Latest News

വെറും 5 മിനിറ്റിൽ നല്ല സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ണിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

unniyappam, food items, ie malayalam

കേരളീയരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. എത്ര കഴിച്ചാലും മതിവരാത്ത പലഹാരം കൂടിയാണ് ഉണ്ണിയപ്പം. വെറും 5 മിനിറ്റിൽ വീട്ടിൽ തന്നെ നല്ല സോഫ്റ്റായ ഉണ്ണിയപ്പം തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഇതിനു മതിയാകും.

Read More: നാലു ചേരുവകൾ മാത്രം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ചിക്കൻ റോസ്റ്റ്

ഉണ്ണിയപ്പം തയ്യാറാക്കാൻ വേണ്ട ചേരുവകൾ

  • ശർക്കര- 250 ഗ്രാം
  • അരിപ്പൊടി- 1 കപ്പ്
  • ഗോതമ്പു പൊടി – കാൽ കപ്പ്
  • എള്ള്- ഒരു ടേബിൾ സ്പൂൺ
  • ഏലക്കായ ചതച്ചത്- 4 എണ്ണം
  • സോഡാ പൊടി- രണ്ടു നുളള്
  • തേങ്ങാക്കൊത്ത് ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ശർക്കരയിൽ മുക്കാൽ കപ്പ് വെളളം ഒഴിച്ച് പാനിയാക്കി എടുക്കുക
  • അരിപ്പൊടിയും ഗോതമ്പു പൊടിയും ഒരു പാത്രത്തിലാക്കി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക
  • ഇതിലേക്ക് ഇളം ചൂടോടു കൂടിയ ശർക്കര പാനി ചേർക്കാം. കട്ടകെട്ടാതെ നന്നായി യോജിപ്പിക്കുക
  • ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ എളളും ഏലക്കായ ചതച്ചത് നാലെണ്ണവും ആവശ്യത്തിന് തേങ്ങാക്കൊത്തും ചേർത്ത് നന്നായി ഇളക്കുക
  • ഒരു ടീസ്പൂൺ വെളളത്തിലേക്ക് രണ്ടു നുളള് സോഡാപൊടി ചേർത്ത് യോജിപ്പിക്കുക. ഇതി മാവിലേക്ക് ഒഴിച്ചു കൊടുക്കുക. നന്നായി ഇളക്കുക
  • ഉണ്ണിയപ്പ കാരയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക
  • എണ്ണ ചൂടാകുമ്പോൾ കുഴിയുടെ മുക്കാൽ ഭാഗം മാവൊഴിച്ച് കൊടുക്കുക
  • നന്നായി പൊങ്ങി വരുമ്പോൾ മറുഭാഗത്തേക്ക് തിരിച്ചിടാം
  • മീഡിയം തീയിൽ വേവിക്കുക. നല്ല ബ്രൗൺ നിറമാകുന്നതുവരെ വേവിക്കണം
  • തീ നന്നായി കൂട്ടിവച്ചശഷം എണ്ണയിൽനിന്നും മാറ്റാം

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Homemade unniyappam within five minutes

Next Story
വീഡിയോ കോളിൽ പങ്കെടുക്കണോ? വെറും 5 മിനിറ്റിൽ നല്ല സ്റ്റൈലായി മുടി കെട്ടാംMira Kapoor, hair style, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com