scorecardresearch

മുടിയഴകിന് കാപ്പിപ്പൊടി, ഇനി അകാല നരയെ പേടിക്കേണ്ട

നരച്ച മുടി മറയ്ക്കാൻ ഡൈ ചെയതും തലമുടിക്ക് തിളക്കം നൽകാൻ സെറം ഉപയോഗിച്ചും മടുത്തോ? എങ്കിലിനി ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ

നരച്ച മുടി മറയ്ക്കാൻ ഡൈ ചെയതും തലമുടിക്ക് തിളക്കം നൽകാൻ സെറം ഉപയോഗിച്ചും മടുത്തോ? എങ്കിലിനി ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hair Dye FI

ചിത്രം: ഗൂഗിൾ ജെമിനി

നരച്ച മുടിയെ മറയ്ക്കുന്നതിനും മുടിക്ക് ആകർഷകമായ കടും തവിട്ടുനിറം നൽകുന്നതിനും ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാർഗ്ഗമാണ് വീട്ടിൽ തന്നെ കാപ്പിപ്പൊടി ഉപയോഗിച്ച് ഹെയർ ഡൈ തയ്യാറാക്കുക എന്നത്. കടുത്ത രാസവസ്തുക്കൾ അടങ്ങിയ ഡൈകൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തുന്നതിനു പകരം, പാർശ്വഫലങ്ങളില്ലാത്ത ഈ പ്രകൃതിദത്ത മാർഗ്ഗം തിരഞ്ഞെടുക്കാവുന്നതാണ്. കാപ്പിയിലെ കടുപ്പം മുടിയിഴകളിൽ പറ്റിപ്പിടിച്ച് താൽക്കാലികമായി മുടിക്ക് നിറം നൽകാനും തിളക്കം കൂട്ടാനും സഹായിക്കുന്നു.

Advertisment

Also Read: പ്രായം ഏതുമാകട്ടെ കരുത്തുറ്റ തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാൻ സമീറയുടെ പൊടിക്കൈ പരീക്ഷിക്കൂ

തയ്യാറാക്കുന്ന വിധം

ഒരു സോസ് പാനിൽ വെള്ളമെടുക്കാം അതിലേയ്ക്ക് തേയിലപ്പൊടി ചേർത്തു നന്നായി തിളപ്പിക്കാം. ശേഷം ഇത് തണുക്കാൻ മാറ്റി വയ്ക്കാം. ഇതിലേയ്ക്ക്  രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടിയും ഒരു സ്പൂൺ കണ്ടീഷ്ണും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. 

Also Read: നര ഒന്നുപോലും ഇല്ലാതെ മറയ്ക്കാം, ഈ ഹെയർ ഡൈ പുരട്ടൂ

ഉപയോഗിക്കേണ്ട രീതി

മുടി പൂർണ്ണമായും കഴുകി വൃത്തിയാക്കി, ഈർപ്പമില്ലാതെ ഉണക്കുക. തയ്യാറാക്കിയ കാപ്പി മിശ്രിതം, നരച്ച മുടിയുള്ള ഭാഗങ്ങളിലും നിറം ആവശ്യമുള്ളിടത്തും നന്നായി പുരട്ടാം. ശേഷം, ബാക്കിയുള്ള കാപ്പി മുടിയിൽ മുഴുവനായി ഒഴിച്ച് നന്നായി മസാജ് ചെയ്യാം. മിനിമം ഒരു മണിക്കൂറെങ്കിലും ഈ ഡൈ മുടിയിൽ വെക്കണം. ഇരുണ്ട നിറം കൂടുതലായി ലഭിക്കാനായി രണ്ട് മണിക്കൂർ വരെ വെക്കാവുന്നതാണ്. ഒരു ഷവർ ക്യാപ് ഉപയോഗിച്ച് മുടി കവർ ചെയ്യുന്നത് ഡൈ വേഗത്തിൽ പിടിക്കാൻ സഹായിക്കും. ശേഷം തണുത്ത വെള്ളത്തിൽ മുടി നന്നായി കഴുകുക. ഷാംപൂ ഉപയോഗിക്കാതെ വെറും വെള്ളത്തിൽ കഴുകുന്നതാണ് ഉചിതം.

Advertisment

Also Read: 2 സ്പൂൺ കടുകെണ്ണയിലേയ്ക്ക് ഇവ ചേർക്കൂ, തലമുടി വളർച്ചയ്ക്കുള്ള മികച്ച ഔഷധക്കൂട്ട് റെഡി

ഇക്കാര്യം ശ്രദ്ധിക്കാം

ഇത് രാസവസ്തുക്കൾ ഇല്ലാത്തതിനാൽ പെർമനൻ്റ് ഡൈ പോലെ നിലനിൽക്കില്ല. നിറം നിലനിർത്താനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് താത്കാലികമായി നല്ല നിറവും ആരോഗ്യകരമായ തിളക്കവും നൽകാൻ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: തിളക്കമുള്ള മുടിയിഴകൾക്ക് ഒരു രഹസ്യക്കൂട്ട്, വെറും 3 ചേരുവകൾ മതി

Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: