തിരസ്കരണം (റിജക്ഷൻ) എന്നത് പലപ്പോഴും വ്യക്തികളിൽ മാനസികമായ വലിയ പ്രത്യാഘാതങ്ങളും വേദനകളും സമ്മാനിക്കുന്ന അവസ്ഥയാണ്. സ്നേഹം നഷ്ടപ്പെടുമ്പോൾ, ബന്ധങ്ങളിൽ നിന്നും തിരസ്കരിക്കപ്പെടുമ്പോൾ ഒക്കെ തളർന്ന് വിഷാദത്തിലേക്ക് വീണുപോവുന്നവരും ഏറെയാണ്. തിരസ്കരണത്തെ ഫലഫ്രദമായി എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് പബ്ലിക് സ്പീക്കറായ കാം അഡെയർ.
ആധുനിക കാലത്ത് ജോലിയും ജോലിഭാരവുമെല്ലാമായി തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരാണ് നല്ലൊരു വിഭാഗം ആളുകളും. അതിനാൽ തന്നെ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനോ അവ നിലനിർത്താനോ ഒക്കെ പലർക്കും സാധിക്കാറില്ല. അതിനാൽ തന്നെ, പലപ്പോഴും പലസാഹചര്യങ്ങളിലും ആൾക്കൂട്ടങ്ങളിലും അപരിചിതത്വമോ അല്ലെങ്കിൽ സ്വീകാര്യനല്ലാത്ത അവസ്ഥയോ നിങ്ങൾക്ക് തോന്നിയേക്കാം. പലയിടത്തു നിന്നും തിരസ്കരിക്കപ്പെടുന്നതു പോലെയും അനുഭവപ്പെട്ടേക്കാം. തിരസ്കരണത്തെ നേരിടേണ്ടതെങ്ങനെയെന്ന് ഒരു വീഡിയോയിലൂടെ വിശദീകരിക്കുകയാണ് കാം അഡെയർ.
സ്കൂൾ കാലഘട്ടത്തിൽ ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങൾ, തന്റെ യാത്ര, കുട്ടിക്കാലത്തെ പീഡനാനുഭവങ്ങളുടെ ക്രൂരത തന്റെ ഇളം മനസ്സിൽ മായാത്ത മുറിവുണ്ടാക്കിയതെങ്ങനെയെന്നൊക്കെ വിശദീകരിക്കുകയാണ് കാം. അത്തരം അവസ്ഥകളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കേണ്ടതിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രാധാന്യമെത്രയാണെന്നും കിം വ്യക്തമാക്കുന്നു.
”എന്തുകൊണ്ടാണ് എന്നെ എന്നു കണ്ടുപിടിക്കാൻ രണ്ടുവർഷത്തോളം എനിക്ക് പാടുപെടേണ്ടി വന്നു. എനിക്ക് ഒരു മാറ്റം വരുത്തണമെന്ന് ഞാൻ തീരുമാനിച്ചു. ഇനിയും ഇങ്ങനെ തുടരാനാവില്ല. അപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴി എനിക്ക് മാറ്റേണ്ടി വന്നു. പ്രചോദനത്തിന്റെ ആ ഒരു നിമിഷത്തിൽ, ഞാൻ എന്നോട് മറ്റൊരു ചോദ്യം ചോദിക്കാൻ തീരുമാനിച്ചു: എനിക്ക് ഈ സാഹചര്യം മാറ്റാൻ കഴിയുമെങ്കിൽ, എന്റെ അവസ്ഥ മാറ്റാൻ കഴിയുമെങ്കിൽ, ഞാനങ്ങനെ ചെയ്യുമോ? പുതിയ ചങ്ങാതിമാരെ എങ്ങനെ ഉണ്ടാക്കാമെന്ന് എനിക്ക് പഠിക്കാൻ കഴിയുമെങ്കിൽ, ഞാനതു ചെയ്യുമോ? ഇത് യഥാർത്ഥത്തിൽ സാധ്യമാണെന്നിരിക്കെ, ഞാനതിനായി ശ്രമിക്കുമോ? എന്റെ ഓരോ ഔൺസിലും അതു സാധ്യമാണെന്ന് എനിക്കറിയാമായിരുന്നു.”
”ഞാൻ എന്നോടുതന്നെ പ്രതിജ്ഞാബദ്ധനായി. ഞാനെന്റെ സാഹചര്യം മാറ്റാൻ പോകുകയാണ്. ഞാൻ പുതിയ സുഹൃത്തുക്കളെയുണ്ടാക്കാൻ പഠിക്കുന്നു. ഞാൻ വീണ്ടും സന്തോഷവാനായിരിക്കാനും വീണ്ടും പുഞ്ചിരിക്കാനും പഠിക്കുന്നു. അങ്ങനെ ഞാനൊരു യാത്ര പുറപ്പെട്ടു. ഞാനെന്താണ് ചെയ്യുന്നതെന്ന് എനിക്ക് ശരിക്കും അറിയില്ല, അതിനാൽ ഒരു വലിയ പരീക്ഷണം പോലെ ഞാൻ അതിനെ സമീപിച്ചു. പഠിക്കേണ്ട കാര്യങ്ങൾ പഠിക്കുന്നതുവരെ ഞാൻ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ചങ്ങാതിമാരെ സമ്പാദിക്കാൻ, എനിക്ക് കൂടുതൽ ആളുകളെ കാണേണ്ടതുണ്ട്, അതിനാൽ ഞാൻ പുറത്തുപോകാൻ തുടങ്ങി, ഇത് മൂന്ന് വർഷമായി എല്ലാ രാത്രിയും പുറത്തുപോകാൻ എന്നെ പ്രേരിപ്പിച്ചു. ഞാൻ പഠിക്കുന്ന പാഠങ്ങളുടെ ഒരു ജേണൽ ഞാൻ സൂക്ഷിച്ചു.”
“തിരസ്കരണം ഒരു കോമ്പസ് ആണെന്ന് ഞാൻ മനസ്സിലാക്കി. നിങ്ങൾക്ക് ആവശ്യമില്ലാത്തത് അത് നിങ്ങളെ പഠിപ്പിക്കുന്നു, അതിനാൽ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് പഠിക്കാനാകും. ഏറ്റവും വലിയ തിരസ്കരണത്തിൽ നിന്നാണ് നമുക്ക് ഏറ്റവും വലിയ ദിശാബോധം വരുന്നത്.”