scorecardresearch

കൊറിയൻ ക്രീമുകൾ വേണ്ട, ഗ്ലാസ് സ്കിൻ സ്വന്തമാക്കാൻ ഒരു പിടി അരി മതി

ചർമ്മ സംരക്ഷണത്തിന് വില കൂടിയ ഉത്പന്നങ്ങൾ വാങ്ങി പോക്കറ്റ് കാലിയാക്കുന്നതിനു പകരം വീട്ടിൽ തന്നെയുള്ള ചേരവുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് പരിചയപ്പെടാം

ചർമ്മ സംരക്ഷണത്തിന് വില കൂടിയ ഉത്പന്നങ്ങൾ വാങ്ങി പോക്കറ്റ് കാലിയാക്കുന്നതിനു പകരം വീട്ടിൽ തന്നെയുള്ള ചേരവുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് പരിചയപ്പെടാം

author-image
Lifestyle Desk
New Update
Skin Care FI

ഗ്ലാസ് സ്കിൻ സ്വന്തമാക്കാം | ചിത്രം: ഫ്രീപിക്

മുഖക്കുരുവോ, ചുളിവകുളോ പാടുകളോ ഇല്ലാത്ത ചർമ്മമായതിനാലാണ് കൊറിയക്കാരുടെ ചർമ്മത്തെ ഗ്ലാസ് സ്കിൻ എന്നു വിളിക്കുന്നത്. ചർമ്മ സംരക്ഷണത്തിൽ അതീവ കരുതലുള്ളവരാണ് അവർ. അതിനായി ഉപയോഗിക്കുന്ന വസ്തുക്കളും അത്രത്തോളം കെമിക്കിൽ രഹിതവും ചർമ്മത്തിന് യോജിച്ചതുമായിരിക്കും.

Advertisment

Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് പാദങ്ങളിൽ ഈ എണ്ണ പുരട്ടൂ, ഗുണങ്ങൾ ഏറെയുണ്ട്

ഇനി നിങ്ങൾക്കും അതേ ചർമ്മം സ്വന്തമാക്കാം. അതിനായി കൊറിയൻ സ്കിൻ കെയറിലെ സ്ഥിരം ചേരുവയായ റൈസ് വാട്ടർ മാത്രം മതി. ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അതിന് കഴിയും. റൈസ് വാട്ടർ വീട്ടിൽ തന്നെ ലഭ്യമാകുമ്പോൾ അതുപയോഗിച്ച് കൊറിയൻ രീതിയിൽ ഒരു സ്കിൻ സെറം തന്നെ തയ്യാറാക്കാം. 

കൊറിയൻ വ്ളോഗറായ മാമ ലിൻഡ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കൊറിയൻ സ്കിൻ ടോണർ എങ്ങനെ തയ്യാറാക്കാം എന്ന്  പരിചയപ്പെടുത്തുന്നുണ്ട്.

Advertisment
Glass Like Skin With Rice Water FI
അരിയിൽ വിറ്റാമിൻ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട് |ചിത്രം: ഫ്രീപിക്

Also Read: 50കളിലും തിളക്കമുള്ള ചർമ്മം നേടാൻ സഹായിച്ചത് ഈ എണ്ണയാണ്; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഖുശ്ബു

ചേരുവകൾ

  • പച്ചരി- 1/2  കപ്പ്
  • വെള്ളം- 2 കപ്പ്
  • ബോട്ടിൽ- 1

തയ്യാറാക്കുന്ന വിധം

അര കപ്പ് പച്ചരി വൃത്തിയായി കഴുകിയെടുക്കാം. ഇത് മറ്റൊരു ബൗളിലേയ്ക്കു മാറ്റി രണ്ട് കപ്പ് വെള്ളം ഒഴിച്ച് 30 മിനിറ്റ് കുതിർക്കാൻ മാറ്റി വയ്ക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കാം. 30 മിനിറ്റിനു ശേഷം വെള്ളം അരിച്ചെടുക്കാം. വൃത്തിയുള്ള ഒരു ഗ്ലാസ് ബോട്ടിലിലേയ്ക്ക് മാറ്റാം. ഈ ടോണർ ഒരാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.

Also Read: കൈകളിലെ ടാനകറ്റാം, ഒരു സ്പൂൺ കടലമാവ് മതി

ഉപയോഗിക്കേണ്ട വിധം

ഫേയ്സ് വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുഖത്ത് ടോണറിൽ നിന്നും അൽപം പുരട്ടാം. വിരലുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്തു കൊടുക്കാം. ശേഷം അത് കോട്ടൺ ഉപയോഗിച്ച് തുടച്ചെടുക്കാം. ദിവസവും രണ്ട് പ്രാവശ്യം വരെ ഇത് ഉപയോഗിക്കാവുന്നതാണ്. 

Also Read: പാടുകളില്ലാത്ത തെളിച്ചമുള്ള ഗ്ലാസ് സ്കിൻ നേടാം, കിടക്കുന്നതിനു മുമ്പ് ഈ പുരട്ടൂ

ഗുണങ്ങൾ

അരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാണ് വെള്ളത്തിലേയ്ക്ക് കലരുന്നത്. അതിനാൽ ചർമ്മത്തിലെ ചുളിവുകൾ പാടുകൾ എന്നിവ അതിവേഗം മായിക്കാൻ അതിന് സാധിക്കും. ചർമ്മത്തിൻ്റെ സ്വാഭാവിക പ്രകൃതത്തെ ഇത് സംരക്ഷിക്കും. ഇത് ഫെയ്സ് മിസ്റ്റായും ഉപയോഗിക്കാവുന്നതാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഉരുളക്കിഴങ്ങ് ഒരു മുറി ഉണ്ടെങ്കിൽ മുഖത്തെ കരുവാളിപ്പ് അകറ്റാം ഞൊടിയിടയിൽ

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: