീര് ചേർത്തും ഉപയോഗിക്കാം. പ്രത്യേകിച്ച് നിങ്ങളുടെ തലയോട്ടി എപ്പോഴും എണ്ണമയമുള്ളതാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഇത് ഫലപ്രദമായിരിക്കും. നാല് ടേബിൾസ്പൂൺ തേങ്ങാപ്പാലും രണ്ട് ടീസ്പൂൺ നാരങ്ങാനീരും എടുക്കാം. ഒരു പാത്രത്തിൽ ഇവ കലർത്തി നാല് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം.
45 മുതൽ 50 മിനിറ്റ് നേരം വയ്ക്കാം. ഇത് മുടിയിലും ശിരോചർമ്മത്തിലും പുരട്ടി തലയിൽ ഒരു ഷവർ ക്യാപ്പ് കൊണ്ട് മൂടാം. മുടി കഴുകിയ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഒരിക്കൽ കൂടി തലമുടി കഴുകാം. മികച്ച മുടി വളർച്ചയ്ക്കും തലയോട്ടിക്ക് പോഷണത്തിനും ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അകാരണമായി മുടി കൊഴിയുന്നുണ്ടോ? എങ്കിൽ വാഴപ്പഴം ഇങ്ങനെ ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us