പലരും നേരിടുന്ന ഒരു ബുദ്ധിമുട്ടാണ് ശരീരത്തില്‍ ഉണ്ടാകുന്ന അമിത രോമ വളര്‍ച്ചയെന്നത്. നമ്മുടെ ആത്മവിശ്വാസത്തെ പോലും ചെറുതായി ഇതു ബാധിച്ചേക്കാം. ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്നു പലരും പിന്തിരിയാന് ഇതു കാരണമാകുകയും ചെയ്യുന്നു.
പാര്‍ലറിലും മറ്റും ചെന്നാണ് പലരും വാക്സ് ചെയ്യാറുളളത്. രോമം അടര്‍ന്നു പോകുമ്പോള്‍ ഉണ്ടാകുന്ന വേദനയോര്‍ത്തു മിക്കവരും വാക്സ് ചെയ്യാനായി പാര്‍ലറില്‍ പോകാന്‍ മടിക്കാറുമുണ്ട്.വേദന അധികം അറിയാതെ വീട്ടില്‍ തന്നെ വാക്സ് ചെയ്യാനുളള വിദ്യ പരിചയപ്പെടുത്തുകയാണ് ബ്യൂട്ടി ബ്ളോഗറായ അനു.
വാക്സ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ചേരുവകള്‍:
- വെളളം – 1/4 കപ്പ്
- പഞ്ചസാര- 1 കപ്പ്
- നാരങ്ങ നീര് – 1/ 4 കപ്പ്
ഇവ മൂന്നും ഒരുമിച്ച് തിളപ്പിക്കുക. സ്പൂണ്‍ ഉപയോഗിച്ച് നല്ലവണ്ണം ഇളക്കി കട്ടിയുളള രൂപത്തിലാക്കുക. ചൂടു മാറിയ ശേഷം ഈ കൂട്ട് രോമമുളള ഭാഗത്തു പുരട്ടി വാക്സ് പേപ്പര്‍ ഉപയോഗിച്ചു വലിച്ചെടുക്കുക.