/indian-express-malayalam/media/media_files/uploads/2023/07/honey-rose.jpg)
ഹണി റോസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയിൽ നിന്ന്, Honey Rose/ Instagram
അയർലാൻഡിലെ ഉദ്ഘാടന വേദിയിലെത്തിയ ഹണി റോസിന്റെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ചടങ്ങിനെത്തിയ ഹണി കുടുംബത്തിനൊപ്പം അയർലാൻഡ് ജീവിതം ആസ്വദിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ സജീവമായ ഹണി അവധി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അതിൽ തന്നെ തല കീഴായ് കിടന്ന് ഒരു കല്ലിനെ ചുംബിക്കുന്ന ഹണിയുടെ ദൃശ്യങ്ങൾ ഏറെ ശ്രദ്ധ നേടി. എന്തിനാണ് ഇങ്ങനെ ചുംബിക്കുന്നതെന്ന സംശയം ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. അയർലാൻഡ് സ്വദേശികൾക്ക് ഏറെ പ്രധാനപ്പെട്ട ബ്ലാർണി കല്ലാണിത്. ഇതിനു പിന്നിൽ ഒരു കൗതുകം നിറഞ്ഞ വിശ്വാസവുമുണ്ട്.
ഐറിഷ് ഭാഷയിലെ ഏറ്റവും പ്രാധാന്യമേറിയ പദങ്ങളിലൊന്നാണ് ബ്ലാർണി എന്നത്. നല്ല രീതിയിലുള്ള വാക്ചാതുര്യം ലഭിക്കുന്നതിനായി ഈ കല്ലിൽ ചുംബിച്ചാൽ മതിയെന്നാണ് അയർലാൻഡുകാർക്കിടയിലെ വിശ്വാസം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കോട്ടയുടെ ഏറ്റവും മുകളിലെ പാരപ്പെറ്റിൽ തലകീഴായ് കിടന്ന് ചുംബിക്കുക. അയർലാൻഡിലെ കോർക്കിനടുത്തുള്ള ഒരു കോട്ടയാണ് ബ്ലാർണികാസിൽ. ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന ഒരു കോട്ട കൂടിയാണിത്.
ലോകത്ത് നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ പലതവണ ബ്ലാർണികാസിലും ഇടം നേടിയിട്ടുണ്ട്. വാക്ചാതുര്യം വർധിപ്പിക്കാനായി പലരും ഇവിടെയെത്തി ഈ കല്ലിൽ ചുംബിക്കുകയും ചെയ്യും. കല്ലിന് അരികിലെത്തി തലകീഴായ് കിടന്നു വേണം ചുംബിക്കാൻ. അങ്ങനെ കിടക്കുമ്പോൾ പിടിക്കാനായി ഒരു ഇരുമ്പ് റെയിലും സഹായിക്കാനായി അറ്റെൻഡറും നിങ്ങൾക്കൊപ്പമുണ്ടാകും.
സോഷ്യൽ മീഡിയിലിലൂടെ ഏറെ ട്രോൾ ചെയ്യപ്പെടുന്ന താരം കൂടിയാണ് ഹണി റോസ്. ഹണി സ്ഥിരമായി ഉദ്ഘാടനങ്ങൾക്കു പോകുന്നു എന്നതാണ് അതിന്റെ പ്രധാന കാരണമായി ട്രോളന്മാർ പറയുന്നത്.. വ്യത്യസ്തമായ ട്രോളുകളാണ് ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയാറുള്ളത്. അതു വളരെയധികം ആസ്വദിക്കാറുമുണ്ട് ഹണി.
ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന 'മോണ്‍സ്റ്റര്‍'ആണ് ഹണിയുടെ അവസാനമായി തീയേറ്ററുകളിലെത്തിയ മലയാള ചിത്രം.വൈശാഖിൻെറ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ സുദേവ് നായര്‍, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയ്കൃഷ്ണ ടീം ഒന്നിച്ച ചിത്രമായിരുന്നു മോൺസ്റ്റർ. തെലുങ്ക് ചിത്രം 'വീരസിംഹ റെഡ്ഡി'യിലും ഹണി പ്രധാന വേഷത്തിൽ എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.