ഹാൽഡ്‌വാനിയിൽ നിന്നുളള ആ കൗമാരക്കാരന്രെ ചെറുകുടലിൽ നിന്നും വയർലെസ് കാമറകളിലൂടെ ഡോക്ടർമാർ വ്യക്തമായ ആ രണ്ട് വ്യത്യസ്ത കാഴ്ചകൾ കണ്ടു. ചെറുകുടലിന്രെ ആദ്യ ഭാഗം സാധാരണ നിലയിലായിരുന്നു. എന്നാൽ രണ്ടാം ഭാഗം രക്തവർണ്ണത്തിലായിരിക്കുന്നു.

വിശദമായ പരിശോധനയിൽ കഴിഞ്ഞ രണ്ട് വർഷമായി ഈ പതിനാല് വയസ്സുകാരന്രെ ശരീരത്തിൽ നിന്നും രക്തം ഊറ്റുകയായിരുന്നുവെന്ന് വ്യക്തമായി. കുറഞ്ഞത് 22 ലിറ്റർ രക്തമെങ്കിലും കൗമാരക്കാരന്രെ ശരീരിത്തിൽ നിന്നും നിശബ്ദമായി കൊക്കപ്പുഴുക്കൾ ഊറ്റിയെടുണ്ടാകും എന്ന് സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. പതിനാല് വയസ്സുളള ഒരു കുട്ടിയുടെ ശരീരത്തിൽ ശരാശരി നാല് ലിറ്റർ രക്തം ഉണ്ടാകും.

ദീർഘകാലമായി ഈ കുട്ടി വിളർച്ചാരോഗത്തിന്രെ പിടിയിലായിരുന്നുവെന്നാണ് സംശയിക്കപ്പെട്ടിരുന്നത്. ഇതിനായി നൽകിയ ഔഷധങ്ങൾ പ്രതീക്ഷിച്ച ഫലം ചെയ്തിരുന്നില്ല. ആ സാഹചര്യത്തിലാണ് ഡോക്ടർമാർ എൻഡോസ്കോപ്പി ചെയ്യാൻ തീരുമാനിച്ചത്. ആ എൻഡോസ്കോപ്പി പരിശോധനയിലാണ് ചെറുകുടലിൽ രക്തമൂറ്റി കുടിച്ച് പുളച്ച് മദിക്കുന്ന കൊക്കപ്പുഴുക്കളെ ഡോക്ടർമാർ കണ്ടത്.

കൊക്കപ്പുഴ ബാധ രാജ്യത്ത് സാധരണമാണ് എന്നാൽ ഇതുപോലൊരു സംഭവം അസാധാരണവുമാണെന്ന് ഡോക്ടർമാർ പറയുന്നു. രണ്ട് വർഷത്തോളം ഇതാണ് പ്രശ്നം എന്ന് അറിയാതെ പോയി. ഇതിന് പകരം വിളർച്ചാ രോഗത്തിന് ചികിത്സിച്ചു. 50 യൂണിറ്റ് രക്തവും കുട്ടിക്ക് നൽകിയിരുന്നു.

ചെരിപ്പ് ഉപയോഗിക്കുകയും വൃത്തിയുളള ആഹാരശീലവുമാണ് കൊക്കപ്പുഴു പ്രശ്നം പരിഹരിക്കാൻ സാധിക്കു. ഇന്ത്യയിലെ സാധാരണ പ്രശ്നമാണ് കൊക്കോപുഴു ബാധ. ചെറുകുടലിൽ വസിക്കുന്ന കൊക്കപ്പുഴു വിട്ടുമാറാത്ത വിളർച്ചാരോഗത്തിന് വഴിയൊരുക്കാം. ഈ കുട്ടിയുടെ കാര്യത്തിൽ ഡോക്ടർമാർ അന്നനാളത്തിൽ എൻഡോസ്കോപ്പിയും കൊളോനസ്കോപിയും റേഡിയോഗ്രാഫിക് പരിശോധനകളും നടത്തി നോക്കി. ഹീമോഗ്ലോബിൻ നിരക്ക് കുറഞ്ഞ കുട്ടിക്ക് പക്ഷേ  പനിയോ വയറ് വേദനയോ വയറിളക്കമോ ഉണ്ടായിരുന്നില്ല.  എന്നാൽ തുടർച്ചയായ രക്തനഷ്ടം സംഭവിക്കുന്നുണ്ടായിരുന്നു. എന്നാൽ പരിശോധന നടത്തിയപ്പോൾ അന്ന് കിട്ടിയ ഫലങ്ങളെല്ലാം നോർമലായിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷമാണ് ഡോക്ടർമാർക്ക് രക്തനഷ്ടത്തിന് കാരണം ചെറുകുടലിലെ കൊക്കപ്പുഴുക്കളാണെന്ന് വസ്തുത കണ്ടെത്താനായത്. സർ ഗംഗാ റാം ആശുപത്രിയിലെ ഗാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. അനിൽ അറോറ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു.

കുട്ടിയുടെ രക്തനഷ്ടത്തിന് കാരണം തേടി കാപ്സ്യൂൾ എൻഡോസ്കോപി നടത്തി. ചെറിയ വയർലെസ് കാമറ ദഹനപ്രക്രിയ നടക്കുന്ന ഭാഗങ്ങളിൽ നിക്ഷേപിച്ചാണ് അത് ചെയ്യുന്നത്. ആ കാഴ്ച ഞങ്ങളെ ഞെട്ടിച്ചു. ചെറുകുടലിൽ നൃത്തചലനങ്ങളോടെ രക്തമൂറ്റിക്കുടിക്കുന്ന കൊക്കപ്പുഴുക്കളെയാണ് കണ്ടത്. അവയുട വായുടെ ഭാഗങ്ങളിൽ രക്തം കാണാൻ കഴിഞ്ഞു. ചെറുകുടലിൽ നിശബ്ദമായി കിടക്കന്ന വെളള നിറമുളള കൊക്കപുഴുക്കൾപോലും  രക്തം കൊണ്ട് ചുവപ്പ് നിറമായിരിക്കുന്നുവെന്ന് കാണാൻ കഴിഞ്ഞുവെന്ന് ഡോ. അറോറ പറഞ്ഞു.

ഈ സംഭവത്തിന്രെ വെളിച്ചതിൽ വൻ രക്തനഷ്ടമുണ്ടാകുന്ന കേസുകളിൽ ചെറുകുടൽ കൂടെ പരിശോധിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നു. ഇത് വിശദീകരിക്കാനാകാത്ത രക്തനഷ്ടം ഉളള ഒരു സംഭവമായിരുന്നു. സാധാരണ ഗതിയി. രക്തം പോകുന്നുണ്ടെങ്കിൽ വയറിൽ എൻഡോസ്കോപി ചെയ്യും. അല്ലെങ്കിൽ വൻകുടലിന്രെ അവസാനഭാഗത്ത്  കൊളണോസ്കോപ്പി ചെയ്യും. ചെറുകുടലിനെ അവഗണിക്കുകയാണ് പതിവ്. എന്നാൽ ചെറുകുടലിന്രെ പരിശോധന നടത്തേണ്ടത് എത്രത്തോളം പ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് ഈ കേസ് എന്ന് ഡോ. അറോറ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ